September 18, 2025

Login to your account

Username *
Password *
Remember Me
Pothujanam

Pothujanam

Pothujanam lead author
പാഠ്യപദ്ധതി പരിഷ്കരണവുമായി ബന്ധപ്പെട്ട് സ്കൂളുകളിൽ വിദ്യാർഥികളുടെ ചർച്ച ആരംഭിച്ചു. ചർച്ചയുടെ സംസ്ഥാനതല ഉദ്ഘാടനം പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി തിരുവനന്തപുരം ഭരതന്നൂർ ഗവൺമെന്റ് എച്ച്എസ്എസിൽ നിർവഹിച്ചു.
റെറ്റിനോ ബ്ലാസ്റ്റോമയടക്കമുള്ള കണ്ണിലെ കാന്‍സറിനുള്ള സമഗ്ര ചികിത്സാ സംവിധാനം ആദ്യമായി എംസിസിയില്‍ എംസിസിയില്‍ ന്യൂറോ സര്‍ജിക്കല്‍ ഓങ്കോളജി സംവിധാനം സര്‍ക്കാര്‍ മേഖലയില്‍ ആദ്യമായി ആര്‍സിസിയില്‍ ലുട്ടീഷ്യം ചികിത്സ തിരുവനന്തപുരം: സംസ്ഥാനത്ത് കാന്‍സര്‍ ചികിത്സാ രംഗത്ത് വലിയ മുന്നേറ്റമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.
സർക്കാർ ഫണ്ട് ഉപയോഗിക്കുന്ന എല്ലാ ഓഫീസുകളും ഒഴിവുകൾ നികത്തുന്നത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയാണെന്ന് തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി വി ശിവൻകുട്ടി തിരുവനന്തപുരത്ത് വാർത്താക്കുറിപ്പിൽ പറഞ്ഞു.
കൊച്ചി: ആഢംബര എസ്‌യുവി ശ്രേണിയില്‍ മുന്‍നിരയിലുള്ള ജീപ്പ് ഗ്രാന്‍ഡ് ചെറോക്കിയുടെ ഏറ്റവും പുതിയ അഞ്ചാം തലമുറ പതിപ്പ് ഈ മാസം അവസാനത്തോടെ ഇന്ത്യയില്‍ നിരത്തിലിറങ്ങും.
കൊച്ചി: ഫെഡറൽ ബാങ്കിന്റെ പതിമൂന്നാമത് ലീഗൽ ഓഫീസേഴ്സ് കോൺഫറൻസ് എറണാകുളത്ത് ഹോട്ടൽ കാസിനോയിൽ ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ബാങ്കിന്റെ എംഡിയും സിഇഒയുമായ ശ്യാം ശ്രീനിവാസൻ അധ്യക്ഷത വഹിച്ചു.
മുംബൈ: എൽഐസി മ്യൂച്വൽ ഫണ്ട് ഉൽപ്പന്നങ്ങൾ യൂണിയൻ ബാങ്ക് ശാഖകൾ വഴി വിതരണം ചെയ്യുന്നതിനായി യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ എൽഐസി മ്യൂച്വൽ ഫണ്ടുമായി കരാർ ഒപ്പിട്ടു.
രാജസ്ഥാനിലെ തപുകര പ്ലാന്റിലാണ് ഇന്ത്യയിലെ ഇരുപതു ലക്ഷം എന്ന മാന്ത്രികസംഖ്യയിലെ കാർ പിറന്നത് ന്യൂ ഡൽഹി: ഇന്ത്യയിലെ പ്രിമിയം കാർ നിർമ്മാതാക്കളിൽ പ്രമുഖരായ ഹോണ്ട കാർസ് ഇന്ത്യ ലിമിറ്റഡ് (എച്ച്സിഐഎൽ) ഹോണ്ട കാറുകളിലെ ഇരുപതു ലക്ഷം യൂണിറ്റ് എന്ന നാഴികക്കല്ല് താണ്ടിയിരിക്കുന്നു.
ഒരു ലക്ഷം സംരംഭം അവലോകനം കടകംപള്ളി സുരേന്ദ്രന്‍ എം.എൽ.എ യുടെ നേതൃത്വത്തിൽ കടകംപള്ളി മിനി സിവിൽ സ്‌റ്റേഷനിൽ നടന്നു
തൊഴിൽ അന്വേഷകരെയും സംരംഭകരേയും സഹായിക്കുന്നതിനായി സംസ്ഥാന സർക്കാർ രൂപീകരിച്ച തൊഴിൽ സഭയുടെ തിരുവനന്തപുരം ജില്ലാതല ഉദ്ഘാടനം തദ്ദേശസ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം. ബി രാജേഷ് നിർവഹിച്ചു.
വിവിധ ദേശങ്ങളിലെയും സംസ്കാരങ്ങളിലെയും വാദ്യോപകരണങ്ങളുമായി സംഗീതകലാകാരർ. അവർ സദസ്സിനിടയിലൂടെ സഞ്ചരിച്ച് അനുവാദം വാങ്ങി സ്റ്റേജിലേക്ക്. ഊരാളിയുടെ സ്പാനിഷ്-ഇന്ത്യന്‍ മിക്‌സ് ഗാനത്തിന്റെ ബീറ്റോടെ ഇന്റര്‍നാഷണല്‍ ഇന്‍ഡീ മ്യൂസിക് ഫെസ്റ്റിവലിന് തുടക്കമായി. തുടനൃന്ന് അർനഗിലെത്തിയ പിയെത്രോ നനൂചി എന്ന ഗായകനും റോക് ഫ്ലവേഴ്‌സ് എന്ന ഇറ്റാലിയന്‍ ബാന്‍ഡും ഒരുക്കിയ മള്‍ട്ടി-ഷോണർ ഹിപ്പ്‌ഹോപ്പില്‍ പാപ്പുവ ന്യൂ ഗിനിയില്‍നിന്നുള്ള ആൻസ്ലോമിൻ്റെ തദ്ദേശീയസംഗീതവും ആസ്വാദകകേരളത്തിനു നവീനാനുഭവമായി. ഊരാളിയുടെ ഹിറ്റ് ഗാനമായ 'വരിക വരിക പൊലിക' മുഴങ്ങുമ്പോഴേ കോവളത്തെ ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് വില്ലേജിലെ തുറന്ന വേദിയിൽ കൂടിയ ആരാധകർ താളത്തിനൊപ്പം നൃത്തം തുടങ്ങി. തുമ്മരുത്, ഇഞ്ഞീം വേണം തുടങ്ങിയ പോപ്പുലര്‍ ഹിറ്റുകളുമായി ആസ്വാദകരെ ആനന്ദനൃത്തത്തിലെത്തിച്ച ബാൻഡ് നിറഞ്ഞ സദസിൻ്റെ സംഗീതബോധം അറിഞ്ഞുതന്നെ പാടി. കഥയും കാര്യവും ഉള്‍ക്കൊള്ളുന്ന ഊരാളിയുടെ പാട്ടുകളും ബസ്സും എല്ലാം തലസ്ഥാനത്തെ ആരാധകര്‍ ഏറ്റെടുത്തു. ഏറെയും ചെറുപ്പക്കാര്‍ ആയിരുന്ന സദസ്സിൻ്റെ പള്‍സ് അറിയുന്ന ഗാനങ്ങളും അതിലൂടെ കുറിക്കു കൊള്ളുന്ന ചോദ്യങ്ങളുമായി ഊരാളി വേദിയെ ത്രസിപ്പിച്ചു. റോക് ഫ്ലവേഴ്‌സ് എന്ന ഇറ്റാലിയന്‍ ബാന്‍ഡാണ് ഊരാളിക്ക് ശേഷം വേദിയിലെത്തിയത്. പിയെത്രോ നനൂചി നയിച്ച മള്‍ട്ടി-ഷോണര്‍ സംഗീതം മേളയ്ക്കു രാജ്യാന്തരവേദിയുടെ ഗാംഭീര്യം പകർന്നു. പുതിയകാലത്തിന്റെ തത്വചിന്തയും വികാരങ്ങളും അടങ്ങുന്ന ഗാനങ്ങളാണ് റോക് ഫ്ലവേഴ്‌സ് വേദിയിലെത്തിച്ചത്. പാപ്പുവ ന്യൂ ഗിനിയില്‍ നിന്നുള്ള ഗായകന്‍ ആന്‍സ്ലോമും ആസ്വാദകരുടെ പ്രിയം പിടിച്ചുപറ്റി. ഗായകനായും അഭയാര്‍ത്ഥികള്‍ക്കായുള്ള സാംസ്‌കാരിക വക്താവായും ആ രാജ്യത്തിൻ്റെ കൾച്ചറൽ അംബാസഡറായും ഒക്കെ പ്രശസ്തനാണ് ആൻസ്ലോം. അദ്ദേഹത്തിൻ്റെ ഹിറ്റ് ഗാനമായ 'ഐ വില്‍ ലവ് യൂ' ഉള്‍പ്പെടെ നിരവധി ഗാനങ്ങള്‍ ആന്‍സ്ലോം ഐഐഎംഎഫ് വേദിയില്‍ അവതരിപ്പിച്ചു. ആദ്യദിനത്തിലെ അവസാന പെര്‍ഫോമറായി എത്തിയ ആൻസ്ലോം പാപ്പുവാ ന്യൂ ഗിനിയന്‍ സംഗീതത്തിന്റെ പുത്തന്‍ ലോകമാണ് കോവളത്തിനായി അവതരിപ്പിച്ചത്.
Ad - book cover
sthreedhanam ad

Popular News

ഓണക്കാഴ്ചകൾ കണ്ട് ശുചിത്വപാഠം പഠിക്കാം

ഓണക്കാഴ്ചകൾ കണ്ട് ശുചിത്വപാഠം പഠിക്കാം

Sep 11, 2025 57 വിദ്യാഭ്യാസം Pothujanam

മാലിന്യം വലിച്ചെറിയുന്നത് തടയാൻ പ്ലാസ്റ്റിക് അറസ്റ്റ് നടത്തി ശുചിത്വ മിഷൻ.ആഘോഷങ്ങളുടെ രസച്ചരട് മുറിയാതെ ശ്രദ്ധിക്കേണ്ട ചില ശുചിത്വപാഠങ്ങൾ കൂടി ഈ ഓണക്...