നോയിഡ, ഇന്ത്യ, : എച്ച്സിഎൽ ടെക്ക് കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി (സിഎസ്ആർ) വിഭാഗമായ എച്ച്സിഎൽ ഫൗണ്ടേഷൻ, 2022 സാമ്പത്തിക വർഷത്തിൽ തങ്ങളുടെ കമ്മ്യൂണിറ്റി പ്രോഗ്രാമുകളിലുടനീളം നഗര, ഗ്രാമ വികസന, പാരിസ്ഥിതിക പ്രവർത്തനങ്ങളിൽ 216 കോടി രൂപ നിക്ഷേപിച്ചു. ഇത് 2017 സാമ്പത്തിക വർഷത്തിൽ നിന്ന് 500% വർദ്ധന രേഖപ്പെടുത്തുന്നു.
2022 സാമ്പത്തിക വർഷത്തിൽ, എച്ച്സിഎൽ ഫൗണ്ടേഷൻ നഗരവികസന സംരംഭങ്ങൾക്കായി 91 കോടി രൂപയും ഗ്രാമീണ വികസനത്തിനായി 83 കോടി രൂപയും നിക്ഷേപിക്കുകയും 42 കോടി രൂപ വർദ്ധിച്ച ചെലവിൽ പാരിസ്ഥിതിക പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്തു. ആരോഗ്യപരിപാലനം, ശുചിത്വം, ദാരിദ്ര്യ നിർമാർജനം, വിദ്യാഭ്യാസം, നൈപുണ്യം, ഉപജീവനമാർഗങ്ങൾ, പരിസ്ഥിതി, ദുരന്തസാധ്യത കുറയ്ക്കൽ എന്നിവ ഉൾപ്പെടുന്ന ഫൗണ്ടേഷന്റെ പ്രോഗ്രാമുകൾ ഐക്യരാഷ്ട്രസഭ മുന്നോട്ടുവച്ച 17 സാമൂഹിക വികസന ലക്ഷ്യങ്ങളെയും അഭിസംബോധന ചെയ്യുന്നു.
എച്ച്സിഎൽ ഫൗണ്ടേഷൻ കമ്മ്യൂണിറ്റി പ്രോഗ്രാമുകളിൽ ഇതുവരെ 900 കോടിയിലധികം രൂപ നിക്ഷേപിച്ചിട്ടുണ്ട്, ഇത് ഇന്ത്യയിലെ ഏറ്റവും വലിയ കോർപ്പറേറ്റ് ഇടപെടലുകളിൽ ഒന്നായി മാറുന്നു. എച്ച്സിഎൽ ഫൗണ്ടേഷന്റെ പ്രധാന പദ്ധതികളിലൊന്നായ എച്ച്സിഎൽ ഉദയ്, നഗര ദാരിദ്ര്യ ലഘൂകരണ ആഘാതത്തിന് ദേശീയ സിഎസ്ആർ അവാർഡ് നൽകി ഇന്ത്യാ ഗവൺമെന്റ് അടുത്തിടെ അംഗീകരിച്ചിരുന്നു.