കൊച്ചി : ഹയര്‍ ഇന്ത്യയില്‍ നിര്‍മിച്ച പുതിയ 2-3 ഡോര്‍ കണ്‍വെര്‍ട്ടബിള്‍ റെഫ്രിജറേറ്റര്‍ ശ്രേണി അവതരിപ്പിച്ചു. 1,27,000 രൂപയും 1,40,000 രൂപയുമാണ് പ്രാരംഭവിലകള്‍. വ്യത്യസ്തമായ ആഹാരപദാര്‍ത്ഥങ്ങള്‍ കൂടുതല്‍ സമയം സൂക്ഷിച്ചു വയ്ക്കുന്നതിനായി 83 % വരെ ഫ്രിഡ്ജ് ഇടം നല്‍കുന്നതാണ് പുതിയ കണ്‍വെര്‍ട്ടബിള്‍ സൈഡ് ബൈ സൈഡ് ശ്രേണിയുടെ പ്രത്യേകത. ഡിയോ-ഫ്രഷ് സാങ്കേതികവിദ്യ, മാജിക് കൂളിംഗ്, ഇന്‍വെര്‍ട്ടര്‍ ടെക്നോളജി, ശബ്ദ നിയന്ത്രണ സാങ്കേതികവിദ്യ, ഫ്രഷ് ബോക്സ്, ജംബോ ഐസ് മേക്കര്‍, അധിക ഡോര്‍ പോക്കറ്റുകള്‍ എന്നിവ സൈഡ് ബൈ സൈഡ് റെഫ്രിജറേറ്ററിലുണ്ട്. കൂടുതല്‍ പച്ചക്കറികള്‍, പാനീയങ്ങള്‍, തണുത്ത ആഹാരപദാര്‍ത്ഥങ്ങള്‍ എന്നിവ പുതുമ നഷ്ടമാകാതെ ദീര്‍ഘസമയം സൂക്ഷിക്കുന്നതിന് ഇതു സഹായിക്കും. സൗന്ദര്യസംവര്‍ദ്ധകവസ്തുക്കള്‍, മറ്റു യുട്ടിലിറ്റി വസ്തുക്കള്‍ എന്നിവ സൂക്ഷിക്കുന്നതിനുദ്ദേശിച്ചുള്ള ഒരു ഹാംഗിംഗ് ഫ്ലെക്സി ബോക്സും 683 ശ്രേണിയില്‍ അവതരിപ്പിച്ചിട്ടുണ്ട്. പരിസ്ഥിതിസൗഹൃദപരമായ റെഫ്രിജറന്റ് ഗ്യാസാണ് ഇരു കണ്‍വെര്‍ട്ടബിള്‍ ശ്രേണിയിലും ഉള്ളത്. വൈഫൈ കണക്ടിവിറ്റിയും കണ്ട്രോളും ഈ റെഫ്രിജേറേറ്ററുകള്‍ക്കുണ്ട്. ഇത് ഇവയുടെ ഉപയോഗം കൂടുതല്‍ എളുപ്പമുള്ളതും സുഗമവുമാക്കുന്നു. കംപ്രസ്സറിനും ഫാന്‍ മോേട്ടാറിനും 10 വര്‍ഷത്തെ അഷ്വേഡ് വാറന്റിയുണ്ട്.
''മെയ്ക് ഇന്‍ ഇന്ത്യ'' സംരംഭത്തോടുള്ള ഗാഢമായ സഖ്യത്തിന്റെയും ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്കായി നൂതനമായ ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുകയെന്ന ഹയര്‍ ഇന്ത്യയുടെ പ്രതിബദ്ധതയുടെയും ഭാഗമായിട്ടാണ് ഇന്ത്യയുടെ ആദ്യത്തെ 'മെയ്ഡ് ഇന്‍ ഇന്ത്യ' 2 - 3 ഡോര്‍ കണ്‍വെര്‍ട്ടബിള്‍ എസ്ബിഎസ് റെഫ്രിജറേറ്ററുകള്‍ അവതരിപ്പിച്ചതെന്നു ഹയര്‍ അപ്ലയന്‍സസ് ഇന്ത്യയുടെ പ്രസിഡന്റ് എറിക് ബ്രഗാന്‍സ പറഞ്ഞു.