ന്യൂഡല്‍ഹി: ഇന്ത്യയിലെ പ്രമുഖ കമ്യൂണിക്കേഷന്‍സ് സേവന ദാതാവായ ഭാരതി എയര്‍ടെല്‍ (എയര്‍ടെല്‍) ഇന്ത്യയിലെ ഡിജിറ്റല്‍ ആവാസ വ്യവസ്ഥയെ ജനകീയമാക്കുന്നതിനും വിപുലപ്പെടുത്തുന്നതിനുമായി എയര്‍ടെല്‍ എക്‌സ്ട്രീം പ്രമീയം എന്ന പുതിയ വീഡിയോ സ്ട്രീമിങ് സേവനം ആരംഭിച്ചു.
ഇന്ത്യയിലെ ഒടിടി സബ്‌സ്‌ക്രിപ്ഷന്‍ വിപണി 2025ഓടെ നിലവിലെ 500 ദശലക്ഷം ഡോളറില്‍ നിന്നും രണ്ടു ബില്ല്യന്‍ ഡോളറായി വളരുമെന്ന് മാധ്യമ സഹകാരിയായ ഏഷ്യ കണക്കാക്കുന്നു. വരിക്കാരുടെ എണ്ണത്തിലെ വര്‍ധന മൂന്നിരട്ടിയായി 165 ദശലക്ഷത്തിലെത്തുമെന്നാണ് കരുതുന്നത്. രണ്ട്, മൂന്ന് തലങ്ങളിലെ വിപണികളില്‍ നിന്നായിരിക്കും ഈ പുതിയ വരിക്കാര്‍. ഈ അവസരം മുതലെടുക്കാന്‍ നിരവധി ഉന്നത നിലവാരത്തിലുള്ള ഉള്ളടക്കങ്ങളുമായി ഒടിടി ആപ്പുകള്‍ അവതരിപ്പിച്ചിട്ടുണ്ട്. എന്നാല്‍ പലരും ചെലവിലും വിതരണത്തിലെ വെല്ലുവിളികളിലും ഉഴലുകയാണ്.
ഇന്ന് ഉപഭോക്താക്കള്‍ക്ക് തെരഞ്ഞെടുക്കാന്‍ ഏറെ ഒടിടി വിനോദ ആപ്പുകളുണ്ട്. ഏറ്റവും പുതിയ ഉള്ളടക്കങ്ങളാണ് എല്ലാവരും നല്‍കുന്നത്. ഉപഭോക്താക്കള്‍ക്ക് ഒരേസമയം ഒന്നിലധികം ആപ്പുകളും സബ്‌സ്‌ക്രിപ്ഷനുകളും എടുക്കാനും അവസരമുണ്ട്.
എയര്‍ടെല്‍ എക്‌സ്ട്രീം പ്രീമിയത്തിന്റെ അവതരണത്തിലൂടെ വീഡിയോ സ്ട്രീമിങ് എന്റര്‍ടെയ്ന്‍മെന്റിന്റെ പുതിയൊരു ലോകമാണ് തുറക്കുന്നത്. ഉപഭോക്താക്കള്‍ക്ക് ആവശ്യമുള്ളതെന്തും ഒറ്റ ആപ്പില്‍ ലഭ്യമാണ്.
ആദ്യമായി, ഇന്ത്യയിലെയും ആഗോള തലത്തിലെയും 15 വീഡിയോ ഒടിടികള്‍ ഈ ഒറ്റ ആപ്പില്‍ സംയോജിക്കുകയാണ്. ഉപഭോക്താക്കള്‍ക്ക് 10,500 സിനിമകളും ഷോകളും ലൈവ് ചാനലുകളുമുള്ള ഏറ്റവും വലിയ കാറ്റലോഗാണ് ലഭ്യമാകുന്നത്. സോണി ലിവ്, ഇറോസ് ലൗ, ലോംഗ്‌സ്‌ഗേറ്റ് പ്ലേ, ഹൊയ്‌ചോയ്, മനോരമ മാക്‌സ്, ഷെമാറൂ, അള്‍ട്രാ, ഹംഗാമ പ്ലേ, എപ്പികോണ്‍, ഡോകുബേ, ദിവോ ടിവി, ക്ലിക്ക്, നമ്മഫ്‌ളിക്‌സ്, ഡോളിവുഡ്, ഷോര്‍ട്‌സ് ടിവോണ്‍ എയര്‍ടെല്‍ എക്‌സ്ട്രീം പ്രീമിയം തുടങ്ങിയവയെല്ലാമുണ്ട്.
രണ്ടാമതായി, ഓരോ ഉപഭോക്താവിനും ഒറ്റ സബ്‌സ്‌ക്രിപ്ഷന്‍, ഒറ്റ സൈന്‍-ഇന്‍, സംയോജിത തെരച്ചില്‍, എഐ അടിസ്ഥാനമാക്കിയുള്ള വ്യക്തിഗത രൂപീകരണം തുടങ്ങിയവയെല്ലാം ഒറ്റ ആപ്പില്‍ നല്‍കി മഹത്തായ അനുഭവം നല്‍കുന്നു. ഉപയോക്താക്കള്‍ക്ക് എയര്‍ടെല്‍ എക്‌സ്ട്രീം പ്രീമിയം മൊബൈലിലും ടാബ്ലറ്റിലും ലാപ്‌ടോപ്പുകളിലും ആപ്പ് അല്ലെങ്കില്‍ വെബിലൂടെ ലഭ്യമാകും. എക്‌സ്ട്രീം സെറ്റ്-ടോപ്-ബോക്‌സിലൂടെ ടിവിയിലും ലഭിക്കും.
എയര്‍ടെല്‍ വരിക്കാര്‍ക്ക് ഈ ഉള്ളടക്കങ്ങളെല്ലാം ആകര്‍ഷകമായ 149 രൂപയുടെ പ്രതിമാസ പാക്കില്‍ ലഭിക്കും. ഉള്ളടക്ക സൃഷ്ടാക്കള്‍ക്ക് എയര്‍ടെല്ലിന്റെ ശേഷി ഉപയോഗിച്ച് വിതരണ ശൃംഖല പടുത്തുയര്‍ത്താന്‍ നല്ലൊരു അവസരമാണ് ലഭിക്കുന്നത്.
എയര്‍ടെല്‍ എക്‌സ്ട്രീം ഇന്ത്യയിലെ ഒടിടി രംഗത്തെ മാറ്റിമറിക്കുമെന്നും ഉള്ളടക്കം കണ്ടെത്തല്‍, ചെലവ്, വിതരണം ഇതിനെല്ലാം പരിഹാരം കണ്ടെത്തുകയാണിവിടെയെന്നും സംയോജിത ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം എന്ന നിലയ്ക്ക് ഉപഭോക്താക്കള്‍ക്കും ഒടിടി രംഗത്തുള്ളവര്‍ക്കും ആവശ്യമായതെല്ലാം നല്‍കുന്നുവെന്നും എയര്‍ടെല്‍ ഡിജിറ്റല്‍ സിഇഒ ആദര്‍ശ് നായര്‍ പറഞ്ഞു.
ഈ ഓഫറിലൂടെ എയര്‍ടെല്‍ 20 ദശലക്ഷം വരിക്കാരെയാണ് ലക്ഷ്യമിടുന്നത്. എയര്‍ടെല്‍ എസ്‌ക്ട്രീം പ്രീമിയം ആപ്പിനെ ഇന്ത്യയിലെ ഡിജിറ്റല്‍ വിനോദ കേന്ദ്രമാക്കി മാറ്റാന്‍ കൂടുതല്‍ ഒടിടി ദാതാക്കളുടെ സഹകരണം തേടുന്നുമുണ്ട്.
ഇന്ത്യയിലെ ഡിജിറ്റല്‍ ആവാസവ്യവസ്ഥയ്ക്ക് വേഗം കൂട്ടുന്നതിനായി എയര്‍ടെല്‍ എക്‌സ്ട്രീമുമായി ചേരുന്നതിന്റെ ആവേശത്തിലാണെന്നും സിനിമ, സ്‌പോര്‍ട്‌സ്, പ്രമുഖ ഭാഷകളിലെ സോണി ഇന്ത്യ നെറ്റ്‌വര്‍ക്ക് ഉള്ളടക്കങ്ങള്‍ തുടങ്ങിയ പ്രീമിയം ഉള്ളടക്കങ്ങളാണ് സഹകരണത്തിലൂടെ കൊണ്ടുവരുന്നതെന്നും വിജയകരമായ ദൈര്‍ഘ്യമേറിയ സഹകരണത്തിലേക്ക് ഉറ്റുനോക്കുകയാണെന്നും സോണി ലിവ്, ഗ്രോത്ത് ആന്‍ഡ് മോണിറ്റൈസേഷന്‍ മേധാവി മനീഷ് അഗര്‍വാള്‍ പറഞ്ഞു.
കൂടുതല്‍ വിപുലമായ പ്രേക്ഷക അടിത്തറയിലേക്ക് ഉള്ളടക്കങ്ങള്‍ എത്തിക്കുന്നതില്‍ ഹോയ്‌ചോയ് പ്രതിജ്ഞാബദ്ധമാണെന്നും രാജ്യത്തെ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന നെറ്റ്‌വര്‍ക്ക് എന്ന നിലയില്‍ എയര്‍ടെലുമായി സഹകരിക്കുന്നത് കൂടുതല്‍ ശക്തി പകരുന്നെന്നും ഹോയ്‌ചോയ് റവന്യൂ, സ്ട്രാറ്റജി വിപി സൗമ്യ മുഖര്‍ജി പറഞ്ഞു.
ആയിരക്കണക്കിന് പല ഭാഷകളിലുള്ള സിനിമകള്‍, സീരിയലുകള്‍, മ്യൂസിക് വീഡിയോകള്‍, ഹ്രസ്വ ഉള്ളടക്കങ്ങള്‍ എന്നിവയാല്‍ ഇറോസ് നൗവിന് വലിയൊരു വിപണി പങ്കാളിത്തമുണ്ടെന്നും എയര്‍ടെല്‍ എക്‌സ്ട്രീമുമായുള്ള സഹകരണം ഇതിന് വേഗം കൂട്ടുമെന്നും ഉപഭോക്താക്കള്‍ക്ക് എറ്റവും മികച്ച വിനോദ പരിപാടികളും ഇന്റര്‍നെറ്റും ഒറ്റ പ്ലാറ്റ്‌ഫോമില്‍ ആസ്വദിക്കാനാകുമെന്ന് ഉറപ്പാണെന്നും ഇറോസ് നൗ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അലി ഹുസെയിന്‍ പറഞ്ഞു.