November 23, 2024

Login to your account

Username *
Password *
Remember Me

ഗൂഗിള്‍ പേയില്‍ ഡിജിറ്റല്‍ പേഴ്‌സണല്‍ വായ്പപയുമായി ഡി.എം.ഐ. ഫിനാന്‍സ്

DMI launches digital personal loan on Google Pay Finance DMI launches digital personal loan on Google Pay Finance
കൊച്ചി: ഗൂഗിള്‍ പേ ഉപയോക്താക്കള്‍ക്കായി ഡിജിറ്റല്‍ പേഴ്‌സണല്‍ വായ്പ പ്രഖ്യാപിച്ച് ഡി.എം.ഐ. ഫിനാന്‍സ്. ഡി.എം.ഐ. ഫിനാന്‍സ് നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ പ്രകാരം പ്രീ ക്വാളിഫൈഡായിട്ടുള്ള ഗൂഗിള്‍ പേ ഉപയോക്താക്കള്‍ക്കാണ് ഇതുവഴി വായ്പ ലഭിക്കുക. ഗൂഗിള്‍ പേ വഴി ഉപയോക്താക്കള്‍ക്ക് വായ്പാ ഓഫര്‍ ലഭിക്കും. ഈ ഉപയോക്താക്കള്‍ക്ക് അവരുടെ ബാങ്ക് അക്കൗണ്ടുകളിലെ പണത്തിലേക്കുള്ള ആക്സസ് ഉപയോഗിച്ച് അവരുടെ അപേക്ഷ തത്സമയം പ്രോസസ് ചെയ്യും. പരമാവധി 36 മാസത്തേക്ക് ഒരു ലക്ഷം രൂപ വരെയാണ് വായ്പ ലഭിക്കുക. 15,000 പിന്‍കോഡുകളില്‍ ഈ സൗകര്യം ലഭിക്കും. ഗൂഗിള്‍ പേയുമായുള്ള ഈ സഹകരത്തിലൂടെ നൂതന ഡിജിറ്റല്‍ സാമ്പത്തിക ഉത്പന്നങ്ങള്‍ അവതരിപ്പിക്കുന്നതില്‍ ഡി.എം.ഐ. ഫിനാന്‍സ് ശ്രദ്ധകേന്ദ്രീകരിക്കുന്നത് തുടരുമെന്ന് കമ്പനി അറിയിച്ചു.
Rate this item
(0 votes)
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.