September 18, 2025

Login to your account

Username *
Password *
Remember Me
സാങ്കേതികവിദ്യ

സാങ്കേതികവിദ്യ (331)

നാഷണൽ ജിയോഗ്രാഫിക് എക്സ്പ്ലോററായ ഇഷിക ഫൈസി ഗാലക്‌സി എസ് 21 അൾട്രാ 5ജിയിലെ സ്പേസ് സൂം ഉപയോഗിച്ച് കശ്മീരിലെ വ്യത്യസ്ത വൈൽഡ്‌ലൈഫ് പകർത്തിയെടുക്കുന്നു.
കൊച്ചി: ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ മൊബൈല്‍ നെറ്റ്വര്‍ക്കിനുള്ള ഊകല സ്പീഡ് ടെസ്റ്റ് അവാര്‍ഡുമായി വി സ്പീഡ് സേ ബഡോ കാമ്പെയിന്‍ ആരംഭിച്ചു. മൊബൈല്‍ നെറ്റ്വര്‍ക്ക്, ഫിക്സഡ് ബ്രോഡ്ബാന്‍ഡ് എന്നിവയുടെ ടെസ്റ്റിങ് രംഗത്തെ ആഗോള മുന്‍നിരക്കാരായ ഊകല ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ മൊബൈല്‍ ശൃംഖലയ്ക്കുള്ള അവാര്‍ഡ് വിയ്ക്കു നല്‍കി.
കൊച്ചി: ഡിജിറ്റല്‍ സാങ്കേതികവിദ്യാ മാറ്റങ്ങളും ആരോഗ്യ മേഖല മുതല്‍ വിദ്യാഭ്യാസവും ബാങ്കിങും നിര്‍മാണവും അടക്കമുള്ള രംഗങ്ങളില്‍ ഭാവിയിലുണ്ടാകുന്നവയെ സ്വീകരിക്കുവാന്‍ ഇന്ത്യ തയ്യാറാണെന്ന് ഫെഡ്എക്സ് എക്സപ്രസ് നടത്തിയ പഠനം ചൂണ്ടിക്കാട്ടുന്നു.
• സ്മാർട്ട് ടച്ച് കോൾ മുഖേന, ഉപഭോക്താക്കൾക്ക് അവരുടെ അതീവ സാധാരണമായ അന്വേഷണങ്ങൾക്ക് വേഗത്തിലുള്ള പരിഹാരം കണ്ടെത്താൻ കഴിയും • പുതിയ ഡിജിറ്റൽ സെൽഫ്-സർവീസ് ഓപ്ഷൻ ഇടപാടുകാർക്കുള്ള കോൾ കാത്തിരുപ്പ് സമയം കുറയ്ക്കും
കൊച്ചി: മലയാളി യുവസംരഭകര്‍ വികസിപ്പിച്ച കേരളത്തിന്റെ സ്വന്തം സ്‌കൂള്‍ ട്യൂഷന്‍ ആപ്പ് 'ഹോംസ്‌കൂള്‍' നടന്‍ പൃഥ്വിരാജ് പുറത്തിറക്കി.
കൊച്ചി: നോക്കിയ സി30 ഇന്ത്യയില്‍ അവതരിപ്പിച്ചു. ജിയോയുമായുള്ള തന്ത്രപരമായ പങ്കാളിത്തത്തോടെ നോക്കിയ ഫോണുകളുടെ കേന്ദ്രമായ എച്ച്എംഡി ഗ്ലോബല്‍ സ്മാര്‍ട്ട്ഫോണുകളില്‍ ഏറെ പ്രചാരമുള്ള സി ശ്രേണി കൂടുതല്‍ ശക്തപ്പെടുത്തി.
ഹൈദരാബാദ്: പതിമ്മൂന്നാമത് ഇന്ത്യ ഗെയിം ഡെവലപ്പേഴ്‌സ് കോൺഫറൻസ് ( ഐ.ജി.ഡി.സി) നവംബർ 16 മുതൽ 18 വരെ ഹൈദരാബാദിൽ നടക്കും. തെലങ്കാന സർക്കാരിന്റെ സഹകരണത്തോടെ വെർച്വൽ പ്ലാറ്റ്‌ഫോമിലാണ് ഇത്തവണ സമ്മേളനം സംഘടിപ്പിക്കുന്നത്.
രാജ്യത്തെ ഡിജിറ്റൽ വേതിരിവ് കുറയ്ക്കുന്നതിനും ആഘോഷങ്ങളുടെ ആവേശം എല്ലാവരിലേയ്കേകുമെത്തിക്കുന്നതിനും സംഭാവന ചെയ്യാൻ ഉപഭോക്താക്കളോടും ജീവനക്കാരോടും ഒരു പ്രവർത്തിക്കാൻ ആഹ്വാനം ചെയ്യുന്നു
കൊച്ചി : ഹയര്‍ ഇന്ത്യയില്‍ നിര്‍മിച്ച പുതിയ 2-3 ഡോര്‍ കണ്‍വെര്‍ട്ടബിള്‍ റെഫ്രിജറേറ്റര്‍ ശ്രേണി അവതരിപ്പിച്ചു. 1,27,000 രൂപയും 1,40,000 രൂപയുമാണ് പ്രാരംഭവിലകള്‍. വ്യത്യസ്തമായ ആഹാരപദാര്‍ത്ഥങ്ങള്‍ കൂടുതല്‍ സമയം സൂക്ഷിച്ചു വയ്ക്കുന്നതിനായി 83 % വരെ ഫ്രിഡ്ജ് ഇടം നല്‍കുന്നതാണ് പുതിയ കണ്‍വെര്‍ട്ടബിള്‍ സൈഡ് ബൈ സൈഡ് ശ്രേണിയുടെ പ്രത്യേകത. ഡിയോ-ഫ്രഷ് സാങ്കേതികവിദ്യ, മാജിക് കൂളിംഗ്, ഇന്‍വെര്‍ട്ടര്‍ ടെക്‌നോളജി, ശബ്ദ നിയന്ത്രണ സാങ്കേതികവിദ്യ, ഫ്രഷ് ബോക്‌സ്, ജംബോ ഐസ് മേക്കര്‍, അധിക ഡോര്‍ പോക്കറ്റുകള്‍ എന്നിവ സൈഡ് ബൈ സൈഡ് റെഫ്രിജറേറ്ററിലുണ്ട്. കൂടുതല്‍ പച്ചക്കറികള്‍, പാനീയങ്ങള്‍, തണുത്ത ആഹാരപദാര്‍ത്ഥങ്ങള്‍ എന്നിവ പുതുമ നഷ്ടമാകാതെ ദീര്‍ഘസമയം സൂക്ഷിക്കുന്നതിന് ഇതു സഹായിക്കും. സൗന്ദര്യസംവര്‍ദ്ധകവസ്തുക്കള്‍, മറ്റു യുട്ടിലിറ്റി വസ്തുക്കള്‍ എന്നിവ സൂക്ഷിക്കുന്നതിനുദ്ദേശിച്ചുള്ള ഒരു ഹാംഗിംഗ് ഫ്‌ലെക്‌സി ബോക്‌സും 683 ശ്രേണിയില്‍ അവതരിപ്പിച്ചിട്ടുണ്ട്. പരിസ്ഥിതിസൗഹൃദപരമായ റെഫ്രിജറന്റ് ഗ്യാസാണ് ഇരു കണ്‍വെര്‍ട്ടബിള്‍ ശ്രേണിയിലും ഉള്ളത്. വൈഫൈ കണക്ടിവിറ്റിയും കണ്‍ട്രോളും ഈ റെഫ്രിജേറേറ്ററുകള്‍ക്കുണ്ട്. ഇത് ഇവയുടെ ഉപയോഗം കൂടുതല്‍ എളുപ്പമുള്ളതും സുഗമവുമാക്കുന്നു. കംപ്രസ്സറിനും ഫാന്‍ മോേട്ടാറിനും 10 വര്‍ഷത്തെ അഷ്വേഡ് വാറന്റിയുണ്ട്. ''മെയ്ക് ഇന്‍ ഇന്ത്യ'' സംരംഭത്തോടുള്ള ഗാഢമായ സഖ്യത്തിന്റെയും ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്കായി നൂതനമായ ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുകയെന്ന ഹയര്‍ ഇന്ത്യയുടെ പ്രതിബദ്ധതയുടെയും ഭാഗമായിട്ടാണ് ഇന്ത്യയുടെ ആദ്യത്തെ 'മെയ്ഡ് ഇന്‍ ഇന്ത്യ' 2 - 3 ഡോര്‍ കണ്‍വെര്‍ട്ടബിള്‍ എസ്ബിഎസ് റെഫ്രിജറേറ്ററുകള്‍ അവതരിപ്പിച്ചതെന്നു ഹയര്‍ അപ്ലയന്‍സസ് ഇന്ത്യയുടെ പ്രസിഡന്റ് എറിക് ബ്രഗാന്‍സ പറഞ്ഞു.
കൊച്ചി: കോവിഡ് മഹാമാരി പ്രതികൂലമായി ബാധിച്ച കേരളത്തിലെ ഐ.ടി മേഖല തിരിച്ചുവരവിന്‍റെ പാതയില്‍. കോവിഡ് വ്യാപനത്തെ മുന്‍നിര്‍ത്തി പൂര്‍ണ്ണമായും വര്‍ക്ക് ഫ്രം ഹോം രീതിയിലേക്ക് മാറിയ വിവിധ ഐ.ടി കമ്പനികളിലെ ജീവനക്കാര്‍ തിരികെ ഓഫീസില്‍ എത്തി തുടങ്ങി.
Ad - book cover
sthreedhanam ad

Popular News

ഓണക്കാഴ്ചകൾ കണ്ട് ശുചിത്വപാഠം പഠിക്കാം

ഓണക്കാഴ്ചകൾ കണ്ട് ശുചിത്വപാഠം പഠിക്കാം

Sep 11, 2025 55 വിദ്യാഭ്യാസം Pothujanam

മാലിന്യം വലിച്ചെറിയുന്നത് തടയാൻ പ്ലാസ്റ്റിക് അറസ്റ്റ് നടത്തി ശുചിത്വ മിഷൻ.ആഘോഷങ്ങളുടെ രസച്ചരട് മുറിയാതെ ശ്രദ്ധിക്കേണ്ട ചില ശുചിത്വപാഠങ്ങൾ കൂടി ഈ ഓണക്...