May 04, 2024

Login to your account

Username *
Password *
Remember Me
കേരളത്തിലെ വിമാനത്താവളങ്ങൾ നടത്തുന്ന കൊള്ളയുടെ കണക്കുകൾ നിരത്തി മുൻ ധനമന്ത്രി ഡോ. തോമസ് ഐസക് രംഗത്ത്. ഫേസ്ബുക്ക് വഴിയാണ് അദ്ദേഹത്തി​ന്റെ പോസ്റ്റ്. ഡൽഹി, ഹൈദരാബാദ്, ചെന്നൈ, ബംഗളൂരു എന്നിവിടങ്ങളിലേക്ക് കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങളിൽനിന്നുള്ള ഭീമമായ ചാർജ് വ്യത്യാസം രേഖപ്പെടുത്തിയാണ് ഐസക്കിന്റെ പ്രതികരണം.
കൊച്ചി–-ബംഗളൂരു വ്യവസായ ഇടനാഴിക്കായുള്ള സ്ഥലമേറ്റെടുക്കൽ ജനുവരിയിൽ പൂർത്തിയാകും. ഭൂമിയെടുക്കുന്നതിന്‌ നോഡൽ ഏജൻസിയായ കിൻഫ്രയ്‌ക്ക്‌ പണം നൽകുന്നത്‌ കിഫ്‌ബിയാണ്‌. എറണാകുളം ജില്ലയിൽ അയ്യമ്പുഴയിലെ സ്ഥലം ഏറ്റെടുക്കാൻ 10 ദിവസത്തിനകം കിൻഫ്ര 840 കോടി രൂപ ഭൂമി ഏറ്റെടുക്കൽ ഉദ്യോഗസ്ഥന്‌ കൈമാറും.
സംസ്ഥാനത്ത് പൊതുമരാമത്ത് വകുപ്പിനു കീഴിലെ റണ്ണിങ് കോൺട്രാക്ട് പ്രകാരമുള്ള റോഡ് പ്രവൃത്തികളുടെ പരിശോധന ചൊവ്വാഴ്‌ച തുടങ്ങും. തിരുവനന്തപുരം, ഇടുക്കി, എറണാകുളം ജില്ലയിലാണ് ആദ്യദിന പരിശോധന. മുഴുവൻ ജില്ലയിലെയും ഒന്നും രണ്ടും റണ്ണിങ് കോൺട്രാക്ട് അനുസരിച്ച് നടപ്പാക്കുന്ന പ്രവൃത്തികളുടെ പുരോഗതി വിലയിരുത്തും
നോര്‍ക്ക ബിസ്സിനസ്സ് ഫെസിലിറ്റേഷന്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ 28 ന് മലപ്പുറത്ത് നടത്താനിരുന്ന പ്രവാസി നിക്ഷേപ സംഗമം 2022 ഒക്ടോബര്‍ 17 ലേയ്ക്ക് മാറ്റി. സംരംഭകര്‍ക്ക് തങ്ങളുടെ ബിസ്സിനസ്സ് ആശയങ്ങൾ നിക്ഷേപകര്‍ക്ക് മുന്‍പാകെ അവതരിപ്പിക്കാനുളള അവസരമൊരുക്കുക എന്നതാണ് നിക്ഷേപക സംഗമത്തിലൂടെ ലക്ഷ്യമിടുന്നത്.
കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. ഒരു സ്ത്രീ ഉൾപ്പെടെ 3 പേരെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. ഒരു കോടി രൂപക്ക് മുകളിൽ മൂല്യം വരുന്ന 3 കിലോയിലധികം സ്വർണമാണ് കസ്റ്റംസ് പിടികൂടിയത്.
ഗവര്‍ണര്‍ക്കെതിരെ മന്ത്രി കെ രാജന്‍. പദവിയുടെ മാന്യതയ്ക്ക് നിരക്കാത്ത പ്രവര്‍ത്തിയാണ് ഗവര്‍ണറില്‍ നിന്നുണ്ടാകുന്നത്. ഗവര്‍ണറുടെ പ്രവൃത്തികള്‍ ജനാധിപത്യത്തിന് ഭൂഷണമല്ലെന്ന് പറഞ്ഞ മന്ത്രി, പദവിയുടെ മാന്യതയ്ക്ക് നിരക്കാത്ത കാര്യങ്ങളാണ് ആരിഫ് മുഹമ്മദ് ഖാന്‍ ചെയ്യുന്നതെന്നും വിമര്‍ശിച്ചു.
മുൻ എംഎൽഎ കെ.മുഹമ്മദലി അന്തരിച്ചു. ആറു തവണ ആലുവ നിയോജകമണ്ഡലത്തിൽ നിന്ന് നിയമസഭ അംഗമായിരുന്നു. 76 വയസായിരുന്നു.
മൃഗങ്ങളുടെ വാക്‌സിനേഷന്‍, വന്ധ്യംകരണം എന്നിവയ്ക്കായി നായ ഉള്‍പ്പെടെയുള്ള മൃഗങ്ങളുമായി നേരിട്ട് ഇടപെടുന്ന ജീവനക്കാര്‍ക്ക് പേ വിഷബാധ പ്രതിരോധത്തിന് ആരോഗ്യ വകുപ്പ് പ്രത്യേക വാക്‌സിനേഷന്‍ ആരംഭിച്ചു. മൃഗസംരക്ഷണ വകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും ചേര്‍ന്ന് നായകള്‍ക്ക് വാക്‌സിനേഷനും വന്ധ്യംകരണ ശസ്ത്രക്രിയയും നടത്തിവരികയാണ്.
അക്ഷയ കേന്ദ്രങ്ങളുടെ നിലനില്പ്പിനെ ബാധിക്കുന്ന പ്രതിസന്ധികള്‍ പൂര്‍ണമായി പരിഹരിച്ച്, അക്ഷയ കേന്ദ്രങ്ങളെയും സംരഭകരെയും ജീവനക്കാരെയും സംരക്ഷിക്കണമെന്നാവിശ്യപ്പെട്ട് സ്റ്റേറ്റ് ഐ.ടി. എംപ്ലോയീസ് യൂണിയന്‍ സംസ്ഥാന ഭാരവാഹികള്‍ മുഖ്യമന്ത്രിയുള്‍പ്പെടെയുള്ളവര്‍ക്ക് നിവേദനം നല്‍കി.
കണ്ണൂർ സർവകലാശാല വി.സി നിമയനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുമായി നടന്ന കത്തിടപാടുകളുടെ വിവരങ്ങൾ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പുറത്തുവിട്ടു. ചാൻസിലർ പദവി ഒഴിയാമെന്ന് ​ഗവർണർ വ്യക്തമാക്കുന്ന കത്തും പുറത്തുവിട്ടു.