May 10, 2024

Login to your account

Username *
Password *
Remember Me
സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട 50 ഓളം പാലങ്ങൾ സൗന്ദര്യവത്കരിക്കുന്ന പദ്ധതി 2023ൽ നടപ്പിലാക്കുമെന്ന് ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്.
ശിശുദിനാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനവും ഉജ്ജ്വലബാല്യം പുരസ്കാര വിതരണവും ഇന്ന് (നവംബർ 14) വൈകിട്ട് നാലിനു തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ ആരോഗ്യ കുടുംബക്ഷേമ, വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജ് നിർവഹിക്കും.
അടൂര്‍ സ്‌കാനിംഗ് സെന്ററില്‍ യുവതിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന പരാതിയിന്‍മേല്‍ അന്വേഷണം നടത്തി നടപടി സ്വീകരിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിക്കുന്നതാണ്.
കൊച്ചി: ലഹരിവിരുദ്ധ നാളേക്കായി 'ടെക്കീസ് റണ്‍ എഗൈന്‍സ്റ്റ് ഡ്രഗ്‌സ്' എന്ന പേരില്‍ കൂട്ടയോട്ടവും പ്രതിജ്ഞയും നടത്തി ഐടി ടെക്കികൾ. കൊച്ചി ഇൻഫോപാർക്കുമായി സഹകരിച്ച് സംസ്ഥാന യുവജനക്ഷേമ ബോർഡും ഇന്‍ഫോപാര്‍ക്കിലെ ഐ.ടി ജീവനക്കാരുടെ കൂട്ടായ്മകളായ പ്രോഗ്രസീവ് ടെക്കീസ്, പ്രതിധ്വനിയും സംയുക്തമായാണ് കൂട്ടയോട്ടം സംഘടിപ്പിച്ചത്.
കേരള തീരങ്ങളിൽ നവംബർ 12, 13 തീയതികളിൽ, ലക്ഷദ്വീപ് തീരങ്ങളിൽ നവംബർ 12 മുതൽ നവംബർ 14 വരെയും മത്സ്യബന്ധനത്തിന് പോവാൻ പാടുള്ളതല്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ സൗജന്യ ആംബുലന്‍സ് പദ്ധതിയായ കനിവ് 108 ആബുലന്‍സ് ബോധവത്ക്കരണ കാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിച്ചു.
തൃശൂര്‍: ലഹരിയല്ല ജീവിതം, ജീവിതമാണ് ലഹരി എന്ന മുദ്രാവാക്യവുമായി മണപ്പുറം ഫിനാന്‍സും ലയണ്‍സ് ക്ലബുകളും സംയുക്തമായി ലഹരിവിരുദ്ധ സന്ദേശവുമായി ദീപശിഖ വാക്കത്തോണ്‍ സംഘടിപ്പിച്ചു.
നവകേരളം കര്‍മപദ്ധതിയുടെ ഭാഗമായി ഹരിതകേരളം മിഷനും മൂന്നാര്‍ ഗ്രാമപഞ്ചായത്തും സംയുക്തമായി സംഘടിപ്പിച്ച ക്ലീന്‍ മൂന്നാര്‍ ഗ്രീന്‍ മൂന്നാര്‍ കാമ്പയിന്‍ പ്രവര്‍ത്തനം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.
രാജ്യത്ത് ആദ്യമായി ഒരു സംസ്ഥാനം എഎംആര്‍ സര്‍വെയലന്‍സ് റിപ്പോര്‍ട്ട് പുറത്തിറക്കി രാജ്യത്തിന് മാതൃകയാണെന്ന് ഡബ്ല്യു.എച്ച്.ഒ. പ്രതിനിധി തിരുവനന്തപുരം: ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ് (എഎംആര്‍) സന്ദേശങ്ങള്‍ പൊതുജനങ്ങളില്‍ എത്തിക്കുന്നതിനായി ഇന്ത്യയിലാദ്യമായി കേരളത്തിലെ എല്ലാ ജില്ലകളിലും ജില്ലാതല ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ് കമ്മിറ്റികള്‍ രൂപീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.
തിരുവനന്തപുരം: സംസ്ഥാനത്ത് 199 ആന്റി റാബിസ് ക്ലിനിക്കുകള്‍ക്ക് അനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആന്റി റാബിസ് ക്ലിനിക്കുകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ആകെ 1.99 കോടി രൂപ അനുവദിച്ചിട്ടുണ്ട്.