May 04, 2024

Login to your account

Username *
Password *
Remember Me
മടവൂർ പാറയുടെ സമഗ്ര ടൂറിസം വികസനത്തിന് വേണ്ടി ഭൂമി വിട്ടു നൽകിയവരിൽ നിന്നും രേഖകൾ ഏറ്റുവാങ്ങി.
നിങ്ങളുടെ കുട്ടിക്ക് പുതുതായി ആധാർ കാർഡ് എടുക്കണോ? അല്ലെങ്കിൽ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ രജിസ്‌ട്രേഷൻ പുതുക്കാൻ കാത്തിരിക്കുന്നവരാണോ നിങ്ങൾ? തിരക്കുകൾക്കിടയിൽ മാറ്റിവെച്ച ആവശ്യങ്ങളെല്ലാം ഒരിടത്ത് പരിഹരിക്കപ്പെട്ടെങ്കിൽ എത്ര നന്നായിരിക്കും, അതും സൗജന്യമായി. എങ്കിൽ നാളെ മുതൽ അത് സാധ്യമാണ്, കനകക്കുന്നിലെ 'എന്റെ കേരളം' മെഗാമേളയിൽ.
കേരളത്തിൽ അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ടയിടങ്ങളിൽ കാറ്റിനും ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാധ്യതയുള്ളതായി കേന്ദ്രകാലാവസ്ഥാ വകുപ്പ്.
നമ്മുടെ നാടിന്റെ അഭിമാനങ്ങളില്‍ ഒന്നാണ് നിയമസഭാ മന്ദിരം. 2023 മെയ് 22 ന് കേരള നിയമസഭാ മന്ദിരത്തിന്റെ 25-ാം വാര്‍ഷികം ആഘോഷിക്കുകയാണ്. 1998 മെയ് 22ന് അന്നത്തെ രാഷ്ട്രപതിയായിരുന്ന കെ. ആർ. നാരായണനാണ് കേരള നിയമസഭയുടെ പുതിയ മന്ദിരം രാഷ്ട്രത്തിനു സമര്‍പ്പിച്ചത്.
വർക്കല സബ് ഡിവിഷനിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് പകൽകുറി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്നു. നിയമസഭാ സ്പീക്കർ എ.എൻ ഷംസീർ പാസിംഗ് ഔട്ട് പരേഡിൽ സല്യൂട്ട് സ്വീകരിച്ചു.
വൻ ജനപങ്കാളിത്തത്തിൽ ചിറയിൻകീഴ് താലൂക്ക് അദാലത്ത്. ഓൺലൈൻ ആയി 2243 അപേക്ഷകളാണ് ലഭിച്ചത്. അതിൽ 670 അപേക്ഷകളാണ് തീർപ്പാക്കിയത്.
മേയ് 17 കുടുംബശ്രീ ദിനമായി മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചു.
കുടിക്കുന്ന വെള്ളം 100 ശതമാനം ശുദ്ധമെന്നുറപ്പിക്കാനുള്ള പരിശോധനയ്ക്കു സംസ്ഥാനത്തു പ്രവർത്തിക്കുന്നത് 85 ലാബുകൾ.
നവകേരളം കർമപദ്ധതിയുടെ ഭാഗമായി ഹരിതകേരളം മിഷന്റെ ആഭിമുഖ്യത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ കാർബൺ ന്യൂട്രൽ കേരളം ലക്ഷ്യമിട്ട് ആരംഭിച്ച 'നെറ്റ് സീറോ കാർബൺ കേരളം ജനങ്ങളിലൂടെ' കാമ്പയിന്റെ പ്രാരംഭഘട്ട പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനുള്ള ദ്വിദിന ശിൽപ്പശാല മെയ് 17,18 തീയതികളിൽ തിരുവനന്തപുരം വൈലോപ്പിള്ളി സംസ്‌കൃതി ഭവനിൽ സംഘടിപ്പിക്കുന്നു.
ശാസ്ത്രീയ മാലിന്യസംസ്‌കരണത്തിനായുള്ള ഊർജിത നടപടികൾ സംസ്ഥാന സർക്കാർ നടപ്പാക്കിവരികയാണെന്നും പട്ടണങ്ങളിലെ മാലിന്യ സംസ്‌കരണത്തിനുള്ള കേന്ദ്രങ്ങൾ പട്ടണങ്ങൾക്കുള്ളിൽത്തന്നെയാണു വേണ്ടതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.