November 23, 2024

Login to your account

Username *
Password *
Remember Me
വിജ്ഞാന സ്വാതന്ത്ര്യം, നൂതനാശയങ്ങൾ, സാങ്കേതികവിദ്യ എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ട് വിവിധ സർക്കാർ ഏജൻസികളും സന്നദ്ധസംഘടനകളും ചേർന്ന് സംഘടിപ്പിക്കുന്ന ഫ്രീഡം ഫെസ്റ്റിന് ഇന്ന് തുടക്കം.
കേരളപ്പിറവി ദിനമായ നവംബർ 1 മുതൽ ഒരാഴ്ചക്കാലയളവിൽ കേരളീയം 2023 പരിപാടി സംഘടിപ്പിക്കും.
നഗരത്തിനുള്ള ഓണസമ്മാനമായി ഓഗസ്റ്റ് 20ഓടെ കലാഭവൻ മണി റോഡിന്റെ നവീകരണം പൂർത്തിയാക്കി തുറന്നുകൊടുക്കുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു.
ഉപഭോക്താക്കൾക്കും കമ്പനികൾക്കും തൊഴിലാളികൾക്കും സർക്കാരിനും പ്രയോജനപ്പെടുന്ന വിധത്തിൽ ഡയറക്റ്റ് സെല്ലിങ് മേഖലയെ രൂപപ്പെടുത്തുന്നതിനായി സംസ്ഥാന സർക്കാർ മാർഗരേഖ ഉടൻ പുറത്തിറക്കുമെന്ന് പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് മന്ത്രി ജി.ആർ. അനിൽ അറിയിച്ചു.
കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ ഇന്ത്യയെ അറിയുക (Know India Programme-KIP) പരിപാടിയുടെ 66 - മത് എഡിഷന് ഇന്ന് തുടക്കമാകും. പരിപാടിയുടെ ഭാഗമായി വിദേശരാജ്യങ്ങളിലെ ഇന്ത്യൻ വംശജരായ പ്രവാസി യുവാക്കളും വിദ്യാർത്ഥികളും ഇന്ന് മുതൽ 13 വരെ കേരളം സന്ദർശിക്കും.
കുട്ടികളെ പോലീസ് സ്റ്റേഷനുകളിൽ വിളിപ്പിച്ച് മൊഴി രേഖപ്പെടുത്താൻ പാടില്ലെന്ന് ബാലാവകാശ കമ്മീഷൻ ഉത്തരവ്. കമ്മീഷൻ അംഗം പി.പി ശ്യാമളാദേവി പുറപ്പെടുവിച്ച ഉത്തരവിലാണ് സംസ്ഥാന പോലീസ് മേധാവിക്ക് ഇതു സംബന്ധിച്ച് നിർദ്ദേശം നൽകിയത്.
മാലിന്യമുക്ത നവകേരളം ക്യാമ്പയിനിന്റെ ഭാഗമായി ഉന്നതവിദ്യാഭ്യാസ വകുപ്പ് സംസ്ഥാന നാഷണൽ സർവീസ് സ്‌കീമിന്റെ നേതൃത്വത്തിൽ വിവിധ യൂണിറ്റുകൾ 'സ്‌നേഹാരാമങ്ങൾ' ഒരുക്കുമെന്ന് ഉന്നതവിദ്യാഭ്യാസ- സാമൂഹ്യനീതി മന്ത്രി ഡോ. ബിന്ദു വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഓട്ടിസം ബാധിതരായ കുട്ടികളുടെ മാതാപിതാക്കൾക്ക് ശാസ്ത്രീയമായ പരിശീലനം നൽകുന്നതിനായി സംസ്ഥാനത്തെ എല്ലാ ജില്ലകളിലും പാരന്റ് എംപവർമെന്റ് പ്രോഗ്രാം നടത്തുമെന്ന് സാമൂഹിക നീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു.
ഗതാഗത നിയമലംഘനത്തിനുള്ള പിഴ അടക്കാത്തവർക്ക് ഇൻഷുറൻസ് പുതുക്കി നൽകാതെയുള്ള നടപടി പരിഗണനയിലാണെന്ന് ഗതാഗത മന്ത്രി ആന്റണി രാജു.
കേരളം സമ്പൂർണ മാലിന്യമുക്തമാകുന്നതിനു തദ്ദേശ സ്ഥാപനങ്ങൾ ഊർജിത ഇടപെടൽ നടത്തണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ.