November 23, 2024

Login to your account

Username *
Password *
Remember Me
കേരളം

കേരളം (1995)

തിരുവനന്തപുരം: കേരള സംസ്ഥാന ചെറുകിട വ്യവസായ അസോസിയേഷൻ തിരുവനന്തപുരം ജില്ലാ സമ്മേളനം ഫെബ്രുവരി 22 ബുധനാഴ്ച തമ്പാനൂരിൽ ഉള്ള അപ്പോളോ ഡിമോറ ഹോട്ടലിൽ വെച്ച് നടത്തുന്നതാണെന്ന് ഭാരവാഹികൾ പ്രസ് ക്ലബ്ബിൽ നടത്തിയ പത്രസമ്മേളനത്തിൽ അറിയിച്ചു.
നെടുമങ്ങാട് നഗരസഭയില്‍ സംഘടിപ്പിച്ച കേരളോത്സവം, ബാലകലോത്സവം എന്നിവയില്‍ മത്സരിച്ച് വിജയികളായവര്‍ക്ക് സമ്മാനദാനവും വിവിധ മേഖലകളിലെ വിശിഷ്ട സേവനത്തിനുള്ള അവാര്‍ഡ് ജേതാക്കള്‍ക്ക് ആദരവും സംഘടിപ്പിച്ചു.
കേരള തീരത്ത് ഇന്ന് (ഫെബ്രുവരി 14) രാവിലെ 11.30 മുതൽ ഫെബ്രുവരി 16 രാത്രി 8:30 വരെ 1.5 മുതൽ 2.0 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.
തിരുവനന്തപുരം: പ്രസ് ക്ലബിൻ്റെ ആഭിമുഖ്യത്തിൽ മുതിർന്ന മാദ്ധ്യമപ്രവർത്തകനും പ്രസ് ക്ലബ് മുൻ സെക്രട്ടറിയും മാതൃഭൂമി മുൻ ബ്യൂറോ ചീഫുമായ ജി.ശേഖരൻ നായരെ അനുസ്മരിച്ചു.
തന്റെ വൃക്കകളിലൊന്ന് അപരിചിതയായ യുവതിയ്ക്ക് നല്‍കിയ വയനാട് ചീയമ്പം പള്ളിപ്പടി സിപിഐ എം ബ്രാഞ്ച് സെക്രട്ടറി മണികണ്ഠനെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഫോണില്‍ വിളിച്ച് നന്ദിയറിയിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രി ഇക്കാര്യമറിയിച്ചത്.
ടൈഫോയ്ഡ് വാക്‌സിന്‍ കാരുണ്യ ഫാര്‍മസികള്‍ വഴി ലഭ്യമാക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇതുസംബന്ധിച്ച് കെ.എം.എസ്.സി.എല്‍.ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഭക്ഷ്യസുരക്ഷാ നടപടിക്രമങ്ങളുടെ ഭാഗമായുള്ള ഹെല്‍ത്ത് കാര്‍ഡ് എടുക്കുന്നവര്‍ക്ക് ടൈഫോയ്ഡ് വാക്‌സിന്‍ 2011ല്‍ തന്നെ നിര്‍ബന്ധമാക്കിയിട്ടുള്ളതാണ്.
തിരുവനന്തപുരം:പ്രിയകവി ഒ.എന്‍.വിയെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെച്ചുകൊണ്ട് സുഹൃത്തുക്കളും ബന്ധുക്കളും ഒത്തുചേര്‍ന്നു. ഒ.എന്‍.വി കള്‍ചറല്‍ അക്കാദമിയുടെയും യൂനിവേഴ്സിറ്റി കോളെജ് മലയാളം വിഭാഗത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ ഒ.എന്‍.വിയുടെ ഏഴാമത് ചരമ വാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ഒ.എന്‍.വി സ്മൃതി സായാഹനമാണ് ഒ.എന്‍.വിയെ സ്‌നേഹിക്കുന്നവരുടെ സൗഹൃദ സായാഹ്നമായത്.
പലപ്പോഴും പോളിയോ ആണെന്ന് തെറ്റിദ്ധരിക്കപ്പെടുന്ന അവസ്ഥയാണ് ക്ലബ്ഫൂട്ട് അഥവാ വക്രപാദം. ഒരു കുട്ടിയുടെ പാദം നേരെയിരിക്കുന്നതിനു പകരം അകത്തേക്ക് വളഞ്ഞിരിക്കുന്ന അവസ്ഥയാണിത്. ചിലയിടങ്ങളിൽ ഇതിനെ ചുരുട്ടുകാൽ എന്നും വിളിക്കുന്നു.
തിരുവനന്തപുരം: ഫോര്‍ട്ട് കൊച്ചി സുരക്ഷിത ഭക്ഷണ ഇടമാക്കാന്‍ സമഗ്ര പദ്ധതി ആവിഷ്‌ക്കരിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു. ഏറ്റവുമധികം ആളുകള്‍ എത്തിച്ചേരുന്ന ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ച് സുരക്ഷിത ഭക്ഷണം ഒരുക്കുന്നതിന്റെ ഭാഗമായി ആദ്യഘട്ടമായാണ് ഫോര്‍ട്ട് കൊച്ചിയില്‍ പദ്ധതി നടപ്പിലാക്കുന്നത്.
കൊച്ചി: കുഴഞ്ഞുവീണ് പെട്ടെന്നുള്ള മരണങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ അടിയന്തര ജീവന്‍രക്ഷാ പരിശീലനം നല്‍കാന്‍ പദ്ധതിയുമായി ഹാര്‍ട്ട് കെയര്‍ ഫൗണ്ടേഷന്‍. ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ ജില്ലകള്‍ തോറും സന്നദ്ധപ്രവര്‍ത്തകര്‍ക്ക് കാര്‍ഡിയോ പള്‍മണറി റിസസ്സിറ്റേഷന്‍ (സിപിആര്‍) പരിശീലനം നല്‍കും.