November 25, 2024

Login to your account

Username *
Password *
Remember Me
കേരളം

കേരളം (1995)

തിരുവനന്തപുരം: ബ്രിട്ടനിലെ വിഖ്യാതമായ കമ്പ്യൂട്ടിംഗ് യു.കെയുടെ ഡിജിറ്റല്‍ ടെക്‌നോളജി ലീഡേഴ്‌സ് നൽകുന്ന മികച്ച തൊഴിലിടം എന്ന ബഹുമതി ആഗോള പ്രശസ്തമായ ഡിജിറ്റല്‍ ട്രാന്‍സ്ഫര്‍മേഷന്‍ സൊല്യൂഷന്‍സ് സ്ഥാപനമായ യു.എസ്.ടിക്ക്. 'ബെസ്റ്റ് പ്ലേസ് ടു വർക്ക് ഇൻ ഡിജിറ്റൽ' എന്ന ബഹുമതിയാണ് യു എസ് ടി സ്വന്തമാക്കിയത്.
തിരുവനന്തപുരം : നവാഗതയായ സീമ ശ്രീകുമാര്‍ സംവിധാനം ചെയ്ത 'ഒരു കനേഡിയന്‍ ഡയറി' യുടെ ഔദ്യോഗിക ട്രെയിലര്‍ ഡിസംബര്‍ രണ്ട്, വൈകിട്ട് അഞ്ച് മണിക്ക് പ്രേക്ഷകരിലേക്ക് എത്തും. നടന്‍ ആസിഫ് അലിയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ ട്രെയിലര്‍ റിലീസ് ചെയ്യുക.
കോവിഡ് പ്രതിരോധ നടപടികളുമായി സഹകരിക്കാത്തവർക്ക് സൗജന്യ ചികിത്സ നൽകാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കോവിഡ് അവലോകന യോഗത്തിൽ പറഞ്ഞു. വാക്‌സിൻ സ്വീകരിക്കാതെ കോവിഡ് പോസിറ്റീവ് ആകുന്നവരുടെ ചികിത്സാചിലവ് സർക്കാർ വഹിക്കില്ല.
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 4723 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 755, കോഴിക്കോട് 718, എറണാകുളം 592, തൃശൂര്‍ 492, കൊല്ലം 355, കണ്ണൂര്‍ 337, കോട്ടയം 271, മലപ്പുറം 211, വയനാട് 206, ഇടുക്കി 199, പാലക്കാട് 189, പത്തനംതിട്ട 169, ആലപ്പുഴ 150, കാസര്‍ഗോഡ് 79 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
തിരുവനന്തപുരം: 2025 വര്‍ഷത്തോടു കൂടി പുതിയ എച്ച്.ഐ.വി. അണുബാധ ഇല്ലാതാക്കുകയാണ് സംസ്ഥാനത്തിന്റെ ലക്ഷ്യമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.
വിലക്കയറ്റത്തിന് അറുതി വരുത്താൻ സപ്ലൈകോയുടെ സഞ്ചരിക്കുന്ന വിൽപ്പനശാലകളുടെ പ്രവർത്തനം ആരംഭിക്കുന്നു. ഇതിന്റെ സംസ്ഥാനതല ഉദ്ഘാടനം നവം.30 രാവിലെ എട്ടിനു പാളയത്ത് ഭക്ഷ്യ - പൊതു വിതരണ വകുപ്പു മന്ത്രി അഡ്വ. ജി.ആർ. അനിൽ നിർവ്വഹിക്കും.
തിരുവനന്തപുരം: വിദേശ രാജ്യങ്ങളില്‍ കോവിഡിന്റെ പുതിയ വകഭേദമായ 'ഒമിക്രോണ്‍' കണ്ടെത്തിയ സാഹചര്യത്തില്‍ കേന്ദ്ര മാര്‍ഗനിര്‍ദേശമുസരിച്ച് മുന്‍കരുതലുകള്‍ സ്വീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 4350 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 823, തിരുവനന്തപുരം 670, കോഴിക്കോട് 554, തൃശൂര്‍ 434, കോട്ടയം 319, മലപ്പുറം 253, കണ്ണൂര്‍ 225, കൊല്ലം 200, വയനാട് 167, പാലക്കാട് 166, പത്തനംതിട്ട 165, ഇടുക്കി 164, ആലപ്പുഴ 131, കാസര്‍ഗോഡ് 79 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
സംസ്ഥാനത്ത് വിവാഹങ്ങൾ രജിസ്റ്റർ ചെയ്യാൻ വിവാഹിതരുടെ മതം തെളിയിക്കുന്ന രേഖയോ, മതാചാര പ്രകാരമാണ് വിവാഹം നടന്നതെന്ന രേഖയോ ആവശ്യമില്ലെന്നും വിവാഹ രജിസ്ട്രേഷനുള്ള മെമ്മോറാണ്ടത്തിനൊപ്പം വിവാഹം ചെയ്യുന്നവരുടെ ജനനതീയതി തെളിയിക്കുന്ന അംഗീകൃത രേഖകളും വിവാഹം നടന്നത് തെളിയിക്കുന്ന രേഖയും മതിയെന്ന് തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.
ആലപ്പുഴ: സാമൂഹ്യ നീതി വകുപ്പ് ജില്ലാ ഭരണകൂടത്തിന്റെയും ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡിന്റെയും സഹകരണത്തോടെ നടപ്പാക്കുന്ന അജയ്യം, ജൈവീകം പദ്ധതികള്‍ സാമൂഹ്യ നീതി- ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു ഉദ്ഘാടനം ചെയ്തു.