തൊടുപുഴ: പ്രളയ ദുരിതതത്തിൽ വീടുകൾ നഷ്ടപ്പെട്ട 8 കുടുംബങ്ങൾക്ക് സ്നേഹഭവന സമുച്ചയമൊരുക്കി മണപ്പുറം ഫൗണ്ടേഷനും ലയണ്‍സ് ക്ലബും. ഇടുക്കി ജില്ലയിലെ രാജാകാട് നിര്‍മ്മിച്ചു നല്‍കിയ എട്ടു വീടുകളുടെ താക്കോൽദാനം മണപ്പുറം ഫൗണ്ടേഷന്‍ മാനേജിങ് ട്രസ്റ്റിയും ലയണ്‍സ് ക്ലബ് ഇന്റര്‍നാഷനല്‍ ഡയറക്ടറുമായ വി പി നന്ദകുമാര്‍ നിര്‍വഹിച്ചു.
സംസ്ഥാനത്തുടനീളം മണപ്പുറം ഫൗണ്ടേഷന്റെ "സ്നേഹഭവനം" പദ്ധതിയുടെ കീഴിൽ നിർധനരായ കുടുംബങ്ങൾക്ക് വീടുകളുടെ നിർമാണം നടന്നുവരുന്നുണ്ട്. ഇതിന്റെ ഭാഗമായി കഴിഞ്ഞ മാസം വലപ്പാട് ഗ്രാമപഞ്ചായത്തിൽ 21 വീടുകളുടെ ശിലാസ്‌ഥാപനം നടന്നിരുന്നു. സംസ്ഥാനത്തെ 140 നിയോജക മണ്ഡലങ്ങളിലും ജീവിത മാർഗം വഴിമുട്ടിയ അർഹരായ കുടുംബങ്ങൾക്ക് വീടുകൾ പണിതു നൽകുന്നുണ്ട്.
രാജാകാട് നടന്ന താക്കോൽദാന ചടങ്ങിൽ ലയണ്‍സ് ക്ലബ് ഇന്റര്‍നാഷനല്‍ ഫൗണ്ടേഷന്‍, ജിഎടി, പിഐഡി ഏരിയാ ലീഡര്‍ ആര്‍ മുരുകന്‍, കോഓഡിനേറ്റര്‍ അഡ്വ. വാമനകുമാര്‍, 318സി ഡിസ്ട്രിക്ട് ഗവര്‍ണര്‍ വി. സി ജെയിംസ്, മണപ്പുറം ഫൗണ്ടേഷന്‍ സിഇഒ ജോര്‍ഡ് ഡി ദാസ്, മണപ്പുറം ഫിനാൻസ് ചീഫ് പി.ആർ.ഒ സനോജ് ഹെർബർട്ട്, ലയണ്‍സ് ക്ലബ് അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.