March 28, 2024

Login to your account

Username *
Password *
Remember Me
കേരളം

കേരളം (1930)

കൊച്ചി : പ്രമുഖ ഡിജിറ്റല്‍ ട്രാന്‍സ്ഫര്‍മേഷന്‍ സൊല്യൂഷന്‍സ് സ്ഥാപനമായ യു എസ് ടി വിഖ്യാതമായ ബിസിനസ് കള്‍ച്ചര്‍ ടീം അവാര്‍ഡിന് അര്‍ഹരായി. ഓഫീസ് ഓഫ് വാല്യൂസ് ആന്‍ഡ് കള്‍ച്ചര്‍ വിഭാഗത്തിലാണ് യു എസ് ടി ക്ക് ഈ പുരസ്‌ക്കാരം ലഭിച്ചത്. നൂറോളം ആഗോള സ്ഥാപനങ്ങളില്‍ നിന്നാണ് അനിതരസാധാരണമായ പ്രകടനം കാഴ്ച വച്ചതിന് യു എസ് ടി യെ ഈ അംഗീകാരത്തിനായി തെരഞ്ഞെടുത്തത്.
തിരുവനന്തപുരം: ആയുര്‍വേദത്തെ കൂടുതല്‍ ജനകീയമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആയുര്‍വേദ രംഗത്തെ ഗവേഷണങ്ങള്‍ക്കും പ്രാധാന്യം നല്‍കും. ആയുഷ് മേഖലയില്‍ ഈ അഞ്ച് വര്‍ഷം കൊണ്ട് കൃത്യമായ പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
തിരുവനന്തപുരം: ജല ദുരന്തങ്ങളെ കുറിച്ചുള്ള ബോധവൽക്കരണത്തിൻറെ ഭാഗമായി തിരുവനന്തപുരം ഏരീസ് പ്ലെക്സ് തിയറ്ററിൽ "ഡാം 999 "എന്ന ചലച്ചിത്രം സൗജന്യമായി പ്രദർശിപ്പിക്കുന്നു. സോഹൻ റോയ് ആണ് ചിത്രത്തിൻറെ സംവിധായകൻ.
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 5297 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 867, തിരുവനന്തപുരം 750, കോഴിക്കോട് 637, തൃശൂര്‍ 537, കണ്ണൂര്‍ 417, പത്തനംതിട്ട 350, കൊല്ലം 304, മലപ്പുറം 302, പാലക്കാട് 264, ഇടുക്കി 255, കോട്ടയം 228, വയനാട് 184, ആലപ്പുഴ 132, കാസര്‍ഗോഡ് 70 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
കൊച്ചി: രാജ്യത്തെ മൂന്നാമത്തെ വലിയ സ്വകാര്യമേഖലാ ബാങ്കായ ആക്സിസ് ബാങ്ക്, ഇന്ത്യന്‍ നാവികസേനയുമായി ധാരണാപത്രം ഒപ്പുവച്ചു. പവര്‍ സല്യൂട്ട് പരിപാടിയുടെ കീഴില്‍ ഈ രംഗത്തെ ഏറ്റവും മികച്ച ആനുകൂല്യങ്ങളും സവിശേഷതകളും നല്‍കിയുള്ള ഡിഫന്‍സ് സര്‍വീസ് സാലറി പാക്കേജാണ് പുതിയ ധാരണാപത്രത്തിലൂടെ ബാങ്ക് വാഗ്ദാനം ചെയ്യുന്നത്.
കൊച്ചി: ദശലക്ഷക്കണക്കിനു പെന്‍ഷന്‍കാര്‍ക്ക് ബാങ്ക് ശാഖ സന്ദര്‍ശിക്കാതെ എസ്ബിഐ ജീവനക്കാരുമായുള്ള വീഡിയോ കോള്‍ വഴി ലൈഫ് സര്‍ട്ടിഫിക്കറ്റ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനുള്ള സൗകര്യത്തിന് എസ്ബിഐ തുടക്കം കുറിച്ചു.
തിരുവനന്തപുരം; അർഹമായ ആനുകൂല്യങ്ങൾ തടഞ്ഞു വെച്ചതിൽ പ്രതിക്ഷേധിച്ച് കെജിഎംഒഎയുടെ നേതൃത്വത്തിൽ തിങ്കളാഴ്ച മുതൽ ആരംഭിച്ച നിൽപ്പുസമരം ആരോഗ്യമന്ത്രിയുടെ ഉറപ്പിനെ തുടർന്ന് ഒരു മാസത്തേക്ക് മാറ്റിവെച്ചതായി കെജിഎംഒഎ സംസ്ഥാന പ്രസിഡന്റ് ഡോ: ജി എസ് വിജയകൃഷ്ണനും, സെക്രട്ടറി ഡോ: ടി എൻ സുരേഷും അറിയിച്ചു.
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 7167 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1046, തിരുവനന്തപുരം 878, തൃശൂര്‍ 753, കോഴിക്കോട് 742, കൊല്ലം 592, ഇടുക്കി 550, കോട്ടയം 506, പത്തനംതിട്ട 447, പാലക്കാട് 339, മലപ്പുറം 334, കണ്ണൂര്‍ 304, ആലപ്പുഴ 270, വയനാട് 269, കാസര്‍ഗോഡ് 137 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
ഇരുപതിനായിരം യാത്രക്കാർക്ക് നിംസ് മെഡിസിറ്റിയുടേയും , കനിവിന്റേയും സഹകരണത്തോടെ സൗജന്യ യാത്ര നൽകും.
ആലപ്പുഴ : അരയ്ക്ക് താഴെ തളര്‍ന്ന യുവാവിന് വീല്‍ചെയര്‍ സമ്മാനിച്ച് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി. കൊറ്റംകുളംകര സ്വദേശിയായ സുബൈറിന് വീല്‍ ചെയര്‍മാൻ സമ്മാനിച്ചാണ് യൂസഫലിയുടെ ഇടപെടല്‍. ഏഴു വര്‍ഷം മുന്‍പ് സുബൈറിന്റെ ഭാര്യ മരണപ്പെട്ടതോടെ പറക്കമുറ്റാത്ത കുട്ടികളുടെ പഠനവും ഭാവിയും ചോദ്യചിഹ്ന്മായി.