November 24, 2024

Login to your account

Username *
Password *
Remember Me
Pothujanam

Pothujanam

Pothujanam lead author
തിരു: സംസ്ഥാനത്തെ കോവിഡ് വ്യാപനം, വാക്‌സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍, സ്‌കൂള്‍ തുറന്നതിന് ശേഷമുള്ള സാഹചര്യം എന്നിവ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ചര്‍ച്ച ചെയ്തു. കോവിഡുമായി ബന്ധപ്പെട്ട പൊതുസ്ഥിതി യോഗം വിലയിരുത്തി. ഓരോ ജില്ലകളിലേയും സാഹചര്യങ്ങളും യോഗം വില യിരുത്തി.
കൊച്ചി: യുടിഐ മാസ്റ്റര്‍ഷെയര്‍ യൂണിറ്റ് പദ്ധതി 16.15 ശതമാനം വരുമാനം നേടിക്കൊടുത്തതായി 2021 ഒക്ടോബര്‍ 31-ലെ കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. പദ്ധതി യുടെ തുടക്കത്തില്‍ നിക്ഷേപിച്ച പത്തു ലക്ഷം രൂപ 19.06 കോടി രൂപയായി വളര്‍ന്നു എന്നതാണ് ഇതില്‍ നിന്നു വ്യക്തമാകുന്നത്.
കൊച്ചി: വനിതാ വസ്ത്ര ബ്രാന്‍ഡായ ഗോ കളേഴ്സിന്‍റെ ഉടമസ്ഥരായ ഗോ ഫാഷന്‍ (ഇന്ത്യ) ലിമിറ്റഡിന്‍റെ പ്രാഥമിക ഓഹരി വില്‍പന നവംബര്‍ 17 മുതല്‍ 22 വരെ നടക്കും.
ചെന്നൈ: കനത്ത മഴയില്‍ മരംവീണ് ജീവന്‍ അപകടത്തിലായ യുവാവിനെ തോളിലേറ്റി ആശുപത്രിയിലെത്തിച്ച് വനിതാ ഇന്‍സ്‌പെക്ടര്‍.
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 7224 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1095, എറണാകുളം 922, തൃശൂര്‍ 724, കോഴിക്കോട് 708, കൊല്ലം 694, കോട്ടയം 560, കണ്ണൂര്‍ 471, പത്തനംതിട്ട 448, പാലക്കാട് 335, മലപ്പുറം 333, ഇടുക്കി 306, വയനാട് 254, ആലപ്പുഴ 250, കാസര്‍ഗോഡ് 124 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
കൊച്ചി: രാജ്യത്തെ റീട്ടെയില്‍ വായ്പാ വിപണി ശക്തമായ വളര്‍ച്ചയ്ക്ക് സജ്ജമാണെന്ന് ട്രാന്‍സ് യൂണിയന്‍ സിബിലിന്‍റെ ഏറ്റവും പുതിയ വായ്പാ വിപണി സൂചിക (സിഎംഐ) ചൂണ്ടിക്കാട്ടുന്നു.
തിരുവനന്തപുരം: ന്യൂമോണിയയ്‌ക്കെതിരെ സംസ്ഥാനത്ത് സാന്‍സ് (SAANS) പദ്ധതി നടപ്പിലാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.
കൊച്ചി: യുഎസിലെ ഇന്‍ഷൂറന്‍സ് ദാതാക്കള്‍ക്ക് മെഡിക്കല്‍ കോഡിങ് സേവനങ്ങള്‍ ലഭ്യമാക്കുന്ന കാലിഫോണിയ ആസ്ഥാനമായ പ്രമുഖ ഹെല്‍ത്ത്‌കെയര്‍ സര്‍വീസസ് കമ്പനിയായ എപിസോഴ്‌സ് 2022-ല്‍ കേരളത്തില്‍ നിന്നും 2000-ലേറെ മെഡിക്കല്‍ കോഡര്‍മാരെ റിക്രൂട്ട് ചെയ്യാന്‍ ലക്ഷ്യമിടുന്നു.
കൊച്ചി: മുൻനിര ലക്ഷ്വറി എസ്‌യുവിയായ പുതിയ വോൾവോ XC90 യുടെ പെട്രോൾ മൈൽഡ്-ഹൈബ്രിഡ് എൻജിൻ പുറത്തിറക്കുന്നതായി വോൾവോ കാർ ഇന്ത്യ പ്രഖ്യാപിച്ചു.
തിരുവനന്തപുരം : മുല്ലപ്പെരിയാര്‍ ബേബി ഡാമിന് അരികെയുള്ള പാട്ട ഭൂമിയിലെ 15 മരങ്ങളും കുറ്റിച്ചെടികളും തൈകളും മുറിക്കാന്‍ പുറപ്പെടുവിച്ച ഉത്തരവ് റദ്ദാക്കി.