November 24, 2024

Login to your account

Username *
Password *
Remember Me
Pothujanam

Pothujanam

Pothujanam lead author
യുഎസ് സംസ്ഥാനമായ കാലിഫോര്‍ണിയയില്‍ പലസ്ഥലങ്ങളിലായി 11 സെന്‍റീമീറ്റര്‍ മുതല്‍ 28 സെന്‍റീമീറ്റര്‍ വരെ മഴ രേഖപ്പെടുത്തി. അതിശക്തമായ മഴയില്‍ നിരവധി വാഹനങ്ങള്‍ ഒലിച്ച് പോവുകയും നിരവധി വീടുകള്‍ തകരുകയും ചെയ്തു. കാലാവസ്ഥാ വ്യതിയാനമാണ് കാലിഫോര്‍ണിയയില്‍ അടിക്കടിയുണ്ടാകുന്ന ഇത്തരം പ്രകൃതിക്ഷോഭങ്ങള്‍ക്ക് കാരണമെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു.
കൊച്ചി : സപ്ലൈകോയുടെ ക്രിസ്മസ് - പുതുവത്സര ജില്ലാ ഫെയർഎറണാകുളം ജവഹർലാൽ നെഹ്രുസ്റ്റേഡിയം ഗ്രൗണ്ടിൽ ഡിസം. 19 രാവിലെ 11.30ന് ആരംഭിക്കും. ഫെയറിന്റെ ഉദ്ഘാടനം വ്യവസായ വകുപ്പു മന്ത്രി പി. രാജീവ് നിർവ്വഹിയ്ക്കും.
കറാച്ചി: ട്വന്റി 20 ക്രിക്കറ്റില്‍ ആദ്യമായി ഒരു ചരിത്ര നേട്ടം സ്വന്തമാക്കി പാകിസ്താന്റെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ മുഹമ്മദ് റിസ്വാന്‍. ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ട്വന്റി 20 യില്‍ 2000 റണ്‍സ് നേടുന്ന ആദ്യ താരം എന്ന റെക്കോഡാണ് റിസ്വാന്‍ സ്വന്തമാക്കിയത്.വെസ്റ്റ് ഇന്‍ഡീസിനെതിരായ ട്വന്റി 20 മത്സരത്തിനിടെയാണ് റിസ്വാന്‍ ഈ അപൂര്‍വ നേട്ടം സ്വന്തം പേരില്‍ കുറിച്ചത്. 2021-ല്‍ ആകെ 2036 റണ്‍സാണ് റിസ്വാന്‍ നേടിയത്. 18 അര്‍ധശതകങ്ങള്‍ ഉള്‍പ്പെടെയാണിത്.
തിരുവനന്തപുരം: സംസ്ഥാനത്ത് 2 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. യു.എ.ഇ.യില്‍ നിന്നും എറണാകുളത്ത് എത്തിച്ചേര്‍ന്ന ഭര്‍ത്താവിനും (68) ഭാര്യയ്ക്കുമാണ് (67) ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.
കൊച്ചി: വൈവിധ്യമാര്‍ന്ന സേവനങ്ങള്‍ ലഭ്യമാക്കുന്നതിന്‍റെ ഭാഗമായി പ്രമുഖ ടെലികോം ബ്രാന്‍ഡായ വി ഹംഗാമ മ്യൂസിക്കുമായി സഹരിച്ച് വി ആപ്പില്‍ മ്യൂസിക്ക് സ്ട്രീമിങ് സേവനം ലഭ്യമാക്കുന്നു. ഇതോടെ വിയുടെ ഒടിടി അടിസ്ഥാനമാക്കിയുള്ള ഡിജിറ്റല്‍ ഉള്ളടക്കം കൂടുതല്‍ ശക്തമായി. വിനോദം, ആരോഗ്യം, ഫിറ്റ്നസ്, വിദ്യാഭ്യാസം, നൈപുണ്യം തുടങ്ങിയ ഉള്‍പ്പെടുന്നതാണ് ഉള്ളടക്കം.
കൊച്ചി: ഭാരത് സർക്കാരിൻറെ റോഡ് ട്രാൻസ്‌പോർട്ട് & ഹൈവേ മന്ത്രാലയം, ഐഐടി മദ്രാസ്, മാപ്സ്, ജിയോസ്‌പേഷ്യൽ, ലൊക്കേഷൻ അധിഷ്‌ഠിത ഐഒടി എന്നിവയ്‌ക്കായുള്ള ഇന്ത്യയിലെ പ്രമുഖ ഡിജിറ്റൽ ഡാറ്റ ആന്റ് ടെക്‌നോളജി പ്രൊഡക്ട് ആൻഡ് പ്ലാറ്റ്‌ഫോം കമ്പനിയായ മാപ്‌മൈഇന്ത്യയും ഡ്രൈവർ- റോഡ് സുരക്ഷ മച്ചപ്പെടുത്തുന്നതിനുള്ള സാങ്കേതിക വിദ്യാ വികസനത്തിനായി ധാരണാപത്രത്തിൽ ഇന്ന് ഒപ്പുവച്ചു.
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 3471 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 680, തിരുവനന്തപുരം 563, കോഴിക്കോട് 354, തൃശൂര്‍ 263, കോട്ടയം 262, കൊല്ലം 255, കണ്ണൂര്‍ 228, പത്തനംതിട്ട 182, മലപ്പുറം 166, ആലപ്പുഴ 164, ഇടുക്കി 115, പാലക്കാട് 92, വയനാട് 90, കാസര്‍ഗോഡ് 57 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
തിരുവനന്തപുരം: എറണാകുളം ജനറല്‍ ആശുപത്രിയ്ക്ക് പ്രത്യേക പ്രവര്‍ത്തന മോഡല്‍ രൂപീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇത് തുടക്കം മാത്രമാണ്. മികച്ച സ്‌പെഷ്യാലിറ്റി ചികിത്സ നല്‍കുകയാണ് ലക്ഷ്യം. ഇതു സംബന്ധിച്ച് സര്‍ക്കാരിന് പ്രൊപ്പോസല്‍ സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടു.
തിരുവനന്തപുരം: ഇന്ത്യയില്‍ ആദ്യമായി ജില്ലാതല സര്‍ക്കാര്‍ ആശുപത്രിയില്‍ ഹൃദയ ശസ്ത്രക്രിയ നടക്കുന്ന എറണാകുളം ജനറല്‍ ആശുപത്രി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് സന്ദര്‍ശിച്ചു. ഹൃദയ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കുന്ന ഡോക്ടര്‍മാരേയും മറ്റെല്ലാ ജീവനക്കാരേയും മന്ത്രി അഭിനന്ദിച്ചു.
സിനിമകൾ സ്ക്രീനിലേക്ക് മാത്രമായി ഒതുങ്ങുന്നില്ല, സിനിമാ ലോകത്തിൽ തന്നെ ജീവിക്കുന്നു എന്ന അനുഭൂതി സൃഷ്ടിക്കുന്ന തരത്തിൽ നിങ്ങളെ അതിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നു