November 24, 2024

Login to your account

Username *
Password *
Remember Me
Pothujanam

Pothujanam

Pothujanam lead author
കൊച്ചി: നിയമ വിദ്യാഭ്യാസം ലക്ഷ്യമിടുന്നവര്‍ക്കുള്ള ലോ സ്കൂള്‍ അഡ്മിഷന്‍ ടെസ്റ്റ്-ഇന്ത്യ 2022നുള്ള തീയതികള്‍ ലോ സ്കൂള്‍ അഡ്മിഷന്‍ കൗണ്‍സില്‍ (എല്‍എസ്എസി) പ്രഖ്യാപിച്ചു. 2022 ജനുവരി, മെയ് മാസങ്ങളില്‍ രണ്ടുഘട്ടങ്ങളിലായി ഓണ്‍ലൈനായാണ് പരീക്ഷ നടക്കുക. 2022 ജനുവരി 15ന് ഒന്നിലധികം സ്ലോട്ടുകളിലായും, 2022 മെയ് 9 മുതല്‍ ഒന്നിലധികം ദിവസങ്ങളില്‍ വിവിധ സ്ലോട്ടുകളിലായും പരീക്ഷ സംഘടിപ്പിക്കും. പരീക്ഷയ്ക്ക് നിരവധി പേരെ പ്രതീക്ഷിക്കുന്നതിനാലാണ് ഈ സജ്ജീകരണം. https://www.discoverlaw.in/register-for-the-test എന്ന ലിങ്ക് സന്ദര്‍ശിച്ച് വിദ്യാര്‍ഥികള്‍ക്ക് എല്‍എസ്എടി-ഇന്ത്യ 2022ന് രജിസ്റ്റര്‍ ചെയ്യാം. എല്‍എസ്എടി 2022 എഴുതുന്ന വിദ്യാര്‍ഥികള്‍ക്ക് 53 മെറിറ്റ് സ്കോളര്‍ഷിപ്പുകളും 3 എസ്സേ സ്കോളര്‍ഷിപ്പുകളും നല്‍കുമെന്ന് എല്‍എസ്എസി ഗ്ലോബല്‍ അറിയിച്ചു. എല്‍എസ്എസി ഗ്ലോബലുമായി സഖ്യമുള്ള ലോ കോളജുകളില്‍ അണ്ടര്‍ഗ്രാജുവേറ്റ് പ്രോഗ്രാമിലേക്ക് പ്രവേശനം ആഗ്രഹിക്കുന്ന എല്‍എസ്എടി-ഇന്ത്യ പരീക്ഷയില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടുന്ന 50 പേര്‍ 15,000 രൂപ മുതല്‍ 2 ലക്ഷം രൂപവരെയുള്ള 50 സ്കോളര്‍ഷിപ്പുകളില്‍ ഏതെങ്കിലും ഒന്ന് നേടാന്‍ യോഗ്യത ഉണ്ടാകും. ഇതിന് പുറമെ പി.ജി പ്രോഗ്രാമിലേക്ക് പ്രവേശനം ആഗ്രഹിക്കുന്ന എല്‍എസ്എടി-ഇന്ത്യ പരീക്ഷയില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടുന്ന ആദ്യ മൂന്ന് പേര്‍ 1 മുതല്‍ 2 ലക്ഷം വരെയുള്ള മൂന്ന് സ്കോളര്‍ഷിപ്പുകള്‍ നേടുന്നതിനും യോഗ്യത ഉണ്ടാകും. എസ്സേ മത്സരത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ഷംനാട് ബഷീര്‍ അക്സ്സസ് ടു ജസ്റ്റിസ് സ്കോളര്‍ഷിപ്പ്. മത്സര വിജയികള്‍ക്ക് 1 മുതല്‍ 2 ലക്ഷം രൂപ വരെയുള്ള മൂന്ന് സ്കോളര്‍ഷിപ്പുകള്‍ ലഭിക്കും. ഈ സ്കോളര്‍ഷിപ്പുകള്‍ക്ക് പുറമേ, എല്‍എസ്എസി ഗ്ലോബലുമായി സഖ്യമുള്ള ലോ കോളജുകള്‍ പ്രത്യേക സ്കോളര്‍ഷിപ്പുകളും നല്‍കും.
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 2230 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 439, എറണാകുളം 397, കോഴിക്കോട് 259, കോട്ടയം 177, കൊല്ലം 171, കണ്ണൂര്‍ 161, തൃശൂര്‍ 120, പത്തനംതിട്ട 116, ആലപ്പുഴ 86, മലപ്പുറം 80, പാലക്കാട് 73, ഇടുക്കി 61, വയനാട് 46, കാസര്‍ഗോഡ് 44 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
കോഴിക്കോട്: ബെംഗളുരു ആസ്ഥാനമായ ഐടി കമ്പനി കോഡ്ല്‍ ടെക്‌നോളജിസ് കോഴിക്കോട് ഗവ. സൈബര്‍ പാര്‍ക്കിലും പ്രവര്‍ത്തനം ആരംഭിച്ചു.
തിരുവനന്തപുരം: ടെക്‌നോപാര്‍ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എക്‌സ്പീരിയന്‍ ടെക്‌നോളജീസിന് മികച്ച തൊഴിലാളി സൗഹൃദ തൊഴിലിടമായി അംഗീകാരം ലഭിച്ചു.
കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ വാഹന നിർമ്മാതാക്കളായ ടാറ്റ മോട്ടോഴ്‌സ്, രജിസ്റ്റേർഡ് വെഹിക്കിൾ സ്‌ക്രാപ്പിംഗ് ഫെസിലിറ്റി സ്ഥാപിക്കുന്നതിനായി മഹാരാഷ്ട്ര ആർ.വി.എസ്.എഫ്. ന്റെ പിന്തുണയുമായി മഹാരാഷ്ട്ര ഗവൺമെന്റ്
കൊച്ചി: തിരുപ്പിറവിയുടെ സന്തോഷത്തിനായും പുതു വർഷത്തിന്റെ പ്രതീക്ഷകൾക്കായും കാത്തിരിക്കുന്ന പ്രേക്ഷകർക്ക് ഇതാ സീ കേരളം ചാനലിന്റെ സ്നേഹ സമ്മാനം. മലയാളത്തിൻ്റെ നായികവസന്തം ശോഭന സീ കേരളം പ്രേക്ഷകരിലേക്ക് എത്തുകയാണ്. "മധുരം ശോഭനം" എന്ന ഗ്രാൻഡ് ഷോയിലൂടെ ദൃശ്യ-ശ്രവ്യ വിരുന്നൊരുക്കാൻ തയാറെടുക്കുകയാണ് മലയാളികളുടെ പ്രിയ ചാനൽ.
കൊച്ചി: ഇന്ത്യയിലെ പ്രമുഖ പൗള്‍ട്രി കമ്പനിയായ സുഗുണ ഫുഡ്‌സിന്റെ പുതുതായി അവതരിപ്പിച്ച ഡെല്‍ഫ്രെസ് ബ്രാന്‍ഡുമായി പങ്കാളിത്തം പ്രഖ്യാപിച്ച് കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ഐഎസ്എല്‍ 2021-22 സീസണില്‍ ടീമിന്റെ അസോസിയേറ്റ് പങ്കാളികളായിരിക്കും ഡെല്‍ഫ്രെസ്.
ഇരിങ്ങാലക്കുട: ഭ്രൂണാവസ്ഥയിൽ തന്നെ കുഞ്ഞുങ്ങളിലെ ഭിന്നശേഷി പ്രശ്‌നങ്ങൾ കണ്ടെത്തി ചികിത്സിക്കുന്ന സംവിധാനങ്ങൾ മുഴുവൻ മെഡിക്കൽ കോളെജുകളിലും തുടങ്ങുമെന്ന് സാമൂഹ്യനീതി-ഉന്നത വിദ്യഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു പറഞ്ഞു.
ദില്ലി: സ്ത്രീകളുടെ വിവാഹപ്രായം ഇരുപത്തിയൊന്നിലേക്ക് ഉയർത്താനുള്ള ബില്ല് കേന്ദ്ര സർക്കാർ നാളെ പാർലമെന്റിൽ അവതരിപ്പിക്കാനിരിക്കെ കോൺഗ്രസിൽ ഭിന്നത.