July 31, 2025

Login to your account

Username *
Password *
Remember Me
Pothujanam

Pothujanam

Pothujanam lead author
തിരുവനന്തപുരം: ഭൂതത്താൻകെട്ട് ജലവൈദ്യുത പദ്ധതിയുടെ നിർമാണം അനന്തമായി നീളുന്ന പശ്ചാത്തലത്തിൽ നിർമാണ കരാർ റദ്ദാക്കുമെന്ന് കെഎസ്ഇബി. കരാറുകാരായ ശ്രീ ശരവണ എഞ്ചിനീയറിംഗ് ഭവാനി പ്രൈവറ്റ് ലിമിറ്റഡും ചൈനയിലെ ഹ്യുനാൻ ഷായോങ് ജനറേറ്റിംഗ് എക്യുപ്മെന്‍റ് കമ്പനി ലിമിറ്റഡും ചേർന്ന കൺസോർഷ്യത്തിന് നൽകിയിരുന്ന ഇലക്ട്രോ മെക്കാനിക്കൽ നിർമാണ കരാർ റദ്ദാക്കുമെന്ന് കെഎസ്ഇബി അറിയിച്ചു.
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചു. വിഴിഞ്ഞം തുറമുഖത്ത് നടന്ന പ്രൗഢഗംഭീരമായ ചടങ്ങിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പദ്ധതി കമ്മീഷൻ ചെയ്‌തത്. മലയാളത്തിലാണ് പ്രധാനമന്ത്രി സംസാരിച്ച്. പദ്ധതിയുടെ നേട്ടങ്ങളും സാധ്യതകളും ഉയർത്തിക്കാട്ടിയാണ് പ്രധാനമന്ത്രി സംസാരിച്ചത്.
പ്രകൃതിയുടെ ഊർജ്ജസ്വലമായ വർണ്ണങ്ങളും സൂക്ഷ്മമായ വിശദാംശങ്ങളും പെയിന്റ് ആൻഡ് ബ്രഷ് എന്ന കലാകാരന്മാരുടെ കൂട്ടായ്മയുടെ ഏറ്റവും പുതിയ പ്രദർശനത്തിൽ ശക്തമായ ഒരു ശബ്ദമായി മാറിയിരിക്കുന്നു. തിരുവനന്തപുരം മ്യൂസിയം ആർട് ഗാലറി ഓഡിറ്റോറിയത്തിൽ വച്ച് നടക്കുന്ന ഈ പ്രദർശനം കേരളയൂണിവേഴ്‌സിറ്റി അക്വാട്ടിക് ബിയോളജി ഡിപ്പാർട്മെൻ്റിലെ വിശ്വപ്രസിദ്ധ സന്മത്രജ്ഞൻ ആയ ഡോക്ടർ ബിജുകുമാർ ഉത്ഘാടനം ചെയ്തു.
മിത്രനികേതൻ സ്ഥാപക ഡയറക്ടർ വിശ്വനാഥനെ അനുസ്മരിച്ച് പ്രൊഫസർ ഡോ. ബി. വിവേകാനന്ദൻ രചിച്ച "MITRANIKETAN VISWANATHAN-A WORLD STATESMAN AND COMMUNITY BUILDER" എന്ന പുസ്തകം പ്രകാശനം ചെയ്തു. IMG ഡയറക്ടറും മുൻ ചീഫ് സെക്രട്ടറിയുമായ ശ്രീ. കെ. ജയകുമാർ ആണ് പുസ്തകം പ്രകാശനം ചെയ്തത്.  
കോട്ടയം: വിനോദസഞ്ചാരികൾക്ക് അതുല്യമായ യാത്രാനുഭവം നൽകുന്ന കാരവൻ ടൂറിസത്തെ അടുത്തറിയാൻ എന്റെ കേരളം പ്രദർശന വിപണന മേളയിൽ അവസരം. ജനങ്ങൾക്ക് പുതിയൊരു വിനോദസഞ്ചാര അനുഭവമാണ് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ ഒരുക്കിയിരിക്കുന്നത്.
ദില്ലി: ഐപിഎല്ലില്‍ ഇന്ന് ഡല്‍ഹി ക്യാപിറ്റല്‍സ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ആവേശപ്പോരാട്ടം. പോയിന്റ് പട്ടികയില്‍ മുന്നേറാന്‍ ഡല്‍ഹിക്ക് ജയം അനിവാര്യം. തുടര്‍തോല്‍വികളില്‍ നിന്ന് കരകയറാനാണ് കൊല്‍ക്കത്ത ഇന്നിറങ്ങുന്നത്. 9 കളിയില്‍ നിന്ന് 12 പോയിന്റാണ് ഡല്‍ഹി ക്യാപിറ്റല്‍സിനുള്ളത്.
തിരുവനന്തപുരം: നിറത്തിന്റെ പേരിൽ തനിക്ക് അധിക്ഷേപം നേരിടേണ്ടി വന്നത് ഉന്നതനായ ഒരാളിൽ നിന്നാണെന്ന് ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ. പിന്നീട് പല തവണ അദ്ദേഹവുമായി ഇടപെട്ടെങ്കിലും ഇതുവരെ ക്ഷമാപണം നടത്തിയിട്ടില്ലെന്ന് ശാരദ മുരളീധരൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ജയ്‌പൂര്‍: ആ പതിനാലുകാരന്‍ ഐപിഎല്ലില്‍ ചരിത്രമെഴുതിയിരിക്കുന്നു. ലോകത്തെ ഏറ്റവും മികച്ച ടി20 ഫ്രാഞ്ചൈസി ലീഗായ ഐപിഎല്ലിന്‍റെ 18 വര്‍ഷത്തെ ചരിത്രത്തിനിടയിലെ ഏറ്റവും പ്രായം കുറഞ്ഞ സെഞ്ചുറിക്കാരന്‍, ഐപിഎല്ലിലെ വേഗമേറിയ രണ്ടാം ശതകത്തിനുടമയും. ഐപിഎല്ലിലെ വേഗതയേറിയ ഇന്ത്യന്‍ സെഞ്ചുറിക്കുടമ.
പ്രശസ്ത സിനിമാ സംവിധായകനും ഛായാ​ഗ്രാഹകനുമായ ഷാജി എൻ കരുൺ അന്തരിച്ചു. 73 വയസായിരുന്നു. തിരുവനന്തപുരത്തെ 'പിറവി' എന്ന വീട്ടിൽ വച്ചായിരുന്നു അന്ത്യം. ഏറെ നാളായി അര്‍ബുദ രോഗത്തെ തുടര്‍ന്ന് ചികിത്സയില്‍ ആയിരുന്നു. ഇന്ന് രാവിലെ മുതല്‍ അദ്ദേഹത്തിന്‍റെ ആരോഗ്യസ്ഥിതി വഷളായിരുന്നുവെന്നാണ് വിവരം. നിലവില്‍ കെ.എസ്.എഫ്.ഡി.സി ചെയര്‍മാനായി പ്രവര്‍ത്തിക്കുകയായിരുന്നു.
നെറ്റ്‌വര്‍ക്ക് പ്രശ്നങ്ങൾ മൂലം ഇന്‍റർനെറ്റ് ലഭ്യമല്ലാത്ത അ‌വസരങ്ങളിലും നിശ്ചിത ഡാറ്റ പരിധി പിന്നിട്ട അ‌വസരങ്ങളിലും ഉൾപ്പെടെ പബ്ലിക് വൈഫൈ സേവനങ്ങൾ നിരവധി പേർക്ക് രക്ഷയാകാറുണ്ട്. എന്നാൽ സൗജന്യമായി കിട്ടുന്ന വൈഫൈകളിലേക്ക് പെട്ടെന്ന് കണക്ട് ചെയ്യും മുമ്പ് ചില കാര്യങ്ങൾ ശ്രദ്ധിക്കുന്നത് സുരക്ഷയ്ക്ക് ഏറെ ഗുണം ചെയ്യും.
Karikkakom_Ramayanam_banner_2025
Ad - book cover
sthreedhanam ad

Popular News

വയനാട് ഉരുള്‍പൊട്ടൽ ദുരന്തബാധിതരിൽ 49പേരെ കൂടി പു…

വയനാട് ഉരുള്‍പൊട്ടൽ ദുരന്തബാധിതരിൽ 49പേരെ കൂടി പുനരധിവാസ പട്ടികയിൽ ഉള്‍പ്പെടുത്തി

Jul 30, 2025 25 കേരളം Pothujanam

കല്‍പ്പറ്റ: വയനാട് ഉരുൾപ്പൊട്ടലിൽ‌ ദുരിതമനുഭവിക്കുന്ന 49 പേരെ കൂടി പുനരധിവാസ ലിസ്റ്റിൽ ഉൾപ്പെടുത്തി. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് 49പേരെ കൂട...