September 18, 2025

Login to your account

Username *
Password *
Remember Me
Pothujanam

Pothujanam

Pothujanam lead author
ദുബായ്: 800 മീറ്റര്‍ ദേശീയ റെക്കോര്‍ഡ് തിരുത്തി മലയാളി താരം മുഹമ്മദ് അഫ്‌സല്‍. ഏഴ് വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡാണ് പാലക്കാട്, ഒറ്റപ്പാലം സ്വദേശിയായ അഫ്‌സല്‍ സ്വന്തം പേരിലാക്കിയത്. ദുബായ് പൊലീസ് സ്റ്റേഡിയത്തില്‍ നടന്ന അത്ലറ്റിക്സ് ഗ്രാന്‍ഡ് പ്രിക്‌സില്‍ രണ്ടാം സ്ഥാനം നേടിയാണ് അഫ്‌സല്‍ നേട്ടം കൊയ്തത്.
ടൊവിനോ തോമസ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം നരിവേട്ട തിയറ്ററുകളിലെത്താൻ ഇനി വെറും നാല് ദിവസം മാത്രം. മെയ് 23 വെള്ളിയാഴ്ച ആ​ഗോള റിലീസായി നരിവേട്ട തിയറ്ററുകളിൽ എത്തും. അനുരാജ് മനോഹർ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. കേന്ദ്ര സാഹിത്യ ആക്കാദമി അവാർഡ് ജേതാവ് അബിൻ ജോസഫ് ആണ് ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത്. വളരെ പ്രസക്തമായ ഒരു വിഷയമാണ് ചിത്രം ചർച്ച ചെയ്യുന്നത് എന്നും ടൊവിനോ തോമസിൻ്റെ ഗംഭീരമായ പ്രകടനമാണ് ചിത്രത്തിൽ ഉള്ളതെന്നുമാണ് അണിയറ പ്രവർത്തകർ സൂചിപ്പിക്കുന്നത്. കേരള ചരിത്രത്തിൽ നടന്ന യഥാർത്ഥ സംഭവങ്ങളിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നാണ് സൂചന. ബിഗ് ബഡ്ജറ്റ് ചിത്രമായി ഒരുക്കിയ നരിവേട്ടയിലൂടെ പ്രശസ്ത തമിഴ് നടനായ ചേരൻ ആദ്യമായി മലയാള സിനിമയിൽ എത്തുന്നു. ടൊവിനോ തോമസ്, ചേരൻ എന്നിവർ കൂടാതെ സുരാജ് വെഞ്ഞാറമൂട്, പ്രിയംവദ കൃഷ്ണ, ആര്യ സലിം, റിനി ഉദയകുമാർ, എന്നിവരും ഈ ചിത്രത്തിന്റെ താരനിരയിലുണ്ട്. തന്റെ വ്യത്യസ്തമായ സിനിമാ തിരഞ്ഞെടുപ്പുകളിലൂടെയും വേഷപ്പകർച്ചകളിലൂടെയും ഒരു നടനെന്ന നിലയിലും, വമ്പൻ ബോക്സ് ഓഫീസ് ഹിറ്റുകളിലൂടെ ഒരു താരമെന്ന നിലയിലും ഇന്ന് മലയാള സിനിമയിൽ തിളങ്ങി നിൽക്കുന്ന ടോവിനോ തോമസിന്റെ കരിയറിലെ മറ്റൊരു പൊൻതൂവലായി നരിവേട്ട മാറുമെന്ന പ്രതീക്ഷയിലും വിശ്വാസത്തിലുമാണ് അണിയറ പ്രവർത്തകർ. എൻ എം ബാദുഷയാണ് നരിവേട്ടയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. മലയാളത്തിന് പുറമെ മറ്റു ഭാഷകളിലും റിലീസ് ചെയ്യുന്ന ചിത്രം ഗംഭീര പാൻ ഇന്ത്യൻ റിലീസാണ് ലക്ഷ്യമിടുന്നത്. തമിഴിൽ എ ജി എസ് എൻ്റർടൈൻമെൻ്റ് വിതരണം ചെയ്യുന്ന ചിത്രം തെലുങ്കിൽ വിതരണം ചെയ്യുന്നത് മൈത്രി മൂവി മേക്കേഴ്‌സ് ആണ്. ഹിന്ദിയിൽ വൈഡ് ആംഗിൾ മീഡിയ പ്രൈവറ്റ് ലിമിറ്റഡ് ചിത്രം പ്രദർശനത്തിന് എത്തിക്കുമ്പോൾ, കന്നഡയിൽ എത്തിക്കുന്നത് ബാംഗ്ലൂർ കുമാർ ഫിലിംസ് ആണ്. ഐക്കൺ സിനിമാസ് ആണ് ചിത്രം കേരളത്തിൽ പ്രദർശനത്തിന് എത്തിക്കുന്നത്. ഇന്ത്യൻ സിനിമാ കമ്പനിയുടെ ബാനറിൽ ഇന്ത്യ ജിസിസി ട്രേഡ് അംബാസിഡർ ഷിയാസ് ഹസ്സൻ, യു .എ .ഇ യിലെ ബിൽഡിങ് മെറ്റീരിയൽ എക്സ്പോർട്ട് ബിസിനസ് സംരംഭകൻ ടിപ്പു ഷാൻ എന്നിവർ ചേർന്നാണ് നരിവേട്ട നിർമ്മിക്കുന്നത്. ഫാർസ് ഫിലിംസ് ഗൾഫിൽ വിതരണം ചെയ്യുന്ന ചിത്രത്തിൻ്റെ, റെസ്റ്റ് ഓഫ് ദ് വേൾഡ് വിതരണം ബർക്ക്ഷെയർ ആണ്. ഛായാഗ്രഹണം - വിജയ്, സംഗീതം- ജേക്സ് ബിജോയ്, എഡിറ്റർ- ഷമീർ മുഹമ്മദ്, ആർട്ട്‌ - ബാവ, കോസ്റ്റും - അരുൺ മനോഹർ, മേക്ക് അപ് - അമൽ സി ചന്ദ്രൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - സക്കീർ ഹുസൈൻ,പ്രതാപൻ കല്ലിയൂർ, പ്രൊജക്റ്റ്‌ ഡിസൈനർ -ഷെമി ബഷീർ, സൗണ്ട് ഡിസൈൻ - രംഗനാഥ്‌ രവി, പി ആർ ഒ & മാർക്കറ്റിംഗ് - വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.
സൂരി നായകനായി വന്ന പുതിയ ചിത്രമാണ് മാമൻ. ഐശ്വര്യ ലക്ഷ്‍മിയാണ് ചിത്രത്തിലെ നായിക. വൻ പ്രതികരണമാണ് സൂരി ചിത്രത്തിന് തിയറ്ററുകളില്‍ നിന്ന് ലഭിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
മുംബൈ: വൈആർഎഫ് സ്പൈ യൂണിവേഴ്സ് സിനിമയായ 'വാർ 2' 2025-ല്‍ ബോളിവുഡ് ഏറ്റവും പ്രതീക്ഷ അര്‍പ്പിക്കുന്ന പ്രോജക്റ്റുകളിലൊന്നാണ്. ഹൃത്വിക് റോഷനും ജൂനിയര്‍ എൻടിആർ ആദ്യമായി ഒരുമിച്ച് അഭിനയിക്കുന്ന ഈ ചിത്രത്തിന്‍റെ പുതിയ അപ്ഡേറ്റാണ് പുറത്തുവരാന്‍ ഇരിക്കുന്നത്.
ചെന്നൈ: പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന തഗ് ലൈഫിന്റെ ട്രയ്ലർ റിലീസായി. മുപ്പത്തി ഏഴ് വർഷങ്ങൾക്കു ശേഷം കമൽ ഹാസനും മണിരത്നവും ഒന്നിക്കുന്ന ചിത്രത്തിന്റെ ട്രയ്ലർ ആക്ഷൻ രംഗങ്ങളാൽ സമ്പന്നമാണ്.
മുംബൈ: ഇന്ത്യന്‍ സിനിമാപ്രേമികള്‍ക്കിടയില്‍ വലിയ ഫോളോവിംഗ് ഉള്ള ചില ഹോളിവുഡ് ഫ്രാഞ്ചൈസിയാണ് ടോം ക്രൂസ് നായകനാവുന്ന മിഷന്‍ ഇംപോസിബിള്‍.
ദില്ലി: ഇന്ത്യയിലെ ഗൂഗിൾ ക്രോം ഉപയോക്താക്കൾ ഗുരുതരമായ സൈബർ ഭീഷണി നേരിടുന്നതായി കേന്ദ്ര സർക്കാരിന്‍റെ സൈബർ സുരക്ഷാ ഏജൻസിയായ CERT-In മുന്നറിയിപ്പ് നൽകി.
ഐഫോൺ ഉപയോക്താക്കൾക്കായി ഗൂഗിൾ മാപ്‌സ് പുതിയൊരു സ്മാർട്ട് സ്‌ക്രീൻഷോട്ട് ഫീച്ചർ അവതരിപ്പിച്ചു. സ്‌ക്രീൻഷോട്ടുകളിൽ ഉൾപ്പെട്ട ലൊക്കേഷൻ പേര് അല്ലെങ്കിൽ വിലാസം തിരിച്ചറിഞ്ഞ് അവയെ "സ്‌ക്രീൻഷോട്ടുകൾ" എന്ന പ്രത്യേക ലിസ്റ്റിൽ സംരക്ഷിക്കുന്ന ഈ സവിശേഷത, യാത്രാ വിവരങ്ങളും റൂട്ടുകളും തയ്യാറാക്കുന്നതും, പുതിയ സ്ഥലങ്ങൾ കണ്ടെത്തുന്നതും എളുപ്പമാക്കും.
വരാനിരിക്കുന്ന ഗാലക്‌സി ഫോണുകളിൽ പുതിയൊരു തരം ബാറ്ററി സാങ്കേതികവിദ്യ ഉപയോഗിക്കാൻ സാംസങ് തയ്യാറെടുക്കുന്നതായി റിപ്പോർട്ട്.
ദില്ലി: പിഎസ്എൽവി സി 61 ദൗത്യം പരാജയപ്പെട്ടു. തന്ത്രപ്രധാന ഭൗമനിരീക്ഷണ ഉപഗ്രഹം ഇഒഎസ് 09 നഷ്ടമായി. റോക്കറ്റിന്റെ മൂന്നാംഘട്ടത്തിലുണ്ടായ സാങ്കേതിക പ്രശ്നമാണ് പരാജയകാരണം.
Ad - book cover
sthreedhanam ad

Popular News

ഓണക്കാഴ്ചകൾ കണ്ട് ശുചിത്വപാഠം പഠിക്കാം

ഓണക്കാഴ്ചകൾ കണ്ട് ശുചിത്വപാഠം പഠിക്കാം

Sep 11, 2025 56 വിദ്യാഭ്യാസം Pothujanam

മാലിന്യം വലിച്ചെറിയുന്നത് തടയാൻ പ്ലാസ്റ്റിക് അറസ്റ്റ് നടത്തി ശുചിത്വ മിഷൻ.ആഘോഷങ്ങളുടെ രസച്ചരട് മുറിയാതെ ശ്രദ്ധിക്കേണ്ട ചില ശുചിത്വപാഠങ്ങൾ കൂടി ഈ ഓണക്...