March 29, 2024

Login to your account

Username *
Password *
Remember Me
Author

Author

അന്താരാഷ്ട്ര വിപണി സാധ്യതകൾ പ്രയോജനപ്പെടുത്താൻ കഴിയുന്ന രീതിയിൽ പാൽ ഗുണനിലവാരം ഉറപ്പു വരുത്തുമെന്ന് ക്ഷീരവികസന, വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി. പാൽ ഗുണനിലവാര ത്രൈമാസ തീവ്രയജ്ഞ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
പത്തനംതിട്ട ഇലന്തൂരില്‍ രണ്ടു സ്ത്രീകളെ കൊന്ന് കഷണങ്ങളാക്കി കുഴിച്ചിട്ട സംഭവം ഞെട്ടിപ്പിക്കുന്നതാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.
എറണാകുളം സ്വദേശികളായ രണ്ട് സ്ത്രീകളെ ആഭിചാര പൂജയ്ക്കായി തിരുവല്ലയിലെത്തിച്ച് നരബലി നൽകി.
ഡൽഹിയിൽ നടന്ന കലാപത്തിൽ പങ്കുണ്ടെന്ന്‌ വിഎച്ച്പിയുടെ വിരാട്‌ ഹിന്ദുസഭയിൽ തുറന്നുസമ്മതിച്ച് ബിജെപി എംഎൽഎ നന്ദ്‌ കിഷോർ ഗുർജാര്‍.
.വിദേശത്ത് ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വെയില്‍സില്‍ ജോലി ഉറപ്പാക്കാന്‍ കേരള സര്‍ക്കാരും വെയില്‍സ് സര്‍ക്കാരും ധാരണാ പത്രത്തില്‍ ഒപ്പുവയ്ക്കും
ലൈസന്‍സ് ഇല്ലാത്ത സ്ഥാപനങ്ങള്‍ കണ്ടെത്താന്‍ പ്രത്യേക പരിശോധന. 406 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവച്ചു
ദുബായിയിലെ വാര്‍ഷിക ജൈടെക്‌സ് സാങ്കേതികവിദ്യാ പ്രദർശനത്തിലേക്ക് കേരളത്തില്‍ നിന്നുള്ള 30 ഐ.ടി കമ്പനികള്‍.
വിദ്യാർത്ഥികൾക്ക് നൽകിവരുന്ന യാത്രാ സൗജന്യത്തിന് നിയന്ത്രണം ഏർപ്പെടുത്തിയെന്ന വാർത്ത അടിസ്ഥാന രഹിതമാണെന്ന് കെഎസ്ആർടിസി.
കിഫ്‌ബിക്കെതിരായ കേസിൽ ഇഡിയുടെ തുടർനടപടികൾ തടഞ്ഞ്‌ ഹൈക്കോടതി.
കൊച്ചി: കേരളത്തനിമയുള്ള ആഘോഷങ്ങളുടെ ഓര്‍മകളെ ഉണര്‍ത്തി സൗത്ത് ഇന്ത്യന്‍ ബാങ്ക് സംഘടിപ്പിച്ച 'ഒന്നിച്ചിരിക്കാം ഊഞ്ഞാലാടാം' മെഗാ സംഗമം പരിപാടിക്ക് വേള്‍ഡ് റെക്കോര്‍ഡ്. ഒരേ വേദിയില്‍ 101 ഊഞ്ഞാലുകളൊരുക്കി കൊച്ചി മറൈന്‍ ഡ്രൈവില്‍ സംഘടിപ്പിച്ച പരിപാടിയാണ് സൗത്ത് ഇന്ത്യന്‍ ബാങ്കിനെ റെക്കോര്‍ഡിന് അര്‍ഹരാക്കിയത്. സൗത്ത് ഇന്ത്യന്‍ ബാങ്ക് എംഡിയും സിഇഒയുമായ മുരളി രാമകൃഷ്ണന്‍, എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റും ഗ്രൂപ്പ് ബിസിനസ് ഹെഡുമായ കെ. തോമസ് ജോസഫ് എന്നിവര്‍ വേള്‍ഡ് ബുക്ക് ഓഫ് റെക്കോര്‍ഡ് ടീമില്‍ നിന്ന് സര്‍ട്ടിഫിക്കേറ്റ് ഏറ്റുവാങ്ങി. പരമ്പരാഗത ആഘോഷ കലാരൂപങ്ങളെ തനിമയോടെ അവതരിപ്പിച്ച് അവ പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്തുന്നതിനും ഒരുമ ആഘോഷിക്കുന്നതിനുമാണ് സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ നേതൃത്വത്തില്‍ ഈ പ്രത്യേക സംഗമം സംഘടിപ്പിച്ചത്. വ്യത്യസ്തതകള്‍ കൊണ്ട് ഏറെ സവിശേഷമായ നിമിഷങ്ങളാണ് ഇതെന്ന് ജിസിഡിഎ ചെയര്‍മാന്‍ കെ. ചന്ദ്രന്‍ പിള്ള പറഞ്ഞു. പൊതുജനങ്ങളെ ബാല്യകാലത്തിന്റെ ഓര്‍മ്മകളിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നതിനായി സൗത്ത് ഇന്ത്യന്‍ ബാങ്ക് ഏറ്റെടുത്ത ഈ പ്രയത്‌നങ്ങള്‍ പ്രശംസനീയമാണെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങള്‍ക്കിടയില്‍ ഐക്യവും സമൃദ്ധിയും പ്രോത്സാഹിപ്പിക്കുക, ഈ ഉത്സവകാലം ഒത്തൊരുമയോടെ ആഘോഷിക്കുക എന്നതുമാണ് മെഗാ സംഗമം പരിപാടിയിലൂടെ ലക്ഷ്യമിട്ടതെന്ന് സൗത്ത് ഇന്ത്യന്‍ ബാങ്ക് എംഡിയും സിഇഒയുമായ മുരളി രാമകൃഷ്ണന്‍ പറഞ്ഞു. ഊഞ്ഞാലെന്നത് ഉല്ലാസത്തിന്റെയും ആസ്വാദനത്തിന്റെയും പ്രതീകമാണ്. ഈ മെഗാ സംഗമത്തിലൂടെ എല്ലാവരെയും ബാല്യകാലസ്മരണകളിലേക്ക് കൂട്ടിക്കൊണ്ടുപോകാനായി എന്നത് സൗത്ത് ഇന്ത്യന്‍ ബാങ്കിനെ സംബന്ധിച്ച് ഏറെ സന്തോഷം നല്‍കുന്ന ഒന്നാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പരിപാടിയുടെ മുഖ്യ ആകര്‍ഷണമായി പരമ്പരാഗത രീതിയില്‍ മരവും കയറും ഉപയോഗിച്ചു നിര്‍മ്മിച്ച ഊഞ്ഞാലുകളില്‍ നിരവധി സന്ദര്‍ശകരാണ് ഉഞ്ഞാലാടിയത്. സിയാല്‍ സിഎഫ്ഒ ഷാജി ഡാനിയേല്‍, ചലച്ചിത്രതാരം ഷീലു എബ്രഹാം, ടെലിവിഷന്‍ താരം സബീറ്റ ജോര്‍ജ്ജ്, സൗത്ത് ഇന്ത്യന്‍ ്ബാങ്ക് എച്ച് ആര്‍ മേധാവിയും അഡ്മിനുമായ ടി. ആന്റോ ജോര്‍ജ്ജ് തുടങ്ങിയവര്‍ പങ്കെടുത്തു. പൊതുജനങ്ങള്‍ക്കായി സൗജന്യമായി സംഘടിപ്പിച്ച പരിപാടിയില്‍ ചെണ്ടമേളം, സംഗീത മേള, വിര്‍ച്ച്വല്‍ റിയാലിറ്റി സോണ്‍ തുടങ്ങിയവും ഒരുക്കിയിരുന്നു. ഫോട്ടോ ക്യാപ്ഷന്‍ : ഒരേ വേദിയില്‍ 101 ഊഞ്ഞാലുകളൊരുക്കി വേള്‍ഡ് ബുക്ക് ഓഫ് റെക്കോര്‍ഡില്‍ ഇടം നേടിയ 'ഒന്നിച്ചിരിക്കാം ഊഞ്ഞാലാടാം' മെഗാ സംഗമത്തില്‍ നിന്ന്.