*ഉപഭോക്താക്കൾക്ക് ഏറ്റവും മികവുറ്റ ഉടമസ്ഥാനുഭവം മുന്നോട്ട് വെയ്ക്കാനുള്ള എച്ച് സി ഐ എല്ലിൻറെ പ്രതിബദ്ധതയ്ക്കനുസൃതം
ന്യൂഡൽഹി: ഇന്ത്യയിലെ മുൻ നിര പ്രീമിയം കാർ നിർമ്മാതാക്കളായ ഹോണ്ട കാർസ് ഇന്ത്യ ലിമിറ്റഡ്( എച്ച് സി ഐ എൽ) ഇന്ത്യയിലെ മികച്ച സ്വകാര്യ ബാങ്കുകളിലൊന്നായ ഐഡിബിഐ ബാങ്കുമായി എംഒയു ഒപ്പുവെച്ചു. ഉപഭോക്താക്കൾക്ക് വിവിധ സാമ്പത്തിക പദ്ധതികൾ മുന്നോട്ട് വെയ്ക്കുന്നതിൻറെ ഭാഗമായാണിത്. എച്ച് സി ഐ എല്ലും ഐ ഡി ബി ഐ ബാങ്കും തമ്മിലുള്ള ഈ സഹകരണം ഹോണ്ട കാർ മോഡലുകൾ വാങ്ങുന്നതിന് ഉപഭോക്താക്കൾക്ക് സാമ്പത്തികമായി താങ്ങാവുന്നതും തടസ്സ രഹിതവുമായ വായ്പാ പദ്ധതികളും തെരഞ്ഞെടുപ്പ് അവസരങ്ങളും സാധ്യമാക്കും. ഏറ്റവും നല്ല സേവനം നൽകുന്നതിനുള്ള എച്ച് സി ഐഎല്ലിൻറെയും ഐഡിബിഐ ബാങ്കിൻറെയും പ്രതിബദ്ധത ഊട്ടിയുറപ്പിക്കുന്നതാണിത് .
സഹകരത്തെക്കുറിച്ച് ഹോണ്ട കാർസ് ഇന്ത്യ ലിമിറ്റഡ് മാർക്കറ്റിങ് ആൻറ് സെയിൽസ് വൈസ് പ്രസിഡൻറ് കുണാൽ ബെൽ -, “ഹോണ്ട ഉപഭോക്താക്കൾക്ക് സൗകര്യ പ്രദമായ വായ്പാ പ്രശ്നപരിഹാര മാർഗങ്ങൾക്കും ഏറ്റവും മികച്ച ഉടമസ്ഥാനുഭവം നൽകുന്നതിനും സഹായങ്ങളെത്തിക്കുന്നതിനും ഐഡിബിഐ സഹകരണം കാരണമാകും. ഹോണ്ട കാർസ് ഇന്ത്യയുമായുള്ള ഉപഭോക്താക്കളുടെ അനുഭവം നവീകരിക്കുന്നതിനും മികച്ചതാക്കാനും ഞങ്ങൾ നിരന്തരം പരിശ്രമിക്കുകയാണ്. ഇതാകട്ടെ ആദ്യ ടച്ച് പോയിൻറിൽ നിന്ന് തുടങ്ങണം –ഞങ്ങളുടെ ഹോണ്ട കുടുംബത്തിലേക്ക് പുതിയ ഉപഭോക്താക്കളെ സ്വാഗതം ചെയ്യാനും ഹോണ്ട വാങ്ങുന്നതിലെ സന്തോഷം പങ്കിടുന്നതിനും ഞങ്ങൾ കാത്തിരിക്കുകയാണ്. “
ഐഡിബിഐ ബാങ്കിൻറെ എച്ച് സി ഐ എല്ലുമായുള്ള എംഒയു രാജ്യത്തെ വലിയ വിഭാഗം വരുന്ന ഹോണ്ട ഉപഭോക്താക്കൾക്ക് വേഗത്തിൽ തന്നെ ധനകാര്യ മാർഗങ്ങൾ ലഭിക്കുന്നതിന് കാരണമാകും. ആകർഷകമായ പലിശ നിരക്ക്, കുറഞ്ഞ പ്രൊസസിങ് ചാർജ്, പരമാവധി വായ്പാ തുക, പരമാവധി വായ്പാ തിരിച്ചടവ് കാലാവധി എന്നിവയെല്ലാം ഇതിൻറെ ഭാഗമായി ഉപഭോക്താക്കൾക്ക് ലഭ്യമാകുന്ന ആനുകൂല്യങ്ങളായിരിക്കും. സഹകരണം ഉപഭോക്താക്കൾക്ക് സേവനത്തിൻറെയും നടപടിക്രമങ്ങളുടെയും കാര്യത്തിൽ മികച്ച അനുഭവം നൽകുന്നതായിരിക്കും.”