December 21, 2024

Login to your account

Username *
Password *
Remember Me
Author

Author

കേരളത്തിന്റെ വ്യവസായ മേഖലയിൽ ഗണ്യമായ പുരോഗതിയാണ് ഉണ്ടായതെന്നും മൂന്നര മാസംകൊണ്ട് 42372 സംരംഭങ്ങൾ ആരംഭിച്ചതായും മുഖ്യന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
സാമ്പത്തിക പ്രയാസങ്ങൾ ഉണ്ടെങ്കിലും ഈ വർഷവും ഓണകിറ്റ് നൽകാനാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇത്തവണ 14 ഇനങ്ങൾ (തുണി സഞ്ചി ഉൾപ്പെടെ) ഉൾപ്പെടുന്ന ഭക്ഷ്യകിറ്റാണ് വിതരണം ചെയ്യുക.
ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് പല തരത്തിൽ വരുന്ന പ്രയാസങ്ങളെ അതിജീവിച്ച് സർക്കാർ മുന്നോട്ടു പോവുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
കിഫ്ബി - പെൻഷൻ വായ്കൾ സംസ്ഥാന ബജറ്റിൽ ഉൾപ്പെടുത്തണമെന്ന അഭിപ്രായ പ്രകടനം താൻ നടത്തിയെന്ന രീതിയിൽ പ്രസിദ്ധീകരിച്ച വാർത്ത തെറ്റിദ്ധാരണാജനകമാണെന്ന് ധനകാര്യ അഡിഷണൽ ചീഫ് സെക്രട്ടറി രാജേഷ് കുമാർ സിങ് പറഞ്ഞു.
കോവിഡ് ബാധിച്ച് മരണപ്പെട്ട വ്യക്തിയുടെ ആശ്രിതര്‍ക്ക് 50000 രൂപയുടെ ധനസഹായത്തിന് അപേക്ഷിക്കാം. സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍ നിന്നാണ് ധനസഹായം.
ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജുമായി ക്യൂബന്‍ അംബാസഡര്‍ അലജാന്ദ്രോ സിമന്‍കാസ് മാരിന്‍ കൂടിക്കാഴ്ച നടത്തി. കേരളത്തിന്റെ ആരോഗ്യ മേഖലയെ അംബാസഡര്‍ അഭിനന്ദിച്ചു.
അറസ്റ്റ് ശിക്ഷാനടപടിയായി ഉപയോഗിക്കരുതെന്ന് സുപ്രിംകോടതി. ആള്‍ട്ട് ന്യൂസ് സഹസ്ഥാപകനായ മുഹമ്മദ് സുബൈറിന് ജാമ്യം നല്‍കിക്കൊണ്ടുള്ള ഉത്തരവിലാണ് സുപ്രിംകോടതി ഇങ്ങനെ വ്യക്തമാക്കിയത്.
വിജയ്ചൗക്കിലെ പ്രതിഷേധത്തില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് നീക്കം. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ ഇ.ഡി ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച സംഭവത്തില്‍ പ്രതിഷേധം നടത്തിയിരുന്നു.
ആലപ്പുഴ ജില്ലയുടെ 54-ാമത്തെ കളക്ടറായി ഡോ. ശ്രീറാം വെങ്കിട്ടരാമന്‍ ചുതമലയേറ്റു. രാവിലെ 11.20ന് എത്തിയ പുതിയ കളക്ടറെ എ.ഡി.എം എസ്. സന്തോഷ് കുമാറിന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍ സ്വീകരിച്ചു.
നഗ്ന ഫോട്ടോഷൂട്ട്‌ നടത്തിയ നടൻ രൺവീർ സിങിനെതിരെ കേസെടുത്തു. സ്‌ത്രീകളെ അവഹേളിക്കുന്നു എന്ന പരാതിയിലാണ്‌ കേസ്‌. കേസെടുത്തത്.