December 22, 2024

Login to your account

Username *
Password *
Remember Me
Author

Author

മുതിർന്ന കോൺഗ്രസ് നേതാവ് ഗുലാംനബി ആസാദ് കോൺഗ്രസിൽനിന്ന് രാജിവെച്ചു. കോൺഗ്രസിന്റെ ദേശീയ രാഷ്ട്രീയകാര്യ സമിതി അംഗമായ ഗുലാംനബി ആസാദ് വിമതവിഭാഗമായ ജി–23നേതാവുമാണ്. കോൺഗ്രസ്‌ ഹൈക്കമാൻഡ്‌ ഏൽപ്പിച്ച ചുമതലകൾ ഏറ്റെടുക്കാനാകില്ലെന്ന്‌ അദ്ദേഹം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
കുടുംബശ്രീയുടെ നേതൃത്വത്തിൽ സെപ്റ്റംബർ ഒന്നു മുതൽ സംസ്ഥാനമൊട്ടാകെ സംഘടിപ്പിക്കുന്ന ഓണചന്തകളുടെ മുന്നൊരുക്കങ്ങൾ ആരംഭിച്ചു. തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിച്ചു കൊണ്ടാണിത്. 1070 സി.ഡി.എസ് തല ഓണം വിപണന മേളകളും പതിനാല് ജില്ലാതല മേളകളും ഉൾപ്പെടെ സംസ്ഥാനത്ത് 1084 വിപണന മേളകൾ സംഘടിപ്പിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്.
ഗ്രീക്ക്‌ മുന്നേറ്റ താരം ദിമിത്രിയോസ്‌ ഡയമാന്റകോസ്‌ കേരള ബ്ലാസ്‌റ്റേഴ്‌സ്‌ എഫ്‌സിയിൽ. ഡയമാന്റകോസുമായി കരാറിലെത്തിയതായി ക്ലബ്ബ്‌ സന്തോഷപൂർവം പ്രഖ്യാപിച്ചു. ക്രൊയേഷ്യൻ ടോപ്‌ ഡിവിഷൻ ക്ലബ്ബ്‌ എച്ച്‌എൻകെ ഹയ്‌ദുക്‌ സ്‌പ്‌ളിറ്റിൽനിന്നാണ്‌ ഇരപത്തൊമ്പതുകാരനായ മുന്നേറ്റ താരം കേരള ബ്ലാസ്‌റ്റേഴ്‌സിൽ എത്തിയത്‌.
ഭരണഘടനാ മൂല്യങ്ങളും മതേതര മൂല്യങ്ങളും സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം യുവജനങ്ങൾ ഏറ്റെടുക്കണമെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ കേരള സർവകലാശാലാ യൂണിയന്റെ പ്രവർത്തനോദ്‌ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
ജൻഡർ ന്യൂട്രൽ യൂണിഫോം, മിക്സഡ് സ്കൂൾ എന്നിവ അടിച്ചേൽപ്പിക്കുന്നത് സർക്കാർ നയമല്ലെന്ന് ആവർത്തിച്ച് മന്ത്രി വി ശിവൻകുട്ടി. ആൺകുട്ടിക്കളെയും പെൺകുട്ടികളെയും ഒരുമിച്ചിരുത്തി പഠിപ്പിക്കുമെന്ന് ഒരിടത്തും പറഞ്ഞിട്ടില്ല. മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി ആൺകുട്ടിയും പെൺകുട്ടിയും ഒരുമിച്ചിരുന്നാൽ എന്ത് പ്രശ്നം ഉണ്ടാകും എന്നാണ് ചോദിച്ചത്.
അധ്യാപകരുടെ തസ്തിക നഷ്ടം ഉണ്ടാകാതിരിക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കരുതൽ. തസ്തിക നഷ്ടം ഉണ്ടാകുന്ന സാഹചര്യം ഉടലെടുക്കുകയാണെങ്കിൽ ആവശ്യമായ നടപടി കൈക്കൊള്ളുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി.
നായകളുടേയും പൂച്ചകളുടേയും കടി വര്‍ധിച്ച സാഹചര്യത്തില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍, ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്, മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി എന്നിവരുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു.
കുടുംബങ്ങളിലെ സങ്കീര്‍ണമായ പ്രശ്‌നങ്ങള്‍ കുട്ടികളുടെ മാനസിക ആരോഗ്യത്തെ ബാധിക്കുന്നുവെന്നും അവര്‍ക്കായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഭാഗമായ ജാഗ്രതാസമിതിയുടെ നേതൃത്വത്തില്‍ കൗണ്‍സലിങ് ഏര്‍പ്പെടുത്തേണ്ടത് അത്യാവശ്യമാണെന്നും വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി.സതീദേവി പറഞ്ഞു.
മെഡിക്കല്‍ കോളേജ് എസ്.എ.ടി. ആശുപത്രിയില്‍ നാട് ആഗ്രഹിച്ച ചികിത്സാ സംവിധാനത്തില്‍ ഏറ്റവും പ്രധാന ഇടപെടലിന്റെ സാക്ഷാത്ക്കാരമാണ് പുതിയ കുട്ടികളുടെ തീവ്ര പരിചരണ വിഭാഗമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. എസ്.എ.ടി. ആശുപത്രി നേരിട്ട പ്രധാന പ്രശ്‌നങ്ങളിലൊന്നാണ് കുട്ടികള്‍ക്ക് തീവ്ര പരിചരണത്തിന് കിടക്ക മതിയാകാതെ വരുന്നത്.
എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിന്റെ (ഇഡി)വിശാല അധികാരങ്ങൾ ശരിവെച്ച ഉത്തരവ് പുനഃപരിശോധിക്കുമെന്ന് സുപ്രീംകോടതി. രണ്ട് വിഷയങ്ങളിൽ പുനഃപരിശോധന വേണമെന്നാണ് പ്രാഥമിക പരിശോധനയിൽ കോടതി വ്യക്തമാക്കിയത്. പുനഃപരിശോധന ആവശ്യപ്പെട്ട് ഹർജി നൽകിയവർക്ക് കോടതി നോട്ടീസ് അയച്ചു.