December 22, 2024

Login to your account

Username *
Password *
Remember Me
Author

Author

കേരളത്തിലെ കായികതാരങ്ങളുടെ കഴിവ് തെളിയിക്കുന്നതിനുള്ള അവസരമായി ദേശീയ ഗെയിംസിനെ കണക്കാക്കണമെന്ന് കായികവകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ പറഞ്ഞു. പരിശ്രമവും മനക്കരുത്തും ഒരുപോലെ നിലനിർത്തിയാൽ കേരളത്തിന് ഒന്നാമതെത്താൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
25 വർഷം കൊണ്ട് കേരളത്തിലെ ജനങ്ങളുടെ ജീവിതനിലവാരം മധ്യവർഗ രാഷ്ട്രങ്ങളുടെ ജീവിതനിലവാരത്തിലേക്ക് ഉയർത്തുക എന്നത് നവകേരള പരിപാടിയുടെ പ്രധാന ലക്ഷ്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
കോവിഡ് മഹാമാരി വ്യോമയാന മേഖലയിൽ സൃഷ്ടിച്ച ആഘാതത്തിൽ നിന്നും കൊച്ചി വിമാനത്താള ലിമിറ്റഡ് (സിയാൽ) ശക്തമായ തിരിച്ചു വരവിലേക്ക്. 2021-22 സാമ്പത്തിക വർഷത്തിൽ സിയാൽ 37.68 കോടി രൂപ (നികുതിക്ക് മുമ്പുള്ള) ലാഭം നേടി. 418.69 കോടി രൂപയാണ് മൊത്തവരുമാനം.
ബഫർസോൺ മേഖലകളിലെ കെട്ടിടങ്ങൾ, സ്ഥാപനങ്ങൾ, ഇതര നിർമ്മാണ പ്രവർത്തനങ്ങൾ, ഭൂവിനിയോഗം എന്നിവ സംബന്ധിച്ച് വിവരശേഖരണത്തിന് ഉപഗ്രഹസർവ്വേയ്ക്കു പുറമേ നേരിട്ടുള്ള പരിശോധന കൂടി നടത്താൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചു.
കേരള ഖാദി ഗ്രാമ വ്യവസായ ബോർഡിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ അനന്തപുരി ഖാദി മേളയ്ക്ക് തുടക്കമായി. സെപ്റ്റംബർ 4 വരെയാണ് മേള. സിനിമാ താരം സോനാ നായർ മേള ഉദ്ഘാടനം ചെയ്തു. ഖാദി പഴയ ഖാദിയല്ലെന്ന സന്ദേശമുയർത്തിയാണ് മേള നടത്തുന്നത്.
അയ്യന്തോൾ ലയൺസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ തെക്കുംകര പഞ്ചായത്തിലെ വെടിപ്പാറ കോളനി നിവാസികൾക്ക് ഓണകിറ്റുകൾ നൽകി. വിതരണം ലയൺസ്‌ ക്ലബ് ഡിസ്ട്രിക്ട് ഗവർണർ സുഷമ നന്ദകുമാർ ഉദ്ഘാടനം ചെയ്തു. ലയൺസ്‌ ക്ലബ് പ്രസിഡൻ്റ് ആലീസ് ജോർജ്കുട്ടി അധ്യക്ഷത വഹിച്ചു.
കശുവണ്ടി മേഖലയിലെ തൊഴിലാളികൾക്കും ഫാക്ടറി ജീവനക്കാർക്കും ഈ വർഷം 20 ശതമാനം ബോണസും 9500 രൂപ ഓണം ബോണസ് അഡ്വാൻസും നൽകുന്നതിന് തീരുമാനമായി.
ആഘോഷ സീസണില്‍ വീടണയാന്‍ കൊതിക്കുന്ന പ്രവാസികളുടെ ആവേശവും നീണ്ട ഇടവേളയ്ക്കു ശേഷമുള്ള തിരിച്ചുവരവും അവരെ കാത്തിരിക്കുന്ന വീട്ടുകാരുടേയും ബന്ധുക്കളുടേയും കരുതലും സ്‌നേഹവും സന്തോഷവും ഒപ്പിയെടുത്ത ഫെഡറല്‍ ബാങ്കിന്റെ പുതിയ പരസ്യ ചിത്രം ശ്രദ്ധനേടുന്നു.
ഐസിഐസിഐ ബാങ്ക് റുപേ ക്രെഡിറ്റ് കാര്‍ഡുകളുടെ ശ്രേണി പുറത്തിറക്കാന്‍ നാഷണല്‍ പെയ്മെന്‍റ് കോര്‍പ്പറേഷ (എന്‍പിസിഐ) നുമായി സഹകരിക്കുന്നു. തുടക്കത്തില്‍ ഐസിഐസിഐ ബാങ്ക് റുപേ ക്രെഡിറ്റ് കാര്‍ഡ് ബാങ്കിന്‍റെ ജെംസ്റ്റോണ്‍ സീരീസില്‍ കോറല്‍ വകഭേദത്തില്‍ ലഭ്യമാകും.
തെരഞ്ഞെടുത്ത നാല് നഗരങ്ങളിൽ ദീപാവലിക്ക് ജിയോയുടെ 5 ജി സേവനം ലഭ്യമാകുമെന്ന് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ഡൽഹി, മുംബൈ, ചെന്നൈ, കൊൽക്കത്ത എന്നിവിടങ്ങളിലാണ് ഒക്ടോബർ അവസാനത്തോടെ 5 ജി എത്തുന്നത്.