June 01, 2025

Login to your account

Username *
Password *
Remember Me
അന്താരാഷ്ട്രം

അന്താരാഷ്ട്രം (289)

തിരുവനന്തപുരം: ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജുമായി ചെന്നൈ യു.എസ്. കോണ്‍സുല്‍ ജനറല്‍ ജൂഡിത്ത് റേവിന്‍ നടത്തിയ ചര്‍ച്ചയില്‍ കേരളത്തിന്റെ ആരോഗ്യ മേഖലയില്‍ യു.എസ്. പങ്കാളിത്തം ഉറപ്പ് നല്‍കി.
ഫാന്‍റസി സ്പോര്‍ട്ട്സ് പേ ഔട്ടുകള്‍ നിയമ സാധുതയുള്ളതാണെന്നു പ്രഖ്യാപിച്ച ന്യൂയോര്‍ക്ക് അപ്പീല്‍ കോടതി ഇതില്‍ പങ്കെടുക്കുന്നവര്‍ക്കു നല്‍കുന്ന പ്രൈസുകള്‍ കഴിവിന്‍റെ അടിസ്ഥാനത്തിലാണെന്ന് വ്യക്തമാക്കി. അതുകൊണ്ടു തന്നെ ഇതു ചൂതാട്ടത്തിന്‍റെ പരിധിയില്‍ വരില്ലെന്നും വിധിച്ചു
കൊളംബോ: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ ശ്രീലങ്കയിൽ പെട്രോളിന്റെ വില കുത്തനെ കൂട്ടി എണ്ണക്കമ്പനികൾ. ഒറ്റ ദിവസം കൊണ്ട് 20 ശതമാനം ഉയർച്ചയാണ് പെട്രോളിന് ഉണ്ടായത്.
ന്യൂയോർക്ക്: അമേരിക്കൻ വ്യോമസേനയിലെ ഇന്ത്യൻ വംശജനായ ഉദ്യോഗസ്ഥന് ഡ്യൂട്ടിയിലിരിക്കെ മതാചാരം പിന്തുടരാൻ അനുവാദം. ദർശൻ ഷാ എന്ന വ്യോമസേനാ ഉദ്യോഗസ്ഥനാണ് തന്റെ ആചാരപ്രകാരമുള്ള കുറി തൊടാൻ അനുമതി നൽകിയിരിക്കുന്നത്.
ദുബായ് : ഓരോ വര്‍ഷവും ജിസിസിയിലും ഇന്ത്യയിലുമുള്ള അര്‍ഹരായ ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് പ്രാപ്യമായ രീതിയില്‍ മികച്ച ആരോഗ്യ സേവനങ്ങള്‍ ലഭ്യമാക്കി പ്രതിജ്ഞാബദ്ധത നിലനിര്‍ത്തുന്ന ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയറിന്റെ സ്ഥാപക ചെയര്‍മാനും, മാനേജിങ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പന് ദുബായിലെ അമിറ്റി യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് നല്‍കി ആദരിച്ചു.
ബീജിംഗ്: ചൈനയില്‍ ഈസ്റ്റേണ്‍ എയര്‍ലൈന്‍റെ ബോയിംഗ് 737 വിമാനം തകര്‍ന്നുവീണു. ഗുവാങ്‌സി പ്രവിശ്യയിലെ വുഷൗ നഗരത്തിനടുത്തുള്ള മലമുകളിലാണ് വിമാനം തകർന്നുവീണത്.
വാഴ്സോ: യുക്രൈന്‍ യുദ്ധത്തെ തുടര്‍ന്നെത്തുന്ന അഭയാർത്ഥികളെ സംരക്ഷിക്കാനുള്ള പോളണ്ട് (Poland) സർക്കാരിന്‍റെ നീക്കങ്ങൾക്ക് പിന്തുണ നല്‍കി ഇന്ത്യൻ സമൂഹം. അതിർത്തി കടന്നെത്തിയ ഇന്ത്യക്കാർക്കും യുക്രൈന്‍ പൗരൻമാർക്കും ഇന്ത്യൻ സമൂഹത്തിന്‍റെ ഗുരുദ്വാരയും അമ്പലവും താല്‍ക്കാലിക അഭയകേന്ദ്രങ്ങളായി .
റഷ്യ-യുക്രൈന്‍ യുദ്ധത്തിനിടെ റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിനെ നേരിട്ട് പോരാടാന്‍ വെല്ലുവിളിച്ച് ടെസ്ല മേധാവി ഇലോണ്‍ മസ്‌ക്. ട്വിറ്ററിലൂടെയായിരുന്നു മസ്‌കിന്റെ വെല്ലുവിളി. ഒറ്റക്കുള്ള പോരാട്ടത്തിന് ഞാന്‍ പുടിനെ വെല്ലുവിളിക്കുന്നു. പോരാട്ടത്തിലെ വിജയി യുക്രൈന്റെ വിധി തീരുമാനിക്കുമെന്നും മസ്‌ക് ട്വീറ്റ് ചെയ്തു. വ്‌ളാദിമിര്‍ പുടിന്‍, യുക്രൈന്‍ എന്നീ പേരുകള്‍ റഷ്യന്‍ ഭാഷയിലാണ് മസ്‌ക് എഴുതിയത് എന്നും ശ്രദ്ധേയം. റഷ്യന്‍ ആക്രമണം നേരിടുന്ന യുക്രൈന്‍ ജനതക്ക് പൂര്‍ണ പിന്തുണയും സഹായവുമാണ് മസ്‌ക് നല്‍കുന്നത്. യുക്രൈനില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ പലയിടത്തും തടസ്സപ്പെട്ടപ്പോള്‍ മസ്‌ക് രംഗത്ത് എത്തി. യുക്രൈനായി തന്റെ ഉപഗ്രഹ ഇന്റര്‍നെറ്റ് പദ്ധതി സ്റ്റാര്‍ലിങ്ക് യുക്രൈനായി ആക്ടിവേറ്റ് ചെയ്താണ് മസ്‌ക് സഹായിച്ചത്. സ്റ്റാര്‍ലിങ്കിന് ആവശ്യമായ മറ്റ് സാമഗ്രികളും എത്തിച്ചു. ഉക്രൈയിന്‍ ഉപപ്രധാനമന്ത്രിയും, ഡിജിറ്റല്‍ മന്ത്രിയുമായ മൈക്കിലോ ഫെഡെര്‍വോള്‍ ഇലോണ്‍ മസ്‌കില്‍ നിന്നും സഹായം അഭ്യര്‍ത്ഥിച്ച് ട്വീറ്റ് ചെയ്തിരുന്നു. ലോകത്തെങ്ങും മസ്‌കിന് വലിയ അഭിനന്ദമാണ് ട്വിറ്ററില്‍ കിട്ടിയത്.
യുണൈറ്റഡ് അറബ് എമിറേറ്റ്സിലെ താജിന്‍റെ മൂന്നാമത്തെ ഹോട്ടലാണിത് കൊച്ചി: ഇന്ത്യന്‍ ഹോട്ടല്‍സ് കമ്പനിയുടെ (ഐഎച്ച്സിഎല്‍) പ്രമുഖ ബ്രാന്‍ഡായ താജ് ദുബായിയില്‍ താജ് എക്സോട്ടിക്ക റിസോര്‍ട്ട് ആന്‍ഡ് സ്പാ, ദ പാം ഉദ്ഘാടനം ചെയ്യുന്നു. പാം ജുമൈറയുടെ ഹൃദയഭാഗത്ത് അറേബ്യന്‍ സമുദ്രത്തിനും നഗരാതിര്‍ത്തിക്കും ഇടയിലാണ് ഈ ആഡംബര കടല്‍ത്തീര റിസോര്‍ട്ട് സ്ഥിതി ചെയ്യുന്നത്.
ഉക്രൈന്‍ കീഴടക്കുന്നത് തന്‍റെ ലക്ഷ്യമല്ലെന്ന് യുദ്ധത്തിനുമുമ്പും പിമ്പും റഷ്യന്‍ പ്രസിഡന്‍റ് വ്ളാദിമിര്‍ പുടിന്‍ ആവര്‍ത്തിക്കുമ്പോഴും പുടിന്‍റെ വാക്കും പ്രവര്‍ത്തിയും രണ്ടാണെന്ന് വ്യക്തമാക്കി ഫ്രാന്‍സ് രംഗത്തെത്തി.