May 08, 2024

Login to your account

Username *
Password *
Remember Me
Author

Author

ഓരോ ഇന്ത്യക്കാരനും അറിഞ്ഞിരിക്കേണ്ട 9 നിയമങ്ങളും അവകാശങ്ങളും
സൈബർ സുരക്ഷയ്ക്ക് വേണ്ടി കേരള പോലീസിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന രാജ്യത്തെ തന്നെ ഏറ്റവും വലിയ സൈബർ സുരക്ഷ കോൺഫറൻസ് ആയ കൊക്കൂണിന്റെ 15 മത് എഡിഷനിലെ വർക്ക്ഷോപ്പുകൾ ആരംഭിച്ചു.
കാട്ടാക്കടയിൽ കൺസഷനെ ചൊല്ലിയുള്ള തർക്കത്തിനിടെ അച്ഛനെയും മകളെയും മര്‍ദിച്ച സംഭവത്തിൽ പ്രതികൾക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി. പ്രതികൾക്കെതിരെ ഒരു വകുപ്പ് കൂടി ചേർത്തു. സ്ത്രീത്വത്തെ അപമാനിക്കൽ വകുപ്പ് കൂടിയാണ് ചേർത്തത്.
വലപ്പാട് ഗ്രാമപഞ്ചായത്തിലെ നിരാലംബരായ കുടുംബങ്ങള്‍ക്ക് വീട് നിര്‍മിച്ചു നല്‍കുന്ന സ്‌നേഹ ഭവനം പദ്ധതിയുടെ ഭാഗമായി മണപ്പുറം ഫൗണ്ടേഷന്‍ നിര്‍മിച്ച 25 വീടുകളുടെ താക്കോല്‍ദാനം വെള്ളിയാഴ്ച (സെപ്തംബര്‍ 23) മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.
കണ്ണൂര്‍ ചക്കരയ്ക്കലില്‍ കോണ്‍ഗ്രസ് ഓഫീസിന് നേരെ ബോബേറ്. നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തിന് നേരെയാണ് ബോംബേറുണ്ടായത്. പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
ഹാസ്യനടന്‍ രാജു ശ്രീവാസ്തവ (58) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഡല്‍ഹി എയിംസില്‍ ചികിത്സയിലായിരുന്നു.
വിവാദമില്ലാത്ത അഞ്ച് ബില്ലുകളിൽ ഒപ്പിട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വകുപ്പ് സെക്രട്ടറിമാർ വിശദീകരണം നൽകിയ ബില്ലുകളിലാണ് ഗവർണർ ഒപ്പിട്ടത്. ലോകായുക്ത, സർവകലാശാല നിയമഭേദഗതി ബില്ലുകളിൽ ഗവർണർ ഒപ്പിട്ടില്ല.
ഓസ്‌കാര്‍ അവാര്‍ഡിനായുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രി പ്രഖ്യാപിച്ചു. ഗുജറാത്തി ചിത്രമായ ഛെല്ലോ ഷോ ആണ് 95-ാമത് അക്കാദമി അവാര്‍ഡിനായുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രി. എസ് എസ് രാജമൗലിയുടെ ആര്‍ആര്‍ആര്‍, വിവേക് അഗ്നിഹോത്രിയുടെ കശ്മീര്‍ ഫയല്‍സ് മുതലായ ചിത്രങ്ങളെ പിന്തള്ളിയാണ് ഈ ഗുജറാത്തി ചിത്രം ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായി തെരഞ്ഞെടുക്കപ്പെട്ടത്.
ഇന്ത്യയ്ക്ക് പുറത്തുള്ള ആദ്യ കന്നഡ ഭവനത്തിന്റെ ഉദ്ഘാടനം വെള്ളിയാഴ്ച നടക്കും. കര്‍ണാടക മുഖ്യമന്ത്രി എസ് ആര്‍ ബൊമ്മയാണ് ഉദ്ഘാടന കര്‍മം നിര്‍വഹിക്കുക. ബഹ്‌റൈനില്‍ താമസിച്ചുവരുന്ന കന്നഡ സ്വദേശികളുടെ ദീര്‍ഘകാലത്തെ സ്വപ്‌നമാണ് വെള്ളിയാഴ്ച പൂവണിയാനിരിക്കുന്നത്.
കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തയ്യാറെടുക്കുന്ന അശോക് ഗെഹ്‌ലോട്ട് രാജസ്ഥാന്‍ മുഖ്യമന്ത്രിപദം ഒഴിയും. ദേശീയ അധ്യക്ഷപദവിയും മുഖ്യമന്ത്രി സ്ഥാനവും ഒരേസമയം വഹിക്കുന്നതില്‍ സോണിയ ഗാന്ധി എതിര്‍പ്പുന്നയിച്ചതോടെയാണ് മുഖ്യമന്ത്രി പദമൊഴിയുന്നത്.