May 19, 2024

Login to your account

Username *
Password *
Remember Me
Author

Author

മലയാളി താരം സഞ്ജു സാംസൺ ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയിൽ ഇന്ത്യൻ ടീമിൻ്റെ വൈസ് ക്യാപ്റ്റനാവുമെന്ന് റിപ്പോർട്ട്. ദക്ഷിണാഫ്രിക്കക്കെതിരെ രണ്ടാം നിര താരങ്ങളാണ് കളിക്കുക. ശിഖർ ധവാൻ ആവും ക്യാപ്റ്റൻ.
കേരളത്തിൽ പുതിയ ക്രിക്കറ്റ് സ്റ്റേഡിയം നിർമിക്കാനൊരുങ്ങി ബിസിസിഐ. ബിസിസിഐ പ്രസിഡൻ്റ് സൗരവ് ഗാംഗുലി മുഖ്യമന്ത്രി പിണറായി വിജയനുമായി ചർച്ച നടത്തും. കൊച്ചിയിൽ സ്റ്റേഡിയം നിർമിക്കാനാണ് ശ്രമം. അഞ്ച് വർഷത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കാമെന്നാണ് പ്രതീക്ഷയെന്ന് ബിസിസിഐ ജോയിൻ്റ് സെക്രട്ടറി ജയേഷ് ജോർജ് പ്രതികരിച്ചു.
രാജ്യവ്യാപകമായി എന്‍ഐഎ റെയ്ഡ് തുടരുന്നതിനിടെ ഡല്‍ഹി ജാമിയ മിലിയയിലും ഷഹീന്‍ ബാഗിലും 144 പ്രഖ്യാപിച്ചു. ജാമിയ മിലിയ യൂണിവേഴ്‌സിറ്റിയുടെ പരിസര പ്രദേശത്താണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. പോപ്പുലര്‍ ഫ്രണ്ടിനെതിരായ റെയ്ഡുമായി ബന്ധപ്പെട്ടതല്ല റെയ്‌ഡെന്നാണ് ഡല്‍ഹി പൊലീസിന്റെ വിശദീകരണം.
ബംഗ്ലാദേശ്‌ നാവികസേനയുടെ എട്ടംഗ കടൽ പരിശീലന പ്രതിനിധിസംഘം കൊച്ചിയിലെ ദക്ഷിണ നാവിക കമാൻഡിലെ (എസ്‌എൻസി) കടൽ പരിശീലന ആസ്ഥാനം സന്ദർശിച്ചു.
ഉന്നത വിദ്യാഭ്യാസ മേഖലയുടെ രീതിശാസ്ത്രം മാറുകയാണെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. മുണ്ടക്കയം മുരിക്കുംവയൽ ശ്രീശബരീശ കോളജിന്റെയും നാടുകാണി ട്രൈബൽ ആർട്‌സ്‌ ആൻഡ് സയൻസ് കോളേജിന്റെയും ഉദ്ഘാടനം നടത്തുകയായിരുന്നു അദ്ദേഹം.
ഇന്ത്യൻ സൂപ്പർ ലീഗിൻ്റെ വരുന്ന സീസണിലേക്കുള്ള സ്ക്വാഡിനെ പ്രഖ്യാപിച്ച് എഫ്സി ഗോവ. 27 അംഗ സ്ക്വാഡിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ക്ലബിൻ്റെ മുൻ താരം കൂടിയായ കാർലോസ് പെന്യ പരിശീലിപ്പിക്കുന്ന ടീമിൽ പ്രധാനികളൊക്കെ ഉൾപ്പെട്ടു. മലയാളി താരം മുഹമ്മദ് നെമിലും ടീമിലുണ്ട്.
പുല്ലൂപ്പിയിൽ വള്ളം മറിഞ്ഞു കാണാതായ മൂന്നാമത്തെ ആളുടെ മൃതദേഹവും കണ്ടെത്തി. കല്ലുകെട്ടുചിറ സ്വദേശി കെ.പി സഹദിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. പോലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് സഹദിന്റെ മൃതദേഹം കണ്ടെടുത്തത്.
ശബരിമല വിമാനത്താവള നിർമ്മാണത്തിന്റെ പ്രാഥമിക നടപടികൾ വീണ്ടും വൈകുന്നു. മണ്ണ് പരിശോധന നീളും. നിർദേശിച്ച സമയത്തിനുള്ളിൽ പരിശോധന പൂർത്തിയാവില്ല. യന്ത്ര സാമഗ്രികൾ കാര്യക്ഷമമല്ലാത്തതാണ് കാരണം. 21 ദിവസം കൊണ്ട് പൂർത്തിയാക്കേണ്ട പരിശോധനാ ജോലികൾ ഇതുവരെ എങ്ങുമെത്തിയില്ല.
പറമ്പിക്കുളത്തെ തകർന്ന ഡാമിൻ്റെ ഷട്ടർ നവീകരണം ഉടൻ. ഡാമിൻ്റെ ഷട്ടർ മാറ്റി സ്ഥാപിക്കുന്ന പ്രവർത്തി രണ്ട് ദിവസത്തിനകം ആരംഭിക്കും. ഒക്ടോബർ 22-നുള്ളിൽ ഷട്ടർ പുനസ്ഥാപിക്കും. ഡാമിലെ മറ്റ് രണ്ട് ഷട്ടറുകൾ അറ്റകുറ്റപണി നടത്തുകയും ചെയ്യും
ഭാരത് ജോഡോ യാത്രയ്‌ക്കെതിരെ സമര്‍പ്പിച്ച പൊതുതാല്‍പര്യഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. യാത്ര ഗതാഗത തടസമുണ്ടാക്കുന്നുവെന്ന് ആരോപിച്ച് അഭിഭാഷകനായ കെ. വിജയന്‍ സമര്‍പ്പിച്ച ഹര്‍ജി, ചീഫ് ജസ്റ്റിസ് എസ്. മണികുമാര്‍ അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചാണ് പരിഗണിക്കുന്നത്.