April 22, 2025

Login to your account

Username *
Password *
Remember Me
Pothujanam

Pothujanam

Pothujanam lead author
തിരുവനന്തപുരം: ഇന്റല്‍ പെന്റിയം ചിപ്പിന്റെ പിതാവ് എന്നറിയപ്പെടുന്ന വിനോദ് ധാം ഹാര്‍ഡ്‌വെയര്‍ ഡിസൈന്‍ ആന്‍ഡ് ഡെവലപ്പ്‌മെന്റ് രംഗത്തെ സാധ്യതകളും വെല്ലുവിളികളും സംബന്ധിച്ച് ടെക്‌നോപാര്‍ക്കില്‍ സംവദിച്ചു.
കൊച്ചി: വ്യോമസേനയിലെ അഗ്നിവീര്‍ എക്സ്, വൈ ഗ്രൂപ്പുകളിലേക്കുള്ള പരീക്ഷാ പരിശീലനത്തിന് വി ആപ്പ് സൗകര്യങ്ങള്‍ ഒരുക്കി.
കൊച്ചി: ലഹരിവിരുദ്ധ നാളേക്കായി 'ടെക്കീസ് റണ്‍ എഗൈന്‍സ്റ്റ് ഡ്രഗ്‌സ്' എന്ന പേരില്‍ കൂട്ടയോട്ടവും പ്രതിജ്ഞയും നടത്തി ഐടി ടെക്കികൾ. കൊച്ചി ഇൻഫോപാർക്കുമായി സഹകരിച്ച് സംസ്ഥാന യുവജനക്ഷേമ ബോർഡും ഇന്‍ഫോപാര്‍ക്കിലെ ഐ.ടി ജീവനക്കാരുടെ കൂട്ടായ്മകളായ പ്രോഗ്രസീവ് ടെക്കീസ്, പ്രതിധ്വനിയും സംയുക്തമായാണ് കൂട്ടയോട്ടം സംഘടിപ്പിച്ചത്.
കൊച്ചി: ശിശുദിനത്തോടനുബന്ധിച്ച് വീട്ടിലെ സുരക്ഷയും അത് നടപ്പിലാക്കലും എന്ന വിഷയത്തെ അടിസ്ഥാനമാക്കി ഗോദ്‌റെജ്‌ സെക്യൂരിറ്റി നടത്തിയ 'ഡീക്കോഡിങ് സേഫ് ആന്‍ഡ് സൗണ്ട്: ഇന്‍ ദി ഇന്ത്യന്‍ കോണ്‍ടെക്സ്റ്റ്' എന്ന പഠനത്തില്‍, ആളുകള്‍ വീട്ടിലുള്ള പ്രിയപ്പെട്ടവരുമായി ബന്ധപ്പെടുന്നതിന് ഗാഡ്‌ജറ്റുകളെ ആശ്രയിക്കുന്നത് കഴിഞ്ഞ വര്‍ഷം ഇരട്ടിയായി ഉയര്‍ന്നെന്ന് കണ്ടെത്തി.
തിരുവനന്തപുരം:ശിശുദിനാഘോഷങ്ങളുടെ ഭാഗമായി വൈലോപ്പിള്ളി സംസ്‌കൃതി ഭവനില്‍ കുട്ടികള്‍ക്കായി ചിത്രശലഭങ്ങളുടെ വീടൊരുങ്ങുന്നു. ശിശുദിനമായ നവംബര്‍ 14ന് വൈകിട്ട് ആറു മണിക്കാണ് ചിത്രശലഭങ്ങളുടെ വീട് എന്ന പേരില്‍ സര്‍ഗ്ഗ സായാഹ്നം സംഘടിപ്പിക്കുന്നത്. സായാഹ്നം കുട്ടികളുടെ പ്രധാനമന്ത്രി മിന്ന രഞ്ജിത് ഉദ്ഘാടനം ചെയ്യും. കുട്ടികളുടെ പ്രസിഡന്റ് എസ്. നന്മ അധ്യക്ഷയാകും. കുട്ടികളുടെ സ്പീക്കര്‍ എസ്. ഉമ, പി.എസ്. പാര്‍വണേന്ദു, എം.എന്‍. ഗൗതമി തുടങ്ങിയവര്‍ പങ്കെടുക്കും. തുടര്‍ന്നു സര്‍ഗപ്രതിഭകളായ കുട്ടികളെ ആദരിക്കും. റൂബിക്‌സ് ക്യൂബ് മൊസൈക്കില്‍ ലോക റെക്കോഡ് ജേതാവായ അദ്വൈത് മാനഴിയുടെ റൂബിക്‌സ് ക്യൂബ് മൊസൈക്ക്് പ്രകടനം അരങ്ങേറും. മേനംകുളം ജ്യോതിസ് സെന്‍ട്രല്‍ സ്‌കൂളിലെ കുട്ടികള്‍ അവതരിപ്പിക്കുന്ന മൂകാഭിനയവും മാര്‍ ഇവാനിയോസ് വിദ്യാനഗര്‍ സര്‍വ്വോദയ വിദ്യാലയത്തിലെ കുട്ടികളുടെ കലാപരിപാടികളും അരങ്ങേറും.
ശിശു ദിനം പ്രമാണിച്ച് തിങ്കളാഴ്ച (നവംബർ 14 ) വേളി, ആക്കുളം ടൂറിസ്റ്റ് വില്ലേജുകളിലെത്തുന്ന പതിനൊന്നു വയസ് വരെയുള്ള കുട്ടികൾക്ക് സൗജന്യ പ്രവേശനം അനുവദിക്കുമെന്ന് ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ സെക്രട്ടറി അറിയിച്ചു.
കേരള തീരങ്ങളിൽ നവംബർ 12, 13 തീയതികളിൽ, ലക്ഷദ്വീപ് തീരങ്ങളിൽ നവംബർ 12 മുതൽ നവംബർ 14 വരെയും മത്സ്യബന്ധനത്തിന് പോവാൻ പാടുള്ളതല്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
മുംബൈ: ഇന്ത്യ 2.0  പദ്ധതിയുടെ വിജയത്തിലൂടെ സ്കോഡ കാറുകൾ  ഏറ്റവും കൂടുതൽ വിൽക്കുന്ന മൂന്നാമത്തെ രാജ്യമായി ഇന്ത്യ മാറിയത് ആഘോഷിക്കുകയാണ്  കമ്പനി.
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ സൗജന്യ ആംബുലന്‍സ് പദ്ധതിയായ കനിവ് 108 ആബുലന്‍സ് ബോധവത്ക്കരണ കാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിച്ചു.
തൃശൂര്‍: ലഹരിയല്ല ജീവിതം, ജീവിതമാണ് ലഹരി എന്ന മുദ്രാവാക്യവുമായി മണപ്പുറം ഫിനാന്‍സും ലയണ്‍സ് ക്ലബുകളും സംയുക്തമായി ലഹരിവിരുദ്ധ സന്ദേശവുമായി ദീപശിഖ വാക്കത്തോണ്‍ സംഘടിപ്പിച്ചു.