സ്റ്റേഡിയം ബൈപാസ് റോഡില്‍ വിപുലമായ ഇലക്ട്രോണിക്സ് റീട്ടെയില്‍ സ്റ്റോര്‍
ക്രോമ കേരളത്തിലെ സാന്നിധ്യം വിപുലമാക്കുന്നു
പാലക്കാട്: ടാറ്റാ ഗ്രൂപ്പില്‍ നിന്നുള്ള ഇന്ത്യയിലെ ആദ്യ ഓമ്നി ചാനല്‍ ഇലക്ട്രോണിക് റീട്ടെയിലറായ ക്രോമ പാലക്കാട് സ്റ്റേഡിയം ബൈപാസില്‍ (ലഫ്റ്റനന്‍റ് കേണല്‍ നിരഞ്ജന്‍ റോഡ്) പുതിയ സ്റ്റോര്‍ തുറന്നു. പാലക്കാട് ക്രോമ സ്റ്റോറില്‍ 550-ല്‍ ഏറെ ബ്രാന്‍ഡുകളിലായി 16,000-ത്തില്‍ ഏറെ ഉത്പന്നങ്ങളാണ് ലഭ്യമാക്കിയിട്ടുള്ളത്. പാലക്കാട് സ്റ്റേഡിയം ബൈപാസില്‍ കാജാസ് മെട്രോ ലാന്‍റ് മാര്‍ക്കിനു സമീപമാണ് പുതിയ ക്രോമ സ്റ്റോര്‍.
രണ്ടു നിലകളിലായി പതിനായിരം ചതുരശ്ര അടിയിലേറെ വിസ്തീര്‍ണമുള്ള വിപുലമായ സ്റ്റോറാണ് ക്രോമ പാലക്കാട്ട് ഒരുക്കിയിരിക്കുന്നത്. ഉപഭോക്താക്കള്‍ക്ക് ക്രോമ വിദഗ്ദ്ധരുടെ പിന്തുണയോടെ ടിവി, സ്മാര്‍ട്ട് ഫോണുകള്‍, ഡിജിറ്റല്‍ ഉപകരണങ്ങള്‍, കൂളിങ് ഉത്പന്നങ്ങള്‍, വീട്ടുപകരണങ്ങള്‍, ഓഡിയോ അസസ്സറികള്‍ എന്നിവക്കായി ഷോപിങ് ചെയ്യാം. ക്രോമയുടെ വില്‍പനാന്തര സേവനങ്ങളെക്കുറിച്ച് മനസിലാക്കാനും വിദഗ്ദ്ധ ഉപദേശങ്ങള്‍ തേടാനും തങ്ങളുടെ ഉത്പന്നങ്ങളില്‍ നിന്ന് പരമാവധി നേട്ടമുണ്ടാക്കാനും ഉപഭോക്താക്കള്‍ക്ക് സാധിക്കും.
പാലക്കാടുള്ള തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് സമ്പൂര്‍ണ ഷോപ്പിങ് അനുഭവങ്ങള്‍ ലഭ്യമാക്കാനാണു ശ്രമിക്കുന്നതെന്ന് ക്രോമ ഇന്‍ഫിനിറ്റി റീട്ടെയില്‍ മാനേജിങ് ഡയറക്ടറും സിഇഒയുമായ അവിജിത്ത് മിശ്ര പറഞ്ഞു. ഇവിടെയെത്തുന്ന ഉപഭോക്താക്കള്‍ക്ക് ആവശ്യമായ കൃത്യമായ ഉത്പന്നങ്ങള്‍ വാങ്ങാനുള്ള സഹായങ്ങളുമായി തങ്ങളുടെ ഇലക്ട്രോണിക്സ് വിദഗ്ദ്ധര്‍ ഉപഭോക്താക്കളെ സ്വാഗതം ചെയ്യാനും ആഹ്ലാദിപ്പിക്കാനും തയ്യാറാണ്. വളര്‍ന്നു കൊണ്ടിരിക്കുന്ന റീട്ടെയില്‍ സാന്നിധ്യത്തിലൂടെ തങ്ങളുടെ ഉപഭോക്താക്കളുടെ അടുത്തേക്ക് കൂടുതലായി എത്തുകയാണെന്നും ബുദ്ധിമുട്ടുകളില്ലാത്ത വില്‍പനാന്തര അനുഭവങ്ങള്‍ പ്രദാനം ചെയ്യുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ക്രോമ പാലക്കാട് ആഴ്ചയില്‍ ഏഴു ദിവസവും 11 മണി മുതല്‍ രാത്രി ഒന്‍പതു മണി വരെ തുറന്നു പ്രവര്‍ത്തിക്കും.