December 05, 2024

Login to your account

Username *
Password *
Remember Me
Pothujanam

Pothujanam

Pothujanam lead author
തിരുവനന്തപുരം: യു എസ് ടി ഗ്ലോബലിന്റെ ഭാഗമായുള്ള സൈബർപ്രൂഫിന്റെ സെക്യൂരിറ്റി ഓപ്പറേഷൻസ് സെന്ററിന് (എസ് ഓ സി) ക്രെസ്റ്റ് അക്രെഡിറ്റേഷൻ ലഭിച്ചു.
ഇന്ത്യ : ഇന്ത്യയിലെ ഏറ്റവും വിശ്വാസ്യതയുള്ള സ്മാർട്ട്‌ഫോൺ ബ്രാൻഡായ സാംസങ് ശക്തമായ ഇന്നോവേഷനുകൾ കൂടുതൽ ആളുകളിലേക്ക് എത്തിക്കുന്നതിന് ഗാലക്‌സി എ52എസ് 5ജി ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്നതായി പ്രഖ്യാപിച്ചു
കൊച്ചി: എംആര്എഫ് എംഎംഎസ്സി എഫ്എംഎസ്സിഐ ഇന്ത്യന് നാഷണല് മോട്ടോര്സൈക്കിള് റേസിങ് ചാമ്പ്യന്ഷിപ്പിന്റെ രണ്ടാം റൗണ്ടിനായി ഇഡിമിത്സു ഹോണ്ട റേസിങ് ടീം അംഗങ്ങള് ചെന്നൈയില് തിരിച്ചെത്തി.
തിരുവനന്തപുരം: നിസ്വാര്‍ത്ഥ സേവനത്തിനിടയില്‍ നിപ വൈറസ് ബാധിച്ച് മരണമടഞ്ഞ സിസ്റ്റര്‍ ലിനിയുടെ ഭര്‍ത്താവ് സജീഷ് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജുമായി കൂടിക്കാഴ്ച നടത്തി.
കൊച്ചി -- ഹൃദയരക്തധമനിയുമായി ബന്ധപ്പെട്ടുണ്ടാകുന്ന സങ്കീര്‍ണതകള്‍ക്ക് സമഗ്രമായ ചികിത്സ ഉറപ്പാക്കുന്ന അയോട്ടിക് ക്ലിനിക്കിന്റെ ഉദ്ഘാടനം ശ്രീലങ്കന്‍ ഡെപ്യൂട്ടി ഹൈക്കമ്മീഷണര്‍ ദൊരൈസ്വാമി വെങ്കിടേശ്വരന്‍ നിര്‍വ്വഹിച്ചു.
തിരുവനന്തപുരം; കേരളത്തിലെ സർക്കാർ മെഡിക്കൽ കോളേജൂകളിലെ അധ്യാപകരുടെ 2016 ൽ നടക്കേണ്ടിയിരുന്ന ശമ്പളപരിഷ്കരണം ഏറെ പ്രക്ഷോഭങ്ങൾക്കൊടുവിൽ 4 വർഷം വൈകി 2020ൽ മാത്രമാണ് ലഭ്യമായത്. ശമ്പളപരിഷ്കരണ ഉത്തരവ് കഴിഞ്ഞവർഷം സെപ്റ്റംബർ മാസത്തിൽ പുറത്തിറങ്ങിയെങ്കിലും നാളിതുവരെയായിട്ടും ഭൂരിഭാഗം മെഡിക്കൽ കോളേജ് അധ്യാപകർക്കും പുതുക്കിയ ശമ്പളം അനുസരിച്ചുള്ള പേ സ്ലിപ് പോലും നൽകിയിട്ടില്ല എന്നതാണ് യാഥാർഥ്യം. കൂടാതെ പരിഷ്കരണത്തിൽ വന്നിട്ടുള്ള വിവിധതലത്തിലുള്ള അപാകതകൾ ചൂണ്ടിക്കാണിച്ചിട്ടും അതൊന്നും ഇതുവരെയും പരിഹരിക്കാൻ സർക്കാർ തയ്യാറായിട്ടില്ല. സർക്കാരിന്റെ അവഗണനാപരമായ ഇത്തരം സമീപനത്തിനെതിരെ പ്രതിഷേധിച്ചുകൊണ്ട് ശമ്പളപരിഷ്കരണ ഉത്തരവിറങ്ങിയിട്ട് ഒരു വർഷം തികയുന്ന 11.09.2021 നു കേരളത്തിലെ സർക്കാർ മെഡിക്കൽ കോളേജ് അധ്യാപകർ ഇ-പ്രൊട്ടസ്റ്റ് ദിനമായി ആചരിക്കുവാൻ തീരുമാനിച്ചിരിക്കുന്നു. രോഗീപരിചരണത്തെ ബാധിക്കാതെ സമൂഹമാധ്യമങ്ങൾ ഉപയോഗിച്ചുള്ള പ്രതിഷേധമാണ് ഡോക്ടർമാരുടെ സംഘടനയായ കെജിഎംസിടിഎ ഇ-പ്രൊട്ടസ്റ്റ് കൊണ്ട് അർത്ഥമാക്കുന്നത്. ശമ്പള പരിഷ്കരണവുമായി ബന്ധപ്പെട്ടതും എൻട്രി കേഡറിൽ ഉള്ള യുവഡോക്ടർമാരെ പ്രതികൂലമായി ബാധിക്കുന്നതുമായ അപാകതകൾ പരിഹരിക്കുക എന്നതാണ് പ്രധാന ആവശ്യം. എല്ലാ അദ്ധ്യാപകർക്കും എത്രയും വേഗത്തിൽ പേ സ്ലിപ് ലഭ്യമാക്കുക, പുതുക്കിയ ശമ്പളവും ആനുകൂല്യങ്ങളും കാലതാമസമില്ലാതെ വിതരണം ചെയ്യുക, വിവിധ തസ്തികകളിൽ ഉള്ള സ്ഥാനക്കയറ്റത്തിന് വേണ്ട കാലയളവുകൾ പുനഃക്രമീകരിക്കുക എന്നിവയാണ് മറ്റ് ആവശ്യങ്ങൾ. തികച്ചും ന്യായവും അധ്യാപകർക്ക് അവകാശപ്പെട്ടതുമായ ഇക്കാര്യങ്ങളിൽ സമയബന്ധിതവും അനുഭാവപൂർണ്ണവുമായ തീരുമാനം സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായില്ലെങ്കിൽ പ്രത്യക്ഷമായ സമരമാർഗങ്ങളിൽ ഏർപ്പെടാൻ സംഘടന നിർബന്ധിതരാകും എന്ന് സർക്കാരിനെ ഓർമപ്പെടുത്തുകയാണ്.
തിരുവനന്തപുരം: അവസാന വര്‍ഷ ബിരുദ, ബിരുദാനന്തര വിദ്യാര്‍ത്ഥികള്‍ക്ക് കോളേജുകള്‍ തുറക്കുന്നതിനാല്‍ അവര്‍ക്കുള്ള കോവിഡ് വാക്‌സിനേഷന് സൗകര്യമൊരുക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.
കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ പാർട്ടി നേതാവും തിരുവനന്തപുരം എം പിയും മുൻ കേന്ദ്രമന്ത്രിയുമായ ശശി തരൂരിന് ഒരു നിർദ്ദേശം നൽകിയിരുന്നുവെങ്കിൽ തിരുവല്ലം ടോൾപിരിവ് പ്രശ്നം പരിഹരിക്കാൻ കഴിയുമായിരുന്നുവെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പുമന്ത്രി വി ശിവൻകുട്ടി.
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 30,196 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
തിരുവനന്തപുരം:ഐ.എസ്.ആര്‍.ഒയുടെ കൂറ്റന്‍ കാര്‍ഗോ കണ്ടൈനര്‍ കഴക്കൂട്ടത്തെ നടപ്പാലം മൂലം വഴി മുടക്കിയ സംഭവത്തില്‍ ലുലുമാളിനെതിരെ നടത്തിയ വ്യാജ വാര്‍ത്തകളില്‍ നിയമനടപടിയുമായി ലുലുഗ്രൂപ്പ്.