തിരുവനന്തപുരം; കുറഞ്ഞകാലയളവിനുള്ളിൽ അനവധി ഉപഭോക്താക്കളുള്ള മലയാളത്തിലെ ഏറ്റവും വലിയ OTT ആപ്ലിക്കേഷനായ മെയിൻ സ്ട്രീം ടി.വി. ജർമ്മൻ കമ്പനിയിയുമായി കൈകോർക്കുന്നു. ഇത്തരത്തിൽ ഒരു മലയാളം OTT ആപ്ലിക്കേഷന് ആദ്യമായാണ് ജർമ്മൻ സഹകരണം ലഭിക്കുന്നത്.
തിരഞ്ഞെടുക്കപ്പെട്ട സിനിമകൾ, വെബ്ബ് സീരീസുകൾ, കുട്ടികൾക്കുള്ള അനിമേഷൻ സിനിമകൾ, ഷോർട്ട് ഫിലിമുകൾ, ഡോക്യുമെൻ്ററികൾ എന്നിങ്ങനെ എല്ലാ പ്രായത്തിലുള്ളവർക്കും ഇഷ്ടപ്പെടുന്ന കണ്ടൻ്റുകളുമായാണ് മെയിൻ സ്ട്രീം ടി.വി യൂറോപ്യൻ മലയാളികൾക്ക് മുന്നിലേക്കെത്തുന്നത്. ഇതോടൊപ്പം ഓരോ ആഴ്ചയിലും പുതിയ വീഡിയോകൾ പ്രേക്ഷകർക്കായി പുറത്തിറക്കുന്നുണ്ട്.
മെയിൻ സ്ട്രീം ടി.വി യുമായി ചേർന്ന് ജർമ്മനിയിൽ ബൃഹത് പദ്ധതികളാണ് ആവിഷ്കരിക്കുന്നതെന്ന് മെയിൻ സ്റ്റേജ് ഹബ്ബ് ഫൗണ്ടറും CEO യുമായ സ്വെൻ വെഗ്നർ പറഞ്ഞു. "എൻ്റെ വേരുകൾ കേരളത്തിൽ നിന്നാണ്. അതു കൊണ്ട് തന്നെ കേരളത്തിൽ നിന്നുള്ള മെയിൻ സ്ട്രീം ടി.വി വളരെ വേഗത്തിൽ മെയിൻ സ്റ്റേജ് ഹബ്ബിൻ്റെ ഭാഗമായി. ജർമ്മൻ മലയാളികൾക്കുവേണ്ട കണ്ടൻ്റുകൾ നിർമ്മിക്കുന്നതിനാണ് ആദ്യ ഘട്ടത്തിൽ ശ്രദ്ധ കൊടുക്കുന്നതെന്നും സ്വെൻ വെഗ്നർ വ്യക്തമാക്കി.
ഒരു കേരള കമ്പിനിക്ക് ജർമ്മൻ കമ്പിനിയുമായി കരാറിൽ ഏർപ്പെടാനാകുന്നത് തന്നെ വലിയൊരു അവസരവും ഉത്തരവാദിത്തവുമാണെന്ന്
മെയിൻ സ്ട്രീം ടി.വി ഫൗണ്ടറും CEO യുമായ ശിവ.എസ് വ്യക്തമാക്കി. ഓരോ ഉപഭോക്താക്കൾക്കും എന്താണ് വേണ്ടതെന്ന് മനസ്സിലാക്കി പെരുമാറുന്നതാണ് മെയിൻസ്ട്രീം ടി.വിയുടെ രീതി. ഇതാണ് യപ് ടി.വി, ചിത്രം ടിവി തുടങ്ങിയ പ്ലാറ്റ് ഫോമുകളിൽ നിന്നും മെയിൻ സ്ട്രീം ടിവിയെ വ്യത്യസ്തമാക്കുന്നത്. ഓരോ ഉപഭോക്താവിനും വ്യക്തിഗതമായ ഒരനുഭവം മെയിൻ സ്ട്രീം ടി.വി നൽകും. ഉപഭോക്താക്കളുടെ ക്രിയേറ്റീവ് വർക്കുകൾ ലോകത്തെ കാണിക്കാനുള്ള അവസരവും മെയിൻസ്ട്രീം ടി.വി ഒരുക്കുന്നുവെന്നും ശിവ പറഞ്ഞു.
"ഇന്ത്യയിലെ പ്രേക്ഷകർ ഇത്രയും നാൾ ആസ്വദിച്ചിരുന്ന മികവുറ്റ സേവനം ജർമ്മനിയിലെ ഞങ്ങളുടെ പ്രേക്ഷകർക്കും എത്തിക്കുകയാണ് ലക്ഷ്യം. മെയിൻ സ്റ്റേജ് ഹബ്ബുമായി ചേർന്നു പ്രവൃത്തിക്കാനാവുന്നതിൽ അതിയായ സന്തോഷമുണ്ട് ". മെയിൻ സ്ട്രീം ടി.വിയുടെ പ്രതിനിധി ജയകൃഷ്ണൻ പറഞ്ഞു
വരുന്ന രണ്ടു വർഷം ഇൻഡോ ജർമ്മൻ പങ്കാളിത്തത്തിൽ മെയിൻ സ്റ്റേജ് ഹബ്ബ് മെയിൻ സ്ട്രീം ടി.വിയുമായി ചേർന്ന് കേരളത്തിലെ കണ്ടൻ്റ് മാർക്കറ്റിൽ നിക്ഷേപം നടത്തും.കേരളത്തിലെ കണ്ടൻ്റ് നിർമ്മാതാക്കൾക്ക് അവരുടെ ആശയങ്ങൾ അന്താരാഷ്ട്ര തലത്തിൽ അവതരിപ്പിക്കാനുളള വേദിയാണ് ഇതോടെ ഒരുങ്ങുന്നത് .
ആൻഡ്രോയിഡ്, ഐ.ഒ.എസ്, ആമസോൺ ഫയർ ടി.വി, വെബ്ബ് തുടങ്ങിയ പ്ലാറ്റ്ഫോമുകളിൽ മെയിൻ സ്ട്രീം ടി.വി ലഭ്യമാണ്