കൊച്ചി : പ്രമുഖ ഡിജിറ്റല്‍ ട്രാന്‍സ്ഫര്‍മേഷന്‍ സൊല്യൂഷന്‍സ് സ്ഥാപനമായ യു എസ് ടി വിഖ്യാതമായ ബിസിനസ് കള്‍ച്ചര്‍ ടീം അവാര്‍ഡിന് അര്‍ഹരായി. ഓഫീസ് ഓഫ് വാല്യൂസ് ആന്‍ഡ് കള്‍ച്ചര്‍ വിഭാഗത്തിലാണ് യു എസ് ടി ക്ക് ഈ പുരസ്‌ക്കാരം ലഭിച്ചത്. നൂറോളം ആഗോള സ്ഥാപനങ്ങളില്‍ നിന്നാണ് അനിതരസാധാരണമായ പ്രകടനം കാഴ്ച വച്ചതിന് യു എസ് ടി യെ ഈ അംഗീകാരത്തിനായി തെരഞ്ഞെടുത്തത്.
ബെസ്റ്റ് ലാര്‍ജ് ഓര്‍ഗനൈസേഷന്‍ ഫോര്‍ ബിസിനസ് കള്‍ച്ചര്‍ എന്ന വിഭാഗത്തിലും യു എസ് ടി ക്ക് മികച്ച പ്രശംസയാണ് ലഭിച്ചത്. ബെസ്റ്റ് കോര്‍പ്പറേറ്റ്
സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി ഇനിഷ്യേറ്റീവ് , ബെസ്റ്റ് എംപ്ലോയീ വോയിസ് ഇനിഷ്യേറ്റീവ് ഫോര്‍ ബിസിനസ് കള്‍ച്ചര്‍, ബെസ്റ്റ് ഇന്റേണല്‍ കമ്മ്യൂണിക്കേഷന്‍സ് സ്ട്രാറ്റജി ഫോര്‍ ബിസിനസ് കള്‍ച്ചര്‍ എന്നീ ഇനങ്ങളിലും യു എസ് ടി ഫൈനലില്‍ എത്തിയിരുന്നു.
ലോകമാകമാനം ആദരിക്കുന്ന നാല്‍പ്പത് ആഗോള വിദഗ്ധര്‍ കഴിഞ്ഞ നാല് മാസമായി നടത്തി വന്ന മൂല്യനിര്‍ണ്ണയത്തിന് ശേഷമാണ് പുരസ്‌ക്കാരങ്ങള്‍ തീരുമാനിച്ചത്. ലണ്ടനിലെ ഡിവേരേ ഗ്രാന്‍ഡ് കൊണാട്ട് റൂംസില്‍ നടന്ന ചടങ്ങിലാണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്. യു എസ് ടി ക്ക് വേണ്ടി ചീഫ് ഡെലിവറി ഓഫീസര്‍ പ്രവീണ്‍ പ്രഭാകരന്‍ അവാര്‍ഡുകള്‍ ഏറ്റുവാങ്ങി.
വിനയം, മാനവികത, സമഗ്രത എന്നീ അടിസ്ഥാന മൂല്യങ്ങളില്‍ ഉറച്ച് നില്‍ക്കുന്ന കമ്പനിയുടെ നിലപാടുകള്‍ക്ക് ഈ മഹത്തായ അംഗീകാരം ലഭിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്ന് യു എസ് ടി ചീഫ് വാല്യൂസ് ഓഫീസറും ഡെവലപ്‌മെന്റ് സെന്റര്‍ ഓപ്പറേഷന്‍സ് ഗ്ലോബല്‍ ഹെഡുമായ സുനില്‍ ബാലകൃഷ്ണന്‍ വ്യക്തമാക്കി. സ്ഥാപനത്തിന്റേതായ തനത് മൂല്യങ്ങളും സംസ്‌ക്കാരവും നിലനിര്‍ത്തുന്നതിനും മെച്ചപ്പെടുത്തുന്നതിനുമായിട്ടാണ് രണ്ട് വര്‍ഷം മുമ്പ് തങ്ങള്‍ ഓഫീസ് ഓഫ് വാല്യൂസ് ആന്‍ഡ് കള്‍ച്ചറിന് തുടക്കമിട്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഈ പുരസ്‌ക്കാരലബ്ധി യു എസ് ടി തങ്ങളുടെ ലക്ഷ്യങ്ങള്‍ എത്രത്തോളം വിജയകരമായി കൈവരിച്ചു എന്നതിന്റെ പ്രതിഫലനമാണെന്നും സുനില്‍ ബാലകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. ഈ നേട്ടത്തില്‍ അങ്ങേയറ്റം അഭിമാനിക്കുന്നതായും മികച്ച തൊഴിലിടം എന്ന നിലയില്‍ ജീവനക്കാര്‍ക്ക് അവരുടെ കഴിവുകളും പ്രതിഭയും മെച്ചപ്പെടുത്താനുള്ള സാഹചര്യമാണ് ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
യു.എസ്.ടിയുടെ ഓഫീസ് ഓഫ് വാല്യൂസ് ആന്‍ഡ് കള്‍ച്ചര്‍ ( ഒ.വി.സി) മൂന്ന് കാര്യങ്ങളാണ് ലക്ഷ്യം വെയ്ക്കുന്നത്. മൂല്യങ്ങളും സംസ്‌ക്കാരവും സി.എസ്.ആര്‍, യു.എസ്.ടിയുടെ എംപ്ലോയീ എന്‍ഗേജ്‌മെന്റ് ഫ്രെയിംവര്‍ക്കായ കളേഴ്‌സ് എന്നിവയാണ് ഇത്. 160000 ജീവിതങ്ങളുമായി നേരിട്ട് ബന്ധപ്പെട്ടിട്ടുള്ള ഒ.വി.സിയുടെ ഈ വര്‍ഷത്തെ പ്രധാന നേട്ടങ്ങള്‍ ഇവയാണ്.
പതിനാറായിരത്തിലധികം ജീവനക്കാര്‍ മുന്നൂറോളം മേഖലകളില്‍ പരിപാടികളില്‍ ഏര്‍പ്പെട്ടിരിക്കുന്നു.
ഒരു ലക്ഷത്തോളം ജീവിതങ്ങളെ നേരിട്ടറിയുകയും മുപ്പതിനായിരത്തോളം മരങ്ങള്‍ നട്ട് പിടിപ്പിക്കുകയും ചെയ്തു.
70 ശതമാനത്തോളം ജീവനക്കാര്‍ യു.എസ്.ടിയെ ഉയര്‍ന്ന മൂല്യങ്ങളില്‍ അധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനമായി കണക്കാക്കുന്നു.
യു എസ് ടിഏറ്റെടുത്തത് വളരെ സങ്കീര്‍ണമായ ഒരു പദ്ധതി മികച്ച രീതിയില്‍ വികസിപ്പിച്ചെടുക്കാന്‍ ആയിരുന്നു എന്നും അതില്‍ അവര്‍
മികച്ച പ്രകടനം കാഴ്ച വെച്ചതായും പുരസ്സ്‌ക്കാര നിര്‍ണയ സമിതിയിലെ ഒരംഗം ചൂണ്ടിക്കാട്ടി. ഈ പ്രക്രിയയിലെ അധ്വാനവും അതിന്റെ ഫലവും അസാധാരണമാണെന്നും അദ്ദേഹം പ്രശംസിച്ചു.
വലിയൊരു സംസ്‌ക്കാരത്തിന്റെ തുടര്‍ച്ചയെ യു എസ് ടി വളരെ ഗൗരവകരമായി തന്നെ സമീപിച്ചതായും അത് കൊണ്ട് തന്നെയാണ് ഒരു ലക്ഷത്തി അറുപതിനായിരത്തോളം ജീവിതങ്ങളെ നേരിട്ട് സ്പര്‍ശിക്കാന്‍ കഴിഞ്ഞതെന്നും മറ്റൊരു ജൂറി അംഗവും അഭിപ്രായപ്പെട്ടു. യു എസ് ടി യുടെ വാല്യൂസ് ആന്‍ഡ് കള്‍ച്ചര്‍ അസസ്‌മെന്റ് സര്‍വ്വേയില്‍ പങ്കെടുത്ത 82 ശതമാനം പേരും സ്ഥാപനത്തിന്റെ സംസ്‌ക്കാരവും മൂല്യങ്ങളും അതിന്റെ വളര്‍ച്ചയെ മികച്ച രീതിയില്‍ സഹായിച്ചതായി അഭിപ്രായപ്പെട്ടു. കഴിഞ്ഞ വര്‍ഷവും യു എസ് ടി ബെസ്റ്റ് ഇന്റര്‍നാഷണല്‍ ഇനിഷിയേറ്റീവ് ഫോര്‍ ബിസിനസ് കള്‍ച്ചര്‍ പുരസ്‌ക്കാരം കരസ്ഥമാക്കിയിരുന്നു. കോവിഡ് കാലത്തെ മികച്ച നിലവാരം പുലര്‍ത്തിയ സി.എസ്.ആര്‍ പ്രവര്‍ത്തനങ്ങളാണ് ഇതിന് സ്ഥാപനത്തെ അര്‍ഹമാക്കിയത്.
ഈ വര്‍ഷവും അമേരിക്ക, ബ്രിട്ടന്‍, ഇന്ത്യ, മെക്‌സിക്കോ എന്നീ രാജ്യങ്ങളില്‍ യു.എസ്.ടി ഗ്രേറ്റ് പ്ലേസ് ടു വര്‍ക്ക് അംഗീകാരം നേടിയിട്ടുണ്ട്. തൊഴില്‍ രംഗത്തെ അന്താരാഷ്ട്രതലത്തിലെ പ്രമുഖ സ്ഥാപനമായ ടോപ്പ് എംപ്ലോയേഴ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ടും എട്ട് രാജ്യങ്ങളിലെ മികച്ച തൊഴിലുടമയായി യു എസ് ടി യെ തെരഞ്ഞെടുത്തു. അമേരിക്ക, ബ്രിട്ടന്‍, ഇന്ത്യ, മെക്‌സിക്കോ, സ്‌പെയിന്‍, ഫിലിപ്പൈന്‍സ്, സിംഗപ്പൂര്‍, മലേഷ്യാ എന്നിവയാണ് ഈ
രാജ്യങ്ങള്‍.
കഴിഞ്ഞ വര്‍ഷം ലോകത്തെ മികച്ച 100 തൊഴില്‍സ്ഥലങ്ങളില്‍ ഒന്നായി യു.എസ്.ടിയെ ഗ്ലാസ് ഡോര്‍ എംപ്ലോയീസ് ചോയിസും അംഗീകാരം നല്‍കി ആദരിച്ചിരുന്നു. ആഗോള വിപണിയിലെ ആവശ്യങ്ങള്‍ പരിഗണിച്ച് പതിനായിരത്തോളം ജീവനക്കാരെ പുതിയതായി വിന്യസിക്കാനും കമ്പനി തീരുമാനിച്ചിരിക്കുകയാണ്. യു എസ് ടി യുടെ പുതിയ ഡിജിറ്റല്‍ പദ്ധതികളുടെ പ്രവര്‍ത്തനങ്ങളെ ത്വരിതപ്പെടുത്താന്‍ ഈ തീരുമാനം ഏറെ സഹായകരമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.