April 07, 2026

Login to your account

Username *
Password *
Remember Me
Pothujanam

Pothujanam

Pothujanam lead author
തിരുവനന്തപുരം : പുതുവര്‍ഷത്തില്‍ പ്രിയ ഉപഭോക്താക്കള്‍ക്കായി ഷോപ്പിംഗ് ആഘോഷമൊരുക്കി ലുലു മാള്‍. 100 ലേറെ പ്രമുഖ ബ്രാന്റുകള്‍ക്ക് 50 ശതമാനം വരെ വിലക്കുറവ്, കുട്ടികള്‍ക്കുള്ള എന്റര്‍ടെന്റ്‌മെന്റ് സോണായ ഫണ്‍ട്യൂറയില്‍ റൈഡുകള്‍ക്ക് വന്‍ ഡിസ്‌കൗണ്ട്, ഭക്ഷണ ബ്രാന്റുകളിലെ ആകര്‍ഷകമായ വിലക്കുറവ് അടക്കം അവിശ്വസനീയ ഓഫറുകളാണ് ലുലു മാളില്‍ ഉപഭോക്താക്കള്‍ക്കായി കാത്തിരിയ്ക്കുന്നത്. ജനുവരി 6,7,8,9 തീയതികളില്‍ മാത്രമാണ് ഓഫര്‍.
കൊച്ചി: ആക്സിസ് മ്യൂച്വല്‍ ഫണ്ട് നിഫ്റ്റി നെക്സ്റ്റ് 50 സൂചികയെ പിന്തുടരുന്ന ഓപ്പണ്‍ എന്‍ഡഡ് ഇന്‍ഡക്സ് പദ്ധതിയായ ആക്സിസ് നിഫ്റ്റി നെക്സ്റ്റ് 50 ഇന്‍ഡക്സ് പദ്ധതിക്കു തുടക്കം കുറിച്ചു. പുതിയ പദ്ധതി ഓഫര്‍ ജനുവരി 7 മുതല്‍ 21 വരെയാണ്.
കൊച്ചി - നിപ്പോണ്‍ ഇന്ത്യ മ്യൂചല്‍ ഫണ്ട് ഓട്ടോ മേഖലയില്‍ ഇന്ത്യയിലെ ആദ്യ ഇടിഎഫ് ആയ നിപ്പോണ്‍ ഇന്ത്യ നിഫ്റ്റി ഓട്ടോ ഇടിഎഫ് അവതരിപ്പിച്ചു. നിഫ്റ്റി ഓട്ടോ സൂചികയെ പ്രതിഫലിപ്പിക്കുകയും പിന്തുടരുകയും ചെയ്യുന്ന ഓപണ്‍ എന്‍ഡഡ് പദ്ധതിയാണിത്.
തിരുവനന്തപുരം: നവജാത ശിശു പരിചരണ രംഗത്തെ പ്രധാന ചുവടുവയ്പ്പാണ് നിയോ ക്രാഡില്‍ പദ്ധതിയെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്ത് ആദ്യമായി കോഴിക്കോട് ജില്ലയില്‍ സജ്ജമായ സമഗ്ര നവജാതശിശു പരിചരണ പദ്ധതിയാണ് നിയോ ക്രാഡില്‍.
ലോക ബ്രെയിൽ ദിനത്തിൽ പുതിയ ചുവടുവയ്പ്പ്; എല്ലാ വിഭാഗം ആളുകളെയും വൈവിധ്യങ്ങളെയും ഉൾക്കൊള്ളുകയെന്ന ബ്രാൻഡ് നയത്തിന്റെ ഭാഗം.
തിരുവനന്തപുരം: സമയബന്ധിതമയി ഫയലുകള്‍ തീര്‍പ്പാക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.
ഇന്ത്യ സ്‌കിൽസ് ദേശീയ മത്സരം ആറ് മുതൽ 10 വരെ ഡൽഹിയിൽ നടക്കും. നേരത്തെ വിശാഖപട്ടണത്തു നടന്ന ദക്ഷിണ മേഖല മത്സരത്തിൽ ഒന്നാമതെത്തിയ കേരളത്തെ പ്രതിനിധീകരിച്ചു യോഗ്യതനേടിയ 41 പേർ ദേശീയ മത്സരത്തിൽ പങ്കെടുക്കും. 16 വീതം സ്വർണം, വെള്ളി മെഡലുകൾ നേടിയാണ് കേരളം പ്രാദേശിക തലത്തിൽ ഒന്നാമതെത്തി ദേശീയ മത്സരത്തിന് യോഗ്യത നേടിയത്. കേരളത്തിനകത്തും പുറത്തുമുള്ള പ്രമുഖ കേന്ദ്രങ്ങളിൽ പരിശീലനം നൽകിയാണ് ഇവരെ ദേശീയ മത്സരത്തിന് സജ്ജരാക്കിയത്. ഇവിടെ വിജയിക്കുന്നവർ ഒക്ടോബറിൽ ചൈനയിൽ നടക്കുന്ന വേൾഡ് സ്‌കിൽ മത്സരത്തിൽ രാജ്യത്തെ പ്രതിനിധീകരിച്ചു പങ്കെടുക്കും.
തിരുവനന്തപുരം: കേരളത്തില്‍ 3640 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 641, തിരുവനന്തപുരം 599, കോഴിക്കോട് 403, കോട്ടയം 352, തൃശൂര്‍ 330, കണ്ണൂര്‍ 268, കൊല്ലം 201, പത്തനംതിട്ട 165, മലപ്പുറം 157, ആലപ്പുഴ 147, ഇടുക്കി 125, പാലക്കാട് 124, വയനാട് 79, കാസര്‍ഗോഡ് 49 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
തിരുവനന്തപുരം: സംസ്ഥാനത്ത് 15നും 18നും ഇടയ്ക്ക് പ്രായമുള്ള 98,084 കുട്ടികള്‍ക്ക് രണ്ടാം ദിനം കോവിഡ് വാക്‌സിന്‍ നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 16,625 ഡോസ് വാക്‌സിന്‍ നല്‍കിയ തൃശൂര്‍ ജില്ലയാണ് ഏറ്റവും കൂടുതല്‍ കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കിയത്.
ക്രിസ്മസ്, ന്യൂ ഇയർ വിപണികളിൽ വിൽപ്പനയ്ക്കെത്തിച്ച കേക്ക്, ബേക്കറി ഉത്പന്നങ്ങൾ തുടങ്ങിയവയുടെ ഗുണനിലവാരം ഉറപ്പാക്കാൻ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ പരിശോധന നടത്തി. ഓപ്പറേഷൻ രുചി എന്ന പേരിൽ ഡിസംബർ 17 മുതൽ 31 വരെ 2829 സ്ഥാപനങ്ങളിൽ പരിശോധന നടത്തി.