ലോക ബ്രെയിൽ ദിനത്തിൽ പുതിയ ചുവടുവയ്പ്പ്; എല്ലാ വിഭാഗം ആളുകളെയും വൈവിധ്യങ്ങളെയും ഉൾക്കൊള്ളുകയെന്ന ബ്രാൻഡ് നയത്തിന്റെ ഭാഗം.
ലോക ബ്രെയിൽ ദിനത്തിൽ നവീനമായൊരു ആശയത്തിന് തുടക്കമിട്ട് കെഎഫ്‌സി ഇന്ത്യ. കെഎഫ്‌സി ഇന്ത്യയുടെ റസ്റ്ററന്റുകളിൽ ബ്രെയിൽ ലിപിയിലുള്ള ഭക്ഷണ വിവര പട്ടിക അവതരിപ്പിച്ചു. വൈവിദ്ധ്യം, സമത്വം, ഉൾക്കൊള്ളൽ തുടങ്ങിയ അടിസ്ഥാന മൂല്യങ്ങളെ എന്നും ഉയർത്തിപ്പിടിച്ച കെഎഫ്‌സി, അവയെ കൂടുതൽ ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് പുതിയ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. ലോക ബ്രെയിൽ ദിനത്തോടനുബന്ധിച്ച് ദില്ലി, മുംബൈ, കൊൽക്കത്ത, ബംഗളൂരു തുടങ്ങിയ നഗരങ്ങളിലെ കെഎഫ്‌സി റസ്റ്ററന്റുകളിൽ ബ്രെയിൽ സൗഹൃദ മെനു പുറത്തിറക്കി. നാഷണൽ അസോസിയേഷൻ ഫോർ ദി ബ്ലൈന്റിന്റെ സഹകരണത്തോടെയാണ് മെനു രൂപകൽപ്പന ചെയ്തിരിക്കുന്നത്. വരും ആഴ്ചകളിൽ കെഎഫ്‌സി ഇന്ത്യയുടെ അഞ്ഞൂറിലധികം റസ്റ്ററന്റുകളിൽ മെനു ലഭ്യമാകും.