November 28, 2024

Login to your account

Username *
Password *
Remember Me
Pothujanam

Pothujanam

Pothujanam lead author
ഭക്ഷ്യ-പൊതുവിതരണ മേഖലയിലെ തൊഴിൽ തർക്കങ്ങൾ പരിഹരിക്കാൻ സത്വരനടപടികളുമായി തൊഴിൽ വകുപ്പും ഭക്ഷ്യ-പൊതുവിതരണ വകുപ്പും. എൻ എഫ് എസ് എ ഗോഡൗണുകളുമായി ബന്ധപ്പെട്ട തൊഴിൽ തർക്കങ്ങൾ പരിഹരിക്കാൻ 5 മേഖലാ തർക്കപരിഹാര സമിതികൾ രൂപീകരിക്കും.
പനിയും രോഗലക്ഷണങ്ങളുള്ളവരും മറച്ചുവച്ച് പൊതുയിടങ്ങളില്‍ ഇറങ്ങരുത്
തിരുവനന്തപുരം: കേരളത്തില്‍ 12,742 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 3498, എറണാകുളം 2214, കോഴിക്കോട് 1164, തൃശൂര്‍ 989, കോട്ടയം 941, പത്തനംതിട്ട 601, കൊല്ലം 559, കണ്ണൂര്‍ 540, പാലക്കാട് 495, ആലപ്പുഴ 463, മലപ്പുറം 449, ഇടുക്കി 367, കാസര്‍ഗോഡ് 262, വയനാട് 200 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
കൊച്ചി: അര്‍ബുദ ചികിത്സയ്ക്ക് ഊന്നല്‍ നല്കി ആരോഗ്യസേവനരംഗത്ത് പ്രവര്‍ത്തിക്കുന്ന കാര്‍ക്കിനോസ് ഹെല്‍ത്ത്കെയറില്‍ ഇന്ത്യയിലെ പ്രമുഖ വെഞ്ച്വര്‍ കാപ്പിറ്റല്‍ ഫണ്ടുകളിലൊന്നായ എന്‍ഡിയ പാര്‍ട്ണേഴ്സ് നിക്ഷേപം നടത്തി. സാങ്കേതികവിദ്യ, ആരോഗ്യസേവനം, ലൈഫ് സയന്‍സസ് രംഗത്ത് ശ്രദ്ധയൂന്നിയിരിക്കുന്ന എന്‍ഡിയയുടെ നിക്ഷേപത്തുക എത്രയാണെന്ന് വെളിപ്പെടുത്തിയിട്ടില്ല.
കൊച്ചി : ഹോണ്ടയുടെ നിയോ-സ്പോര്‍ട്ട്സ് കഫേയില്‍ നിന്നും പ്രചോദനം കൊണ്ട് ഡിസംബറില്‍ ഇന്ത്യ ബൈക്ക് വീക്കില്‍ അനാവരണം ചെയ്ത 2022 സിബി300ആര്‍ ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ ഇന്ത്യയില്‍ അവതരിപ്പിച്ചു.ഉപഭോക്താക്കളുടെ വിശ്വാസും അവരോടുള്ള ഹോണ്ടയുടെ പ്രതിജ്ഞാബദ്ധതയും ഒരിക്കല്‍ കൂടി ഉറപ്പിച്ചുകൊണ്ടാണ് സിബി300ആര്‍ അവതരിപ്പിച്ചിരിക്കുന്നത.്
പത്ത് ജില്ലകളിലെ 36 നിയോജക മണ്ഡലങ്ങളിലായി 112 തീരദേശ റോഡുകള്‍ ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്‍ ഇന്ന് (13.01.22) നാടിന് സമര്‍പ്പിക്കും. തീരദേശത്തെ അടിസ്ഥാന സൗകര്യവികസനം ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന തീരദേശ റോഡുകളുടെ നവീകരണ പദ്ധതിയുടെ ഭാഗമായി ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പാണ് ഈ റോഡുകള്‍ നിര്‍മിച്ചത്. ആകെ 62.7 കിലോമീറ്റർ നീളം വരുന്ന റോഡുകൾ 44.40 കോടി രൂപ ചെലവഴിച്ചാണ് നിർമ്മിച്ചിട്ടുളളത്.
· 8 സ്വർണവും 8 വെള്ളിയും 5 വെങ്കലവുമടക്കം 21 മെഡലുകളാണ് കേരളം നേടിയത്. · 26 സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നുമുള്ള 500-ലധികം പേർ മത്സരത്തിൽ 54 നൈപുണ്യങ്ങളിൽ മത്സരിച്ചു.. · ഇന്ത്യാ സ്‌കിൽസ് 2021 ദേശീയ വിജയികൾക്ക് 2022 ഒക്ടോബറിൽ ചൈനയിലെ ഷാങ്ഹായിൽ നടക്കുന്ന വേൾഡ് സ്‌കിൽസ് ഇന്റർനാഷണൽ മത്സരത്തിൽ രാജ്യത്തെ പ്രതിനിധീകരിക്കാൻ അവസരം ലഭിക്കും.
മെല്‍ബണ്‍: ഓസ്ട്രേലിയന്‍ ഓപ്പണില്‍ ലോക ഒന്നാം നമ്പര്‍ താരം നൊവാക് ജോക്കോവിച്ച് പുരുഷന്‍മാരില്‍ ഒന്നാം സീഡ്. വനിതകളില്‍ ഓസീസ് താരം ആഷ്‌‌ലി ബാര്‍ട്ടിയാണ് ഒന്നാം സീഡ്. നിലവിലെ ചാമ്പ്യനായ ജപ്പാന്‍റെ നവോമി ഒസാക്ക പതിമൂന്നാം സീഡാണ്.
പന്നിയുടെ ഹൃദയം മനുഷ്യശരീരത്തിലേക്ക് മാറ്റിവച്ച് പുതുചരിത്രം കുറിച്ച് അമേരിക്കയിലെ മേരിലാൻഡ് മെഡിക്കൽ യൂണിവേഴ്‌സിറ്റിയിലെ ഒരു സംഘം ഡോക്ടർമാർ. 57 കാരനായ ഡേവിഡ് ബെന്നറ്റ് എന്ന രോഗിയിലാണ് പന്നിയുടെ ഹൃദയം മാറ്റിവച്ചത്. ജനിതക മാറ്റം വരുത്തിയ പന്നിയുടെ ഹൃദയമാണ് ഇതിനായി ഉപയോഗിച്ചത്. ശസ്ത്രക്രിയയ്‌ക്ക് ശേഷം ബെനറ്റ് സുഖം പ്രാപിക്കുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു.മൂന്ന് ദിവസം മുൻപാണ് ശസ്ത്രക്രിയ നടന്നത്. സാധാരണപോലെ ഈ ഹൃദയം പ്രവര്‍ത്തിക്കുന്നുവെന്നും മുന്‍പ് ഒരിക്കലും സംഭവിക്കാത്താണ് ഇവിടെ നടന്നത് – ഓപ്പറേഷന് നേതൃത്വം നല്‍കിയ മെഡിക്കൽ സെന്‍ററിലെ കാർഡിയാക് ട്രാൻസ്പ്ലാന്‍റ് പ്രോഗ്രാം ഡയറക്ടർ ഡോ. ബാർട്ട്ലി ഗ്രിഫിത്ത് പറഞ്ഞു. ഏഴ് മണിക്കൂർ നീണ്ട സങ്കീർണ്ണമായ ശസ്ത്രക്രിയക്കൊടുവിലാണ് പരീക്ഷണം വിജയിച്ചത്. ഇതോടെ ജനിതകമാറ്റം വരുത്തിയ മൃഗത്തിന്റെ ഹൃദയത്തിന് മനുഷ്യ ശരീരത്തിൽ ഉടനടി പ്രവർത്തിക്കാൻ കഴിയുമെന്ന് പരീക്ഷണം തെളിയിച്ചതായി അധികൃതർ പറഞ്ഞു. അടുത്ത കുറച്ച് ആഴ്‌ച്ചകൾ വളരെ നിർണ്ണായകമാണെന്നും ഡോക്ടർമാർ പറഞ്ഞു. ബെനറ്റിനായി മനുഷ്യ ഹൃദയം ലഭിക്കാൻ ദിവസങ്ങളോളം കാത്തുനിന്നെങ്കിലും ലഭിച്ചില്ല. ഒന്നുകിൽ മരിക്കുക, അല്ലെങ്കിൽ ജനിതക മാറ്റം വരുത്തിയ പന്നിയുടെ ഹൃദയം ഉടൻ തന്നെ ട്രാൻസ്പ്ലാന്റ് ചെയ്യുക എന്ന വഴിമാത്രമെ മുന്നിലുണ്ടായിരുന്നുള്ളൂ എന്ന് അദ്ദേഹത്തിന്റെ മകൻ പറഞ്ഞു.അതേ സമയം 57കാരനായ ഡേവിഡ് ബെന്നറ്റിന്‍റെ ആരോഗ്യനില വളരെ ശ്രദ്ധപൂര്‍വ്വം നിരീക്ഷിക്കുകയാണ് മേരിലാൻഡ് മെഡിക്കൽ സെന്‍ററിലെ വിദഗ്ധ സംഘം.
ദില്ലി: സ്വാമി വിവേകാന്ദ ജയന്തി ദിനത്തിൽ ശ്രദ്ധാജ്ഞലി അർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.