November 28, 2024

Login to your account

Username *
Password *
Remember Me
Pothujanam

Pothujanam

Pothujanam lead author
കേരള - കര്‍ണാടക - ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസ്സമില്ല. ഇന്നും(ജനുവരി 10) നാളെയും ബംഗാള്‍ ഉള്‍ക്കടലിന്റെ മധ്യഭാഗത്ത് മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും ഇടിമിന്നലോടുകൂടിയ മഴക്കും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.
മിതൃമ്മല സ്‌കൂളുകളിലെ ബഹുനിലമന്ദിരങ്ങള്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. സാര്‍വത്രികവും സൗജന്യവുമായ വിദ്യാഭ്യാസം എല്ലാ വിഭാഗങ്ങളിലുള്ള വിദ്യാര്‍ത്ഥികള്‍ക്കും ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാനസര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്ന് പൊതുവിദ്യാഭ്യാസവകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി.
സ്‌കൂളുകള്‍ ജീവിതപരിശീലന കേന്ദ്രങ്ങള്‍ കൂടിയാകണമെന്നും വിദ്യാര്‍ത്ഥികള്‍ പഠനത്തോടൊപ്പം ആത്മവിശ്വസമുള്ളവരായി മാറണമെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി.
തിരുവനന്തപുരം : പുതുവര്‍ഷത്തില്‍ പ്രിയ ഉപഭോക്താക്കള്‍ക്കായി ലുലു മാളിലെ ലുലു ഹൈപ്പർ മാർക്കറ്റിൽ ഒരുക്കിയ ഷോപ്പിംഗ് ആഘോഷം മൂന്ന് ദിവസത്തേക്ക് കൂടി നീട്ടി. ലുലു ഹൈപ്പര്‍മാര്‍ക്കറ്റിന് പുറമെ ലുലു കണക്ട്, ലുലു ഫാഷന്‍ സ്റ്റോർ, ലുലു സെലിബ്രേറ്റ് അടക്കം ഉപഭോക്താക്കൾക്ക് നൽകിയ വൻ ഓഫറുകളും മൂന്ന് ദിവസം കൂടി തുടരും. ഗ്രോസറീസിലടക്കം വന്‍ വിലക്കുറവ് ഒരുക്കിയ ലുലു ഹൈപ്പര്‍മാര്‍ക്കറ്റിലും ഇലക്ട്രോണിക്‌സ്, മൊബൈല്‍, ഗൃഹോപകരണങ്ങളുടെ വിലക്കുറവ് ആസ്വദിയ്ക്കാൻ ലുലു കണക്ടിലും, ഫാഷന്‍, വിവാഹ വസ്ത്രങ്ങള്‍ തുടങ്ങി എല്ലാ വിഭാഗങ്ങളിലും ഓഫറുകൾ സ്വന്തമാക്കാൻ ലുലു ഫാഷന്‍ സ്റ്റോറിലും, ലുലു സെലിബ്രേറ്റിലും കഴിഞ്ഞ നാല് ദിവസങ്ങളിലും നിരവധി പേരെത്തി. പ്രിയ ഉപഭോക്താക്കൾക്കായി അൻപത് ശതമാനം വരെ വിലക്കുറവാണ് ഷോപ്പിംഗ് ആഘോഷത്തിൻ്റെ ഭാഗമായി ഒരുക്കിയിരിക്കുന്നത്. തിരക്ക് കൂടി പരിഗണിച്ചാണ് ഞായറാഴ്ച അവസാനിക്കേണ്ടിയിരുന്ന ഓഫർ ജനുവരി 12 വരെ നീട്ടിയത്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 2777777 എന്ന നമ്പറില്‍ ലുലു കസ്റ്റമര്‍ കെയറുമായി ബന്ധപ്പെടാവുന്നതാണ്
തിരുവനന്തപുരം: കേരളത്തില്‍ 5944 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1219, എറണാകുളം 1214, കോഴിക്കോട് 580, തൃശൂര്‍ 561, കോട്ടയം 319, പത്തനംതിട്ട 316, കൊല്ലം 299, കണ്ണൂര്‍ 280, മലപ്പുറം 260, പാലക്കാട് 248, ആലപ്പുഴ 235, കാസര്‍ഗോഡ് 150, ഇടുക്കി 147, വയനാട് 116 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
തിരുവനന്തപുരം: സംസ്ഥാനത്ത് 23 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തിരുവനന്തപുരം 11, കൊല്ലം 4, കോട്ടയം 3, ആലപ്പുഴ, തൃശൂര്‍, കോഴിക്കോട് ഒന്ന് വീതം എന്നിങ്ങനെയാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.
തിരുവനന്തപുരം: സംസ്ഥാനത്തെ കരുതല്‍ ഡോസ് കോവിഡ് വാക്‌സിനേഷന്‍ ജനുവരി 10ന് ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആരോഗ്യ പ്രവര്‍ത്തകര്‍, കോവിഡ് മുന്നണി പോരാളികള്‍, 60 വയസ് കഴിഞ്ഞ അനുബന്ധ രോഗമുള്ളവര്‍ എന്നിവര്‍ക്കാണ് കരുതല്‍ ഡോസ് നല്‍കുന്നത്.
തൃപ്രയാർ: തളർവാത രോഗ ബാധിതനായ അശോക് കുമാറിന് മണപ്പുറം ഫൗണ്ടേഷൻ "ജന്മനാടിനൊപ്പം മണപ്പുറം" പദ്ധതിയുടെ ഭാഗമായി വീൽ ചെയർ നൽകി. കെപിസിസി പ്രസിഡന്റ്‌ സുധാകരൻ എം പിയും, മണപ്പുറം ഫൗണ്ടേഷൻ മാനേജിംഗ് ട്രസ്റ്റി വി.പി.നന്ദകുമാറും ചേർന്നു വീൽ ചെയർ അശോകിനു നൽകി.
ആദിവാസി മേഖലയിലെ വിദ്യാർത്ഥികൾക്ക് തുടർ പഠനം ഉറപ്പുവരുത്താൻ കൂടുതൽ നടപടികൾക്കായി പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പുമന്ത്രി വി. ശിവൻകുട്ടിയുടെ ഇടപെടൽ. ഇക്കാര്യത്തിൽ സമഗ്ര ശിക്ഷാ കേരളം തയ്യാറാക്കിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കൂടുതൽ നടപടിക്ക് മന്ത്രി നിർദ്ദേശം നൽകി.
ദുബായ്: മെഡിക്കല്‍ ടൂറിസത്തിന്റെ അനന്തമായ സാധ്യതകള്‍ കൃത്യമായ ആസൂത്രണത്തോടെ രാജ്യം പ്രയോജനപ്പെടുത്തണമെന്ന് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍ ചെയര്‍മാന്‍ ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു. ദുബായ് എക്‌സ്‌പോ 2020-ന്റെ ഇന്ത്യ പവലിയനില്‍ സംഘടിപ്പിക്കപ്പെട്ട ടൂറിസം മന്ത്രാലയത്തിന്റെ ഹീല്‍ ഇന്ത്യയുടെ ഉദ്ഘാടനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.