കൊച്ചി: കോവിഡ് മഹാമാരിയില്‍ ഭര്‍ത്താവും, ഭര്‍തൃ പിതാവും നഷ്ടപ്പെട്ട മേരി ഹില്‍ഡയ്ക്ക് മുത്തൂറ്റ് ഫിനാസിന്‍റെ ആഷിയാന പദ്ധതിയില്‍ ഉള്‍പ്പെടുത്തി വീട് നിര്‍മ്മിച്ചു നല്കി. സാധരണക്കാരും സ്വന്തം നിലയില്‍ വീട് നിര്‍മ്മിക്കാന്‍ കഴിയാത്തവര്‍ക്കും വീട് നിര്‍മ്മിച്ചു നല്കുന്നതിന്‍റെ ഭാഗമായ് എറണകുളം രവിപുരം സ്വദേശി മേരി ഹില്‍ഡയ്ക്ക് മുത്തൂറ്റ് ഫിനാന്‍സ് മാനേജിംഗ് ഡയറക്ടര്‍ ജോര്‍ജ് അലക്സാണ്ടര്‍ മുത്തൂറ്റും, രവിപുരം കൗണ്‍സിലര്‍ എസ്. ശശികലയും ചേര്‍ന്ന് ആഷിയാന പദ്ധതിയിലെ 202ാമത്തെ വീടിന്‍റെ താക്കോല്‍ കൈമാറി. ചടങ്ങില്‍ മുത്തൂറ്റ് ഫിനാന്‍സ് സിഎസ്ആര്‍ വിഭാഗം മേധാവി ബാബു ജോണ്‍ മലയില്‍, റീജിയണല്‍ മാനേജര്‍ വിനോദ് എന്നിവര്‍ സന്നിഹിതരായിരുന്നു.
500 സ്ക്വയര്‍ഫീറ്ററില്‍ 2 ബെഡ് റും, ഹാള്‍, കിച്ചണ്‍, ബാത്ത് റൂം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ എല്ലാം ഉള്ള ഒരു വീടാണ് നിര്‍മ്മിച്ചു നല്‍കിയിരിക്കുന്നത്. വീടിന്‍റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരിക്കുന്നത് ഐറിസ് ബില്‍ഡേഴ്സ് ആന്‍റ് ഇന്‍റീരിയേഴ്സ് ആണ്. ഡിസംബര്‍ 2ന് ആരംഭിച്ച വീടുപണി മൂന്നു മാസം കൊണ്ട് പൂര്‍ത്തീകരിച്ച് കൈമാറുകയാണ്.
ഹില്‍ഡയുടെ കുടുംബത്തിന് ഒരു കൈ താങ്ങാവാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് ചടങ്ങില്‍ സംസാരിച്ച് മുത്തൂറ്റ് ഫിനാന്‍സ് മാനേജിംഗ് ഡയറക്ടര്‍ ജോര്‍ജ് അലക്സാണ്ടര്‍ മുത്തൂറ്റ് അറിയിച്ചു. ഹില്‍ഡയുടെ അവസ്ഥ മുത്തൂറ്റ് ഫിനാന്‍സിനെ അറിയിച്ച കൗണ്‍സിലര്‍ പ്രത്യേക അഭിനന്ദനം അര്‍ഹിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രളയത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് വീട് പുനര്‍നിര്‍മ്മിച്ച് നല്കുന്നതിനായ് മുത്തൂറ്റ് ഫിനാന്‍സ് ആരംഭിച്ച പദ്ധതി ആണ് മുത്തൂറ്റ് ആഷിയാന. പദ്ധതിയില്‍ ഉള്‍പ്പെടുത്തി 201 വീടുകള്‍ ഇതിനകം നിര്‍മ്മാനം പൂര്‍ത്തീകരിച്ച് കൈമാറികഴിഞ്ഞു.