Login to your account

Username *
Password *
Remember Me
ആരോഗ്യം

ആരോഗ്യം (281)

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് 19 വാക്‌സിനേഷന്‍ ലക്ഷ്യത്തിലേക്ക് അടുക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വാക്‌സിനേടുക്കേണ്ട ജനസംഖ്യയുടെ 95 ശതമാനം പേര്‍ക്ക് (2,53,60,542) ആദ്യ ഡോസ് വാക്‌സിനും 52.38 ശതമാനം പേര്‍ക്ക് (1,39,89,347) രണ്ടാം ഡോസ് വാക്‌സിനും നല്‍കി.
തിരുവനന്തപുരം: കൊല്ലം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ പ്രവര്‍ത്തനസജ്ജമായ കാത്ത്‌ലാബില്‍ ആദ്യ ദിനം നടത്തിയ രണ്ട് കാത്ത്‌ലാബ് ചികിത്സകളും വിജയിച്ചു. കേരള പിറവി ദിനം മുതലാണ് കാത്ത് ലാബ് പ്രവര്‍ത്തനം ആരംഭിച്ചത്. കൊല്ലം സ്വദേശികളായ 55 കാരനും 60 കാരനും ആന്‍ജിയോപ്ലാസ്റ്റി ചികിത്സയാണ് നല്‍കിയത്.
വനിതാ ശിശു വികസന വകുപ്പ്, ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കുട്ടികൾ നേരിടുന്ന സാമൂഹിക - മാനസികാരോഗ്യ വെല്ലുവിളികൾക്ക് വിദഗ്ധ സഹായം ലഭ്യമാക്കുന്നതിന് ജില്ലാ റിസോഴ്സ് സെന്ററിന് തുടക്കമായി. ജില്ലാ ശിശു സംരക്ഷണ ഓഫീസിൽ പ്രവർത്തനം ആരംഭിച്ച ജില്ലാ റിസോഴ്സ് സെന്റർ ഉദ്ഘാടനം ജില്ലാ കലക്ടർ മൃൺമയി ജോഷി നിർവഹിച്ചു.
കൊച്ചി -- ക്രയോഅബ്ലേഷന്‍ എന്ന പദം രൂപപ്പെടുന്നത് 'ക്രയോ' എന്നര്‍ത്ഥം വരുന്ന തണുപ്പ് എന്നും നീക്കം ചെയ്യല്‍ എന്നര്‍ത്ഥം വരുന്ന 'അബ്ലേഷന്‍ 'എന്നും രണ്ട് പദങ്ങള്‍ ചേര്‍ന്നാണ്. പക്ഷാഘാതത്തിനും മറ്റ് ഹൃദയതകരാറുകള്‍ക്കും കാരണമാകുന്ന അസാധാരണമായ വൈദ്യുത പാതകളെ തടസ്സപ്പെടുത്തിയതിന് ശേഷം സാധാരണ നിലയിലുള്ള ഹൃദയമിടിപ്പ് പുനഃസ്ഥാപിക്കാന്‍ സഹായിക്കുന്ന ഏറ്റവും നൂതനവും വിജയകരവുമായ പ്രക്രിയയാണ് ബലൂണ്‍ ക്രയോഅബ്ലേഷന്‍ .
തിരുവനന്തപുരം: പക്ഷാഘാത ചികിത്സയ്ക്ക് പുത്തൻ ഉണർവുമായി മുന്നേറുന്ന മെഡിക്കൽ കോളേജ് ആശുപത്രിയ്ക്ക് ആവേശം പകർന്ന് വേൾഡ് സ്ട്രോക്ക് ഓർഗനൈസേഷൻ ഡയമണ്ട് അവാർഡ്. സംസ്ഥാന സർക്കാരിൻ്റെ ഇച്ഛാശക്തി പ്രകടമാക്കുന്ന ഈ അവാർഡ്, ആധുനിക ചികിത്സാ സൗകര്യങ്ങളോടെ അതിവേഗ പക്ഷാഘാത ചികിത്സയിലൂടെ രോഗികളെ ജീവിതത്തിലേയ്ക്ക് തിരികെക്കൊണ്ടുവരുന്നതിൻ്റെ അംഗീകാരം കൂടിയാണ്.
തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രികളില്‍ ഇ ഹെല്‍ത്ത് സംവിധാനം വിപുലീകരിക്കുന്നതിനായി 10.50 കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.
കൊച്ചി: കണക്കുകൾ പ്രകാരം ഇന്ത്യയിലെ സ്ത്രീകളിൽ 14 ശതമാനം പേരിലും പൊതുവായി കാണപ്പെടുന്ന ഒന്നാണ് സ്തനാർബുദം. 29 സ്ത്രീകളിൽ ഒരാൾക്ക് അവരുടെ ജീവിതകാലയളവിൽ സ്തനാർബുദം ബാധിക്കുമെന്ന് പഠനങ്ങൾ വിലയിരുത്തുന്നു. ഇവരിൽ 40% പേരിലും അവസാന ഘട്ടത്തിലാണ് (മൂന്നാമത്തെയോ നാലാമത്തെയോ ) രോഗ നിർണയം നടത്തുന്നത്.
തിരുവനന്തപുരം: മഴ കുറയുന്ന സാഹചര്യത്തില്‍ ക്യാമ്പുകളില്‍ നിന്നും വീടുകളിലേക്ക് മടങ്ങുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്‍റെ മസ്തിഷ്കമരണാനന്തര അവയവദാനപദ്ധതിയായ മൃതസഞ്ജീവനി രൂപീകൃതമായശേഷം മസ്തിഷ്കമരണം സംഭവിച്ചവരുടെ അവയവദാനത്തിനൊപ്പം ഹൃദയം മാറ്റിവച്ചത് 64 രോഗികളില്‍.
തിരുവനന്തപുരം: ദുരിതാശ്വാസ ക്യാമ്പുകളില്‍ എല്ലാ ദിവസവും മെഡിക്കല്‍ സംഘം സന്ദര്‍ശിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഉന്നതതല യോഗത്തില്‍ നിര്‍ദേശം നല്‍കി. അതത് തദ്ദേശസ്ഥാപന പ്രദേശത്തുള്ള ആശുപത്രിയിലെ മെഡിക്കല്‍ സംഘമായിരിക്കും ക്യാമ്പുകള്‍ സന്ദര്‍ശിക്കുക.

Latest Tweets

RT @Themewinter: Did you miss the latest WP Eventin release? 🧐 𝐖𝐏 𝐄𝐯𝐞𝐧𝐭𝐢𝐧 𝟑.𝟎.𝟒 🎉 brings you all new features and tweaks: ✅ 𝐍𝐞𝐰 𝐀𝐝𝐝 𝐄𝐯𝐞𝐧𝐭 𝐭…
👉 We recently published a tutorial blog that shows step-by-step guidelines! ✅ No Coding Experience is Required! 👉… https://t.co/kOWY6eAwsC
Want to create a news magazine WordPress website? ✔️ Here is the tutorial ➡️ https://t.co/rCatSqqkXG #NewsTheme #WordPressTheme #Magazine
Follow Themewinter on Twitter