Login to your account

Username *
Password *
Remember Me
ആരോഗ്യം

ആരോഗ്യം (161)

ശരീരത്തിലെ പ്രധാനപ്പെട്ട അവയവങ്ങളിൽ ഒന്നാണ് കരൾ. എന്നാൽ കരളിന്റെ ആരോഗ്യം നഷ്ടപ്പെട്ട് തുടങ്ങിയാൽ ശരീരം ചില ലക്ഷണങ്ങൾ കാണിക്കുന്നു. ഇതിനെ അവഗണിക്കുമ്പോഴാണ് പലപ്പോഴും ആരോഗ്യം പ്രതിസന്ധിയിലേക്ക് എത്തുന്നത്. ഒരു കാരണവശാലും അവഗണിക്കാൻ പാടില്ലാത്ത കാര്യങ്ങളിൽ ചിലതുണ്ട്. ശരീരം തന്നെ മുന്നറിയിപ്പ് നൽകുന്ന ഇത്തരം കാര്യങ്ങൾ വളരെ പ്രധാനപ്പെട്ടതാണ്. ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥകളിലും പലപ്പോഴും പ്രതിസന്ധികൾ ഉണ്ടാവാറുണ്ട്. എന്നാൽ ഇതിനെല്ലാം പരിഹാരം കാണുന്നതിന് വേണ്ടി ശ്രമിക്കുമ്പോൾ അത് ഒരിക്കലും ആരോഗ്യത്തെ ബാധിക്കുന്ന തരത്തിൽ ആവരുത് എന്നതാണ് ശ്രദ്ധിക്കേണ്ടത്.
ശരീരത്തിന് ആരോഗ്യവും ഊര്‍ജവും നല്‍കുന്ന പല വിധത്തിലുളള കാര്യങ്ങളുണ്ട്. ശാരീരികമായ ഊര്‍ജം നല്‍കുന്ന പല വസ്തുക്കളും. ഇത്തരത്തില്‍ ഒന്നാണ് ചെറുനാരങ്ങാവെള്ളം. വലിപ്പത്തില്‍ ചെറുതാണെങ്കിലും ഏറെ ഗുണങ്ങളുള്ള ഒന്നാണ് ചെറുനാരങ്ങ. സൗന്ദര്യത്തിനും മുടിയ്ക്കുമെല്ലാം ഏറെ ഗുണം നല്‍കുന്ന ഒന്നു തന്നെയാണിത്. ആരോഗ്യപരമായ ഗുണങ്ങള്‍ ഏറെ നല്‍കുന്ന ഒന്നാണിത്. ഇതിലെ പല വൈറ്റമിനുകളും ധാതുക്കളുമെല്ലാം ഏറെ ഗുണം നല്‍കുന്ന ഒന്നാണ്. നാരങ്ങ ഒരു നല്ല ആന്റി ഓക്സിഡന്റാണ്. അതായത് നമ്മുടെ കോശങ്ങൾക്ക് ദോഷകരമായ രാസപദാർത്ഥങ്ങളെ നീക്കാൻ നാരങ്ങ സഹായിക്കും. പൊട്ടാസ്യം, കാൽസ്യം, മഗ്നീഷ്യം, വിറ്റമിൻ എ, ബി, സി, ഡി എന്നിങ്ങനെ ശരീരത്തിന് ആവശ്യം വേണ്ട ഘടകങ്ങളും നാരങ്ങയിലുണ്ട്. അടുപ്പിച്ച് നാരങ്ങാവെള്ളം കുടിയ്ക്കുന്നത് ശരീരത്തില്‍ പല മാറ്റങ്ങളും, പല ഗുണങ്ങളും നല്‍കുന്ന ഒന്നാണ്. അടുപ്പിച്ച് നാരങ്ങാവെള്ളം കുടിയ്ക്കുന്നതു കൊണ്ടുള്ള ആരോഗ്യപരമായ ഗുണങ്ങളെക്കുറിച്ചറിയൂ.

പെട്ടെന്നുള്ള മരണത്തിന് കാരണമാകുന്ന രോഗമെന്തെന്നു ചോദിച്ചാല്‍ ആരും പറയുന്ന ഉത്തരം ഹാര്‍ട്ട് അറ്റാക്ക എന്നതാകും. ഹാര്‍ട്ട് അറ്റാക്ക് അഥവാ ഹൃദയാഘാതം കാരണമാകുന്ന മരണങ്ങള്‍ ചില്ലറയല്ല. പണ്ട് പ്രായമായവരിലെങ്കിലും ഇപ്പോള്‍ ചെറുപ്പക്കാരില്‍ പോലും കണ്ടു വരുന്ന രോഗാവസ്ഥയാണതിത് ഹൃദയാഘാതത്തിന് കാരണം ഒന്നേയുള്ളൂ, ഹൃദയത്തിലേയ്ക്കു രക്തം എത്താത്തത്. എന്നാല്‍ ഹൃദയാഘാതത്തിലേയ്ക്കു നയിക്കുന്ന കാരണങ്ങള്‍ പലതാണ്. കൊളസ്‌ട്രോള്‍ ഇതില്‍ പ്രധാന വില്ലനാണ്. ഇത് രക്തധമനികളില്‍ തടസമുണ്ടാക്കി ഹൃദയത്തിലേയ്ക്കുളള രക്തപ്രവാഹം തടസപ്പെടുത്തുന്നതാണ് പ്രധാനപ്പെട്ട കാരണം. കൊളസ്‌ട്രോളിന് പുറമേ കൂടിയ പ്രമേഹം, പെട്ടെന്നുണ്ടാകുന്ന ആഘാതം, ചില പ്രത്യേക ഡ്രഗ്‌സ് തുടങ്ങിയവയെല്ലാം ഇതിനു കാരണവുമാകുന്നുണ്ട്. ഹൃദയാഘാതം തിരിച്ചറിയാന്‍ കഴിയാതെ പോകുന്നതാണു പലപ്പോഴും രോഗത്തെ ഗുരുതരമാക്കുന്നത്. നെഞ്ചു വേദന ഹൃദയാഘാത ലക്ഷണമാണോ അതോ അസിഡിറ്റി കാരണമോ എന്നറിയാതെ പലരും ആപത്തില്‍ പെടുന്നുണ്ട്. ചിലര്‍ക്ക് ചെറിയ ആഘാതം വരുന്നതു തിരിച്ചറിയാനുമാകില്ല. ഏതു രോഗത്തിനും ശരീരം ലക്ഷണം കാണിയ്ക്കുന്നതു പോലെ ഹൃദയാഘാതത്തിനും ചില ചെറിയ ലക്ഷണങ്ങളുണ്ട്. ഇതല്ലാതെ ഹൃദയാഘാത സാധ്യത തിരിച്ചറിയാന്‍ കഴിയുന്ന പരീക്ഷണങ്ങളുമുണ്ട്. 

ഒരു ഗ്ലാസ് തണുത്ത വെള്ളവും നമ്മുടെ കൈ വിരലുകളും ഉപയോഗിച്ചാണ് ഈ പരീക്ഷണം നടത്തുന്നത്.

നല്ല തണുത്ത ഒരു ഗ്ലാസ് വെള്ളം, ഐസ് വെള്ളമാണ് കൂടുതല്‍ നല്ലത്, ഒരു പാത്രത്തില്‍ എടുക്കുക. ഈ വെള്ളമാണ് ഈ പരീക്ഷണത്തിനു സഹായിക്കുന്നത്. വിരല്‍ത്തുമ്പുകള്‍ മുക്കിപ്പിടിയ്ക്കുക ഈ വെള്ളത്തില്‍ ഏതെങ്കിലും കയ്യിന്റെ, ഇടം കയ്യോ വലം കയ്യോ ആകം, വിരല്‍ത്തുമ്പുകള്‍ മുക്കിപ്പിടിയ്ക്കുക. തുമ്പിന്റെ അല്‍പസ്ഥലം മാത്രം മുക്കിപ്പിടിച്ചാല്‍ മതി. വിരലുകള്‍ മുഴുവനുമായി ഇറക്കി വയ്‌ക്കേണ്ട. ഏകദേശം 30 സെക്കന്റ് നേരം ഇതീ വിധം തന്നെ പിടിച്ചിരിയ്ക്കണം. ഇതിനു ശേഷം ഇതു പുറത്തേയ്‌ക്കെടുക്കാം. തണുത്ത വെള്ളത്തില്‍ തണുത്ത വെള്ളത്തില്‍ വിരല്‍ മുക്കി വച്ചതു കാരണം ചുളിയുന്നതു സ്വാഭാവികമാണ്. വിരലിന്റെ അറ്റം വെള്ളത്തി്ല്‍ മുക്കി അല്‍പസമയം വയ്ക്കുമ്പോള്‍ ചുളിയുന്നതു സ്വാഭാവികം. എന്നാല്‍ നീല നിറമോ വെള്ളനിറമോ ആണെങ്കില്‍ ആരോഗ്യപരമായ പ്രശ്‌നങ്ങളുണ്ടെന്നര്‍ത്ഥം.


തിരുവനന്തപുരം: സംസ്ഥാനത്ത് 74 ബ്രാന്‍ഡുകളിലുള്ള വെളിച്ചെണ്ണയ്ക്ക് നിരോധനം ഏര്‍പ്പെടുത്തി. മായം കണ്ടെത്തിയതിനെ തുടര്‍ന്ന് ഭക്ഷ്യസുരക്ഷാ വകുപ്പാണ് നടപടിയെടുത്തത്. ഈ കമ്പനികളുടെ വെളിച്ചെണ്ണ ഇനി സംസ്ഥാനത്ത് വിതരണം ചെയ്യാനാകില്ല.

നിരോധിക്കപ്പെട്ട ബ്രാന്‍ഡ് വെളിച്ചെണ്ണകള്‍ സംഭരിച്ച് വയ്ക്കുന്നതും വില്‍പന നടത്തുന്നതും ക്രിമിനല്‍ കുറ്റമാണെന്ന് ഭക്ഷ്യവകുപ്പിന്റെ ഉത്തരവില്‍ പറയുന്നു. ക്രിസ്തുമസ് നവവത്സര വിപണിയില്‍ സുരക്ഷിത ഭക്ഷണം ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടിയെന്ന് ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു.

ഇതിനായി ഭക്ഷ്യസുരക്ഷാ വകുപ്പ് സംസ്ഥാന വ്യാപകമായി 38 സ്‌പെഷ്യല്‍ സ്‌ക്വാഡുകളെ നിയമിച്ചിട്ടുണ്ട്. അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ അധികാരപ്പെടുത്തിയ 38 ഡെസിഗ്‌നേറ്റഡ് ഓഫീസര്‍മാരെയും 76 ഭക്ഷ്യസുരക്ഷാ ഓഫീസര്‍മാരെയും ഇതിനായി പ്രത്യേകം ചുമതലപ്പെടുത്തിയിട്ടുണ്ട്. കര്‍ശന പരിശോധനകള്‍ തുടരാന്‍ ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ഫ്‌ളോറിഡയിലെ ആശുപത്രിയിലാണ് ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍ക്ക് വലിയ അബദ്ധം പറ്റിയത്. ഒരു കാറപകടത്തെ തുടര്‍ന്ന് വര്‍ഷങ്ങളായി അനുഭവിച്ചു കൊണ്ടിരുന്ന പുറംവേദനയ്ക്ക് ചികിത്സ തേടിയാണ് 51 കാരിയായ യുവതി വെല്ലിംഗ്ടണ്‍ റീജണല്‍ മെഡിക്കല്‍ സെന്ററില്‍ എത്തിയത്.

യുവതിയെ ചികിത്സിച്ച ഡോക്ടര്‍ അവര്‍ക്ക് ഓര്‍ത്തോപീഡിക്ക് ശസ്ത്രക്രിയ നിര്‍ദേശിച്ചിരുന്നു. ഈ ശസ്ത്രക്രിയയ്ക്കിടയിലാണ് വയറിനു സമീപമല്ലാതെ പെല്‍വിക് ഏരിയയില്‍ കിഡ്‌നി കണ്ടത്. യുവതിയുടെ കിഡ്‌നി മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തമായ സ്ഥലത്തായിരുന്നു.

സ്‌നാകിങ് റിപ്പോര്‍ട്ടു പരിശോധിക്കാതെ ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍ ട്യൂമറിന് സമാനമായ വളര്‍ച്ച കണ്ട കിഡ്‌നി ഉടനടി നീക്കം ചെയ്യുകയായിരുന്നു. പിന്നീടാണ് കിഡ്‌നിയാണെന്നു തിരിച്ചറിഞ്ഞത്. ഇതോടെ യുവതിയുടെ ബന്ധുക്കള്‍ ഡോക്ടര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് രംഗത്തെത്തുകയും ചെയ്തു.

തന്റേതല്ലാത്ത കുറ്റത്തിന് ഒരു കിഡ്‌നകൊണ്ട് ജീവിതകാലം മുഴുവന്‍ കഴിയേണ്ടിവരുമെന്നും രോഗങ്ങള്‍ വരാന്‍ സാധ്യതയുണ്ടെന്നും ആരോപിച്ച് യുവതി കോടതിയില്‍ കേസും ഫയല്‍ ചെയ്തു. നഷ്ടപരിഹാരമായി 500000 അമേരിക്കന്‍ ഡോളര്‍ ആണ് യുവതി ആവശ്യപ്പെട്ടത്. 2016ലാണ് സംഭവം നടന്നതെങ്കിലും ഇപ്പോഴാണ് ഇത് മാധ്യമങ്ങളില്‍ വാര്‍ത്തയായത്. സെപ്റ്റംബറില്‍ കോടതി കേസ് തീര്‍പ്പാക്കുകയും ചെയ്തു.

ആന്റിബയോട്ടിക്കുകളുടെ ദുരുപയോഗവും അമിതോപയോഗവും നിയന്ത്രിച്ചില്ലെങ്കില്‍ നേരിടേണ്ടിവരുന്നത് ഗുരുതര പ്രത്യാഘാതങ്ങളായിരിക്കുമെന്ന് വിദഗ്ധസംഘത്തിന്റെ മുന്നറിയിപ്പ്. ആന്റിബയോട്ടിക് ഔഷധങ്ങളെ പ്രതിരോധിക്കാന്‍ ശേഷിയുള്ള ‘സൂപ്പര്‍’ സൂക്ഷ്മാണുക്കള്‍ അനിയന്ത്രിതമായി പെരുകുന്നതായി വിദഗ്ധര്‍ കണ്ടെത്തി.

യൂറോപ്പിലേയും തെക്കേ അമേരിക്കയിലേയും ഓസ്‌ട്രേലിയയിലും ജനങ്ങളാണ് ബാക്ടീരിയ വിഭാഗത്തില്‍ പെടുന്ന ഈ ‘സൂപ്പര്‍ ബഗു’കളുടെ ആക്രമണത്തിനിരയാവാന്‍ സാധ്യതയെന്നാണ് മുന്നറിയിപ്പ്. ‘സൂപ്പര്‍’ സൂക്ഷ്മാണുക്കളുടെ എണ്ണം വര്‍ധിക്കുന്നത് 2030 ഓടെ നാലു മുതല്‍ ഏഴു വരെ തവണ ഇരട്ടിയായെന്നാണ് ഇപ്പോഴത്തെ പഠനനിഗമനം.

ലക്ഷക്കണക്കിനാളുകള്‍ക്ക് ഈ രോഗാണുക്കളുടെ അക്രമണത്തില്‍ ജീവഹാനി ഉണ്ടാകുമെന്നാണ് ബുധനാഴ്ച പുറത്തിറക്കിയ റിപ്പോര്‍ട്ടിലുള്ളത്. 2015 ല്‍ യൂറോപ്പിലെ 33,000 പേരുടെ ജീവന്‍ ഇത്തരത്തില്‍ ബാക്ടീരിയ കവര്‍ന്നതായി ഈയാഴ്ച പുറത്തുവന്ന മറ്റൊരു പഠനറിപ്പോര്‍ട്ടില്‍ പറയുന്നു.

ആശുപത്രികളിലെ അടിസ്ഥാനശുചിത്വം, പൊതുജനാരോഗ്യം എന്നിവ പാലിക്കുന്നതില്‍ നിഷ്‌കര്‍ഷത പുലര്‍ത്തണമെന്നും ആന്റിബയോട്ടിക് ഔഷധങ്ങളുടെ അനാവശ്യഉപയോഗം കുറയ്ക്കണമെന്നും ഓര്‍ഗനൈസേഷന്‍ ഓഫ് ഇക്കണോമിക് കോഓപറേഷന്‍ ആന്‍ഡ് ഡിവലപ്‌മെന്റ് (ഒഇസിഡി) അറിയിച്ചു.

ഇത്തരം കാര്യങ്ങളിലെ അശ്രദ്ധ അപകടകരമായ ഭവിഷ്യത്ത് ഉളവാക്കുമെന്നും സംഘടന മുന്നറിയിപ്പ് നല്‍കി. 2050 ഓടെ 25 ലക്ഷത്തോളം ആളുകള്‍ ഈ ബാക്ടീരിയബാധ കാരണം മരിക്കുമെന്നാണ് ഒഇസിഡിയുടെ നിര്‍ണായക റിപ്പോര്‍ട്ട് പറയുന്നത്. ഈ രോഗാണുബാധയുടെ ചികിത്സയ്ക്കായി 3.5 ബില്യണ്‍ ഡോളര്‍ ഓരോ കൊല്ലവും ചിലവാക്കേണ്ടി വരുമെന്നാണ് കണക്ക്.

യുകെയിലെ സ്വാന്‍സിയ സ്വദേശിയായ 28കാരി കീലി ഫേവലിന്റെ വയറില്‍ നിന്നാണ് 25 കിലോഗ്രാമിലധികം ഭാരമുള്ള മുഴ നീക്കംചെയ്തത്. 2014–ലാണ് ശരീരഭാരം ക്രമാതീതമായി കൂടുന്നത് കീലിയുടെ ശ്രദ്ധയില്‍പ്പെടുന്നത്. ആദ്യം അത്ര കാര്യമാക്കിയില്ലെങ്കിലും വയര്‍ ബലൂണ്‍ പോലെ വീര്‍ത്തുവരാന്‍ തുടങ്ങി.

ഇതോടെ മൂന്നുതവണ ഗര്‍ഭിണിയാണോ എന്നു പരിശോധിച്ചു. മൂന്നു തവണയും കിട്ടിയത് നെഗറ്റീവ് റിസള്‍ട്ട്. എന്നാല്‍ ആദ്യം കാണിച്ച ഡോക്ടര്‍ കീലി ഗര്‍ഭിണിയാണെന്ന് ഉറപ്പിച്ചിരുന്നു. അള്‍ട്രാസൗണ്ട് സാക്ന്‍ ചെയ്തപ്പോള്‍ ഫ്‌ലൂയിഡ് മൂടിയ നിലയിലുള്ള മുഴ കണ്ടു തെറ്റിദ്ധരിച്ചാകാം ഡോക്ടര്‍മാര്‍ ഇങ്ങനെ പറഞ്ഞതെന്നാണ് ഇവര്‍ കരുതുന്നത്.

പിന്നീടു സൗത്ത്‌വെയില്‍സിലെ ഡോക്ടര്‍മാരാണ് കീലി ഗര്‍ഭിണി അല്ലെന്നും വയര്‍ വീര്‍ത്തുവരുന്നതിനു പിന്നില്‍ ഒവേറിയന്‍ സിസ്റ്റ് ആണെന്നും കണ്ടെത്തിയത്. അഞ്ചു മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെ 25 കിലോഗ്രാമിലധികം ഭാരമുള്ള മുഴ നീക്കം ചെയ്തതോടെ ശരീരഭാരം മൂന്നിലൊന്നായി കുറയുകയും ചെയ്തു. ശസ്ത്രക്രിയയില്‍ വലത്തെ ഓവറി നഷ്ടമായെങ്കിലും ഇത് സന്താനോല്‍പ്പാദനശേഷിയെ ബാധിക്കില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

Page 12 of 12

Popular News

ഇന്ത്യയില്‍ നിന്ന് സംഭരിച്ച ഡീസല്‍ യൂണിറ്റുകള്‍ ഉപ…

ഇന്ത്യയില്‍ നിന്ന് സംഭരിച്ച ഡീസല്‍ യൂണിറ്റുകള്‍ ഉപയോഗിച്ച് ശ്രീലങ്കയില്‍ റെയില്‍വേ സര്‍വ്വീസ് തുടങ്ങി

Jan 10, 2022 228 അന്താരാഷ്ട്രം Pothujanam

ഇന്ത്യയില്‍ നിന്ന് സംഭരിച്ച ഡീസല്‍ യൂണിറ്റുകള്‍ ഉപയോഗിച്ച് ശ്രീലങ്കയില്‍ സുപ്രധാന മേഖലയില്‍ റെയില്‍വേ സര്‍വ്വീസ് തുടങ്ങി. ദ്വീപ് രാഷ്ട്രത്തിന്‍റെ വിക...

Latest Tweets

🔥 Introducing New Niche at Exhibz 🔥 #Exhibz Our Event Conference #WordPress theme based on #wpeventin plugin come… https://t.co/Eq6Vm8QZvC
We always try to keep ourselves upgraded in terms of modern technology and push our team members to acquire new ski… https://t.co/lOhmnhLPaq
RT @AP: Facebook and its Instagram and WhatsApp platforms are suffering an outage. The company said it was “aware that some people are havi…
Follow Themewinter on Twitter