June 13, 2026

Login to your account

Username *
Password *
Remember Me
ആരോഗ്യം

ആരോഗ്യം (679)

കൊച്ചി: ഡോ. നീരജ ബിര്‍ള സ്ഥാപിച്ച ആദിത്യ ബിര്‍ള ഫൗണ്ടേഷന്‍റെ സംരംഭമായ എംപവറും മെഡിക്സും തന്ത്രപരമായ പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടു. സഹകരണത്തിന്‍റെ ഭാഗമായി ഇന്ത്യയില്‍ മാനസികാരോഗ്യ സേവനങ്ങള്‍ കൂടുതല്‍ ലഭ്യമാക്കുന്നതിന് എംപവറും മെഡിക്സും സംയോജിതവും നൂതനവുമായ സാങ്കേതിക പരിഹാരങ്ങള്‍ ലഭ്യമാക്കു ചെയ്യും.
ജില്ലയുടെ ദീര്‍ഘനാളായുള്ള ആവശ്യത്തിന് സാക്ഷാത്ക്കാരം തിരുവനന്തപുരം: കാസര്‍ഗോഡ് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ കാത്ത് ലാബ് പ്രവര്‍ത്തനമാരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ജില്ലയിലെ പൊതുജനാരോഗ്യ സംവിധാനത്തില്‍ നാഴികകല്ലാകുന്ന രീതിയിലാണ് ഹൃദ്രോഗ ചികിത്സ സംവിധാനങ്ങള്‍ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവര്‍ത്തനമാരംഭിച്ചത്.
മലപ്പുറം ജില്ലയിലെ എംഎല്‍എമാരുടെ പ്രത്യേക യോഗം ചേര്‍ന്നു തിരുവനന്തപുരം: മലപ്പുറം ജില്ലയിലെ മീസല്‍സ് അഥവാ അഞ്ചാംപനി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റേയും ഫിഷറീസ്, കായിക വകുപ്പ് മന്ത്രി വി. അബ്ദു റഹിമാന്റേയും അധ്യക്ഷതയില്‍ മലപ്പുറം ജില്ലയിലെ എംഎല്‍എമാരുടെ പ്രത്യേക യോഗം ചേര്‍ന്നു. ആരോഗ്യ വകുപ്പ് ചെയ്യുന്ന അഞ്ചാംപനി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മന്ത്രി വീണാ ജോര്‍ജ് വിശദീകരിച്ചു.
തിരു: തിരുവനന്തപുരം പ്രസ് ക്ലബ് ട്രിവാൻഡ്രം എലൈറ്റ്സ് ലയൺസ് ക്ലബിൻ്റെയും പി ആർ എസ്, ശ്രീനേത്ര ആശുപത്രികളുടെയും സഹകരണത്തോടെ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
തിരുവനന്തപുരം: പത്തനംതിട്ട റാന്നി പെരുനാട് സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ 24 മണിക്കൂര്‍ സേവനം ലഭ്യമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ശബരിമല തീര്‍ത്ഥാടകര്‍ക്കും ഇതിലൂടെ ഏറെ പ്രയോജനം ലഭിക്കും.
താലൂക്ക് ആശുപത്രികള്‍ മുതല്‍ ശക്തിപ്പെടുത്തുക ലക്ഷ്യം തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ആശുപത്രികളുടെ വികസനത്തിന് 5.82 കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. താലൂക്ക് ആശുപത്രികള്‍ മുതല്‍ മികച്ച സേവനങ്ങള്‍ ഉറപ്പ് വരുത്തുന്നതിനാണ് തുകയനുവദിച്ചത്.
ആരോഗ്യരംഗത്ത് വന്‍മാറ്റവുമായി 'അല്‍പം ശ്രദ്ധ ആരോഗ്യം ഉറപ്പ്' തിരുവനന്തപുരം: സംസ്ഥാനത്ത് ജീവിത ശൈലീ രോഗങ്ങള്‍ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് നടപ്പിലാക്കിയ 'അല്‍പം ശ്രദ്ധ ആരോഗ്യം ഉറപ്പ്' എന്ന കാമ്പയിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി 50 ലക്ഷത്തിലധികം പേരെ വീട്ടിലെത്തി ജീവിതശൈലീ രോഗ നിര്‍ണയ സ്‌ക്രീനിംഗ് നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.
കണ്ണൂർ: മരണപ്പെട്ട രണ്ട് ദാതാക്കളിൽ നിന്നും വിജയകരമായി കരൾ മാറ്റിവെച്ച് രണ്ടു നിർധന കുടുംബങ്ങളിലെ രോഗികൾക്ക് പുതു ജീവൻ നൽകി മണിപ്പാൽ ഹോസ്പിറ്റൽസിലെ വിദഗ്ധ സംഘം. മംഗളുരു ബി ആർ അംബേദ്കർ സർക്കിളിലെ കെ എം സി ഹോസ്പിറ്റലിൽ വെച്ചാണ് കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയ വിജയകരമായി നടത്തിയത്.
തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ജില്ല, ജനറല്‍ ആശുപത്രികളില്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി സൗകര്യങ്ങള്‍ ശക്തിപ്പെടുത്തുന്നതിന് 9 കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.
ലോകഭിന്നശേഷി ദിനത്തിന്റെ ഭാഗമായി ജില്ലാ പഞ്ചായത്തിൻ്റെയും ജില്ലാ സാമൂഹ്യനീതി വകുപ്പിന്റെയും ആഭിമുഖ്യത്തില്‍ 'ഉണര്‍വ്വ് 2022' എന്ന പേരില്‍ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.
Ad - book cover
sthreedhanam ad

Popular News

മലബാര്‍ ഗ്രൂപ്പിന്റെ ഹംഗര്‍ ഫ്രീ വേള്‍ഡ് പദ്ധതി; ഗ…

Jun 09, 2026 53 വാണിജ്യം Pothujanam

തിരുവനന്തപുരം: വിശപ്പ് രഹിത ലോകം എന്ന ആശയം മുന്നിര്ത്തി മലബാര്‍ ഗ്രൂപ്പ് നടപ്പാക്കുന്ന സൗജന്യ ഭക്ഷണ വിതരണ പദ്ധതിയായ 'ഹംഗര്‍ ഫ്രീ വേള്‍ഡ് പദ്ധതി'യുടെ ഗ...