March 28, 2024

Login to your account

Username *
Password *
Remember Me

അന്താരാഷ്ട്ര ഭിന്നശേഷി ദിനം: ജില്ലയില്‍ വൈവിധ്യമാര്‍ന്ന പരിപാടികള്‍

International Day of Disability: Diversity events in the district International Day of Disability: Diversity events in the district
ലോകഭിന്നശേഷി ദിനത്തിന്റെ ഭാഗമായി ജില്ലാ പഞ്ചായത്തിൻ്റെയും ജില്ലാ സാമൂഹ്യനീതി വകുപ്പിന്റെയും ആഭിമുഖ്യത്തില്‍ 'ഉണര്‍വ്വ് 2022' എന്ന പേരില്‍ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ചാല ബോയ്‌സ് ഹയര്‍സെക്കന്ററി സ്‌കൂളില്‍ നടന്ന പരിപാടിയുടെ സമാപനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശൈലജ ബീഗം ഉദ്ഘാടനം ചെയ്തു. സിനിമ താരം ജോബി, ജില്ലാ പഞ്ചായത്ത് പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. പരിപാടിയോടനുബന്ധിച്ച് കലാകായിക മത്സരങ്ങള്‍, കരകൗശല മേള തുടങ്ങിയവ സംഘടിപ്പിച്ചു. ഉജ്ജ്വല ബാല്യപുരസ്‌കാര ജേതാവും ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്കായുള്ള ദേശീയ സ്‌കൂള്‍ നീന്തല്‍ മത്സരത്തില്‍ സ്വര്‍ണം,വെള്ളി മെഡലുകള്‍ നേടിയ ജീവ ശിവന്‍, ഡിസബിലിറ്റി സ്റ്റഡീസ് ഗവേഷകയുമായ ശാരദാ ദേവി എന്നിവരെ ചടങ്ങില്‍ ആദരിച്ചു.
Rate this item
(0 votes)
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.