May 01, 2024

Login to your account

Username *
Password *
Remember Me
ആരോഗ്യം

ആരോഗ്യം (628)

ഓണം വാരാഘോഷത്തിന്റെ ഭാഗമായി കനകക്കുന്നില്‍ നടക്കുന്ന ട്രേഡ് ഫെയറിലെ സര്‍ക്കാര്‍ വകുപ്പുകളുടെ സ്റ്റാളുകള്‍ ശ്രദ്ധേയമാകുന്നു.
പ്രഥമ ശുശ്രുഷയ്ക്കും വാക്‌സിനേഷനും അതീവ പ്രധാന്യം പേവിഷബാധയ്‌ക്കെതിരെ ആരോഗ്യ വകുപ്പിന്റെ കാമ്പയിന്‍ തിരുവനന്തപുരം: സംസ്ഥാനത്ത് നായകളില്‍ നിന്നുള്ള കടിയേല്‍ക്കുന്നവരുടെ എണ്ണം കൂടിയ സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് 'ഉറ്റവരെ കാക്കാം: പേവിഷത്തിനെതിരെ ജാഗ്രത' എന്ന പേരില്‍ കാമ്പയിന്‍ ആരംഭിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.
സംസ്ഥാനത്ത് പേവിഷബാധ വൈറസിന് ജനിത വകഭേദം ഉണ്ടായിട്ടുണ്ടോയെന്നും പരിശോധിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.
തിരുവനന്തപുരം: നാലുദിവസം നീണ്ടു നിന്ന ആരോഗ്യ ശാസ്ത്ര സർവ്വകലാശാല യൂണിയൻ സൗത്ത് സോൺ കലോത്സവത്തിൽ (ആസാദി 2022 ) 288 പോയിന്റോടെ തിരുവനന്തപുരം ഗവ മെഡിക്കൽ കോളേജ് ഒന്നാമതെത്തി.
തിരുവനന്തപുരം : എസ് എ ടി ആശുപത്രി ഹെൽത്ത് എഡ്യൂക്കേഷൻ സൊസൈറ്റി എംപ്ലോയീസ് യൂണിയന്റെ (സി ഐ ടി യു ) നേതൃത്വത്തിൽ ഓണാഘോഷവും രോഗികൾക്കും കൂട്ടിരിപ്പുകാർക്കും പായസ വിതരണവും നടത്തി. എസ് എ ടി ആശുപത്രി സൂപ്രണ്ട് ഡോ എസ് ബിന്ദു പരിപാടി ഉദ്ഘാടനം ചെയ്തു. എം ജെ നിസാം അധ്യക്ഷനായി. ഡോ റെജി മോഹൻ, സൊസൈറ്റി അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ സുഭാഷ്, രാജേഷ്, ജോയ് സി പള്ളിത്തറ എന്നിവർ സംസാരിച്ചു. രാവിലെ നടന്ന പായസ വിതരണോദ്ഘാടനം നഗരസഭാ പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷൻ ഡി ആർ അനിൽ നിർവഹിച്ചു. തുടർന്ന് ഓണ സദ്യയും ജീവനക്കാരുടെ കലാപരിപാടികളും നടന്നു.
തിരുവനന്തപുരം: നായയില്‍ നിന്നുള്ള കടിയേറ്റ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുള്ള കുട്ടിയ്ക്ക് (12) വിദഗ്ധ ചികിത്സ ഉറപ്പാക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി.
തിരുവനന്തപുരം: കുട്ടികളിൽ കൗതുകമായി എസ് എ ടി ആശുപത്രിയിലെ ഓണാഘോഷ പരിപാടി. പീഡിയാട്രിക് വാർഡിലെത്തിയ "മാവേലി " ചികിത്സയിലുള്ള കുട്ടികളിൽ കൗതുകമുണർത്തി.
ഷവര്‍മ മാര്‍ഗനിര്‍ദേശം പ്രാബല്യത്തില്‍ ഓണക്കാല പരിശോധനയ്ക്ക് പ്രത്യേക സ്‌ക്വാഡുകള്‍ തിരുവനന്തപുരം: സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷാ വകുപ്പ് പുറത്തിറക്കിയ ഷവര്‍മ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.
കരുതല്‍ ഡോസ് കോവിഡ് വാക്‌സിനായി ഇനിമുതല്‍ കോര്‍ബിവാക്‌സ് വാക്‌സിനും സ്വീകരിക്കാമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഒന്നും രണ്ടും ഡോസ് വാക്‌സിനെടുത്തവര്‍ക്ക് ഇനിമുതല്‍ അതേ ഡോസ് വാക്‌സിനോ അല്ലെങ്കില്‍ കോര്‍ബിവാക്‌സ് വാക്‌സിനോ കരുതല്‍ ഡോസായി സ്വീകരിക്കാവുന്നതാണ്.
വിദേശത്ത് നിന്നും വരുന്നവര്‍ക്ക് ഇവിടെ ലഭ്യമായ കോവിഡ് വാക്‌സിന്‍ രണ്ടാം ഡോസായോ പ്രിക്കോഷന്‍ ഡോസായോ സ്വീകരിക്കാമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.