November 24, 2024

Login to your account

Username *
Password *
Remember Me

എസ്ബിഐ ലൈഫ് 'താങ്ക്‌സ്-എ-ഡോട്ട്' പ്രചാരണപരിപാടിക്കു തുടക്കം കുറിച്ചു

SBI Life launched 'Thanks-A-Dot' campaign SBI Life launched 'Thanks-A-Dot' campaign
തിരുവനന്തപുരം: സ്തനാര്‍ബുദത്തിനെതിരെ പോരാടുന്നതിന് സ്വയം സ്തന പരിശോധന നടത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അവബോധം സൃഷ്ടിക്കുവാന്‍ എസ്ബിഐ ലൈഫ് 'താങ്ക്‌സ്-എ-ഡോട്ട്' പ്രചാരണപരിപാടിക്കു തുടക്കം കുറിച്ചു.
എസ്ബിഐ ലൈഫിന്റെ സ്തനാര്‍ബുദ ബോധവല്‍ക്കരണ പരിപാടിയാണ് 'താങ്ക്‌സ് എ ഡോട്ട്.' തുടര്‍ച്ചയായി നാലാം വര്‍ഷമാണ് സ്തനാര്‍ബുദത്തെ കുറിച്ച് അവബോധം വളര്‍ത്തി ഇന്ത്യയിലെ സ്ത്രീകളെ ശാക്തീകരിക്കുന്ന'താങ്ക്‌സ് എ ഡോട്ട്' പദ്ധതി എസ്ബിഐ ലൈഫ് സംഘടിപ്പിക്കുന്നത്. സ്വയം സ്തനപരിശോധന ഒരു പതിവ് ശീലമാക്കാന്‍ സ്ത്രീകളെ പ്രേരിപ്പിക്കുക എന്നതാണ് ഈ പ്രചാരണപരിപാടി വഴി ലക്ഷ്യമിടുന്നത്. അതുവഴി കാന്‍സര്‍ മുഴകള്‍ നേരത്തേ കണ്ടെത്തുവാനും ജീവന്‍ രക്ഷിക്കാനും കഴിയും.
സ്തനാര്‍ബുദത്തെത്തുറിച്ചുള്ള ചര്‍ച്ചകള്‍ വൈവിധ്യമാര്‍ന്ന ഡിജിറ്റല്‍ മാധ്യമങ്ങളില്‍ ഉയര്‍ത്തിക്കൊണ്ടുവരുവാന്‍ കമ്പനി ഉദ്ദേശിക്കുന്നു. അതുവഴി പൊതു ശീലങ്ങളില്‍ മാറ്റം കൊണ്ടുവരുവാനും ജീവരക്ഷ നൈപുണ്യം നേടാന്‍ സഹായിക്കുവാനും ലക്ഷ്യമിടുന്നു. ഇതിന്റെ ഭാഗമായി പ്രശസ്ത ടെലിവിഷന്‍ സെലിബ്രിറ്റിയായ പ്രാച്ചി ഷാ പാണ്ഡ്യയുമായി ചേര്‍ന്ന് കമ്പനി ഒരു പുതിയ ഡിജിറ്റല്‍ വീഡിയോ പുറത്തിറക്കിയിട്ടുണ്ട്.
'നിങ്ങളുടെ ഡബിള്‍ ഒ അറിയുക, ജീവന്‍ രക്ഷിക്കാനുള്ള കഴിവ് പഠിക്കുക' എന്നതിലൂടെ പ്രശസ്ത ടിവി സെലിബ്രിറ്റിയായ പ്രാചീ ഷാ പാണ്ഡ്യയെ ഉള്‍പ്പെടുത്തി കമ്പനി ഒരു പുതിയ ഡിജിറ്റല്‍ വീഡിയോ പുറത്തിറക്കി. 8860780000 എന്ന വാട്ട്സ്ആപ്പ് നമ്പറില്‍ 'ഹായ്' എന്ന് സന്ദേശമയച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കും.
സ്ത്രീകളുമായി ഇടപഴകാനും മാരകമായ രോഗത്തിന്റെ ആഘാതത്തെക്കുറിച്ച് ബോധവത്കരിക്കാനും വാട്ട്സ്ആപ്പ് ചാറ്റ് ബോട്ട് ലക്ഷ്യമിടുന്നു. രോഗത്തെ ചെറുക്കുന്നതിനുള്ള സുപ്രധാന ചുവടുവയ്പ്പായ സ്വയം സ്തനപരിശോധന പതിവു ശീലമായി ജീവിതത്തില്‍ കൊണ്ടുവരുവാനും മുഴകള്‍ എങ്ങനെ അനുഭവപ്പെടുമെന്ന് മനസിലാക്കാനും സമയബന്ധിതമായി അവ കണ്ടെത്തുന്നതിന് ആവശ്യമായ നടപടികള്‍ കൈക്കൊള്ളാനും ഇത് അവരെ സഹായിക്കും. ചാറ്റ് ബോട്ടില്‍ ധാരാളം വിജ്ഞാനപ്രദമായ ഉള്ളടക്കം ലഭ്യമാണെന്നു മാത്രമല്ല സ്വയം പരിശോധന ഓര്‍മപ്പെടുത്താനുള്ള സംവിധാനമൊരുക്കിയിട്ടുണ്ട്. സ്തനാരോഗ്യം പരിശോധിക്കുന്നതിനുള്ള ശരിയായ മാര്‍ഗവും വിശദീകരിച്ചിട്ടുണ്ട്.
സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി സ്തനാര്‍ബുദത്തെക്കുറിച്ചുള്ള അവബോധം വളര്‍ത്തുകയും അവരെ പതിവായി സ്വയം പരിശോധന നടത്താന്‍ പ്രാപ്തരാക്കുകയും ചെയ്യുന്നതിലൂടെ സ്ത്രീകളെ ബോധവല്‍ക്കരിക്കുന്നതിനും ശാക്തീകരിക്കുന്നതിനും തങ്ങള്‍ക്ക് ഒരു പ്രധാന പങ്ക് വഹിക്കാനുണ്ടെന്ന് വിശ്വസിക്കുന്നു. സ്വയം പരിശോധന, അങ്ങനെ സ്തനാര്‍ബുദത്തെ ചെറുക്കുന്നതിനുള്ള വളരെ പ്രധാനപ്പെട്ട ഒരു ചുവടുവെപ്പായി മാറുന്നു. എസ്ബിഐ ലൈഫിന്റെ 'താങ്ക്‌സ് എ ഡോട്ട്' സംരംഭം സ്തനാരോഗ്യത്തെ ചുറ്റിപ്പറ്റിയുള്ള ചര്‍ച്ചകള്‍ പ്രോത്സാഹിപ്പിക്കുന്നതിലൂടെ ഇന്ത്യന്‍ സമൂഹത്തില്‍ അംഗീകരിക്കപ്പെട്ട വിഷയമാക്കുമെന്ന് തങ്ങള്‍ പ്രതീക്ഷിക്കുന്നുവെന്ന് എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സിന്റെ ബ്രാന്‍ഡ്, കോര്‍പ്പറേറ്റ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് സിഎസ്ആര്‍ ചീഫ് രവീന്ദ്ര ശര്‍മ പറഞ്ഞു.
Rate this item
(0 votes)
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.