March 28, 2024

Login to your account

Username *
Password *
Remember Me
ആരോഗ്യം

ആരോഗ്യം (627)

കൊച്ചി: ഇന്ത്യയെ ഒരു ആരോഗ്യകരമായ രാജ്യമാക്കി മാറ്റുന്നതിന് വേണ്ടി ഹോണ്ട ഇന്ത്യ ഫൗണ്ടേഷന്‍ നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. 2016ല്‍ ആരംഭിച്ച മൊബൈല്‍ മെഡിക്കല്‍ യൂണിറ്റ് വഴി വെറും 6 വര്‍ഷത്തിനുള്ളിലാണ് 6 ലക്ഷത്തിലധികം ആളുകള്‍ക്ക് ഗുണനിലവാരമുള്ള ആരോഗ്യ സംരക്ഷണം ലഭ്യമാക്കിയത്.
ആരോഗ്യമേഖലയില്‍ വയോജന സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കും ഒക്‌ടോബര്‍ 1 അന്താരാഷ്ട്ര വയോജന ദിനം തിരുവനന്തപുരം: അന്താരാഷ്ട്ര വയോജന ദിനത്തിന്റെ ഭാഗമായി ഒക്‌ടോബര്‍ 1 മുതല്‍ 14 വരെ സംസ്ഥാനത്തെ എല്ലാ ജില്ലാ, ജനറല്‍, താലൂക്ക് ആശുപത്രികളിലും വയോജനങ്ങള്‍ക്ക് മാത്രമായി വിവിധ സ്‌പെഷ്യാലിറ്റിയിലുള്ള സേവനങ്ങള്‍ നല്‍കുന്നതിനായി 30 ലക്ഷം രൂപ അനുവദിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.
തിരുവനന്തപുരം: ആരോഗ്യ-കുടുംബക്ഷേമ, ആയുഷ്, വനിതാ-ശിശു വികസന വകുപ്പുകളുടെ കീഴിലുള്ള മുഴുവന്‍ സ്ഥാപനങ്ങളും, പ്രൊഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ളവ ലഹരിവിരുദ്ധ കാമ്പയനില്‍ പങ്കാളികളാകും.
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ 'ദി കേരള സ്റ്റേറ്റ് അലൈഡ് ആന്റ് ഹെല്‍ത്ത് കെയര്‍ കൗണ്‍സില്‍' രൂപീകരിച്ച് വിജ്ഞാപനമിറക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.
ലോക ഹൃദയദിനത്തോട് അനുബന്ധിച്ച് അഞ്ഞൂറിലധികം കുട്ടികളെ ഹൃദയാകൃതിയിൽ അണിനിരത്തി കിംസ്ഹെൽത്ത്. ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിലാണ് തലസ്ഥാനത്തെ വിവിധ സ്കൂൾ, കോളേജുകളിൽ നിന്നുള്ള കുട്ടികൾ ഹൃദയമായി അണിനിരന്നത്.
ഹൃദ്രോഗം ഉള്‍പ്പെടെയുള്ള ജീവിതശൈലീ രോഗങ്ങള്‍ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ നിയോജക മണ്ഡലങ്ങളിലും ഹെല്‍ത്തി വാക്ക് വേ ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.
ഹൃദ്രോഗ ചികിത്സ തേടിയ കുഞ്ഞുങ്ങള്‍ക്ക് ശാരീരികവും മാനസികവും ബൗദ്ധികവുമായ വളര്‍ച്ചയ്ക്കും വികാസത്തിനും പിന്തുണ നല്‍കുന്ന തുടര്‍പിന്തുണാ പദ്ധതി ഈ വര്‍ഷം ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.
തുടര്‍ച്ചയായുണ്ടാകുന്ന തെരുവുനായ ആക്രമണസംഭവങ്ങള്‍ക്കിടെ പേവിഷബാധയ്ക്കെതിരെ പ്രതിരോധ സന്ദേശവുമായി മെഡിക്കല്‍ കോളേജ് ഗവ നേഴ്സിംഗ് കോളേജ് വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച ബോധവത്കരണ പരിപാടി ശ്രദ്ധേയമായി.
ഹൃദ്രോഗം ഉള്‍പ്പെടെയുള്ള ജീവിത ശൈലീ രോഗങ്ങള്‍ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് നടപ്പിലാക്കിയ 'അല്‍പം ശ്രദ്ധ ആരോഗ്യം ഉറപ്പ്' എന്ന കാമ്പയിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി 25 ലക്ഷത്തിലധികം പേരെ വീട്ടിലെത്തി ജീവിതശൈലീ രോഗ നിര്‍ണയ സ്‌ക്രീനിംഗ് നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.
പേവിഷബാധ പ്രതിരോധ വാക്‌സിന്‍ എടുക്കാന്‍ കഴിയുന്ന സംസ്ഥാനത്തെ എല്ലാ ആശുപത്രികളേയും ഘട്ടം ഘട്ടമായി മാതൃകാ ആന്റി റാബീസ് ക്ലിനിക്കുകളാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇതുസംബന്ധിച്ച് നിര്‍ദേശം നല്‍കിയിട്ടുണ്ട്.