May 03, 2024

Login to your account

Username *
Password *
Remember Me
Author

Author

സ്തനാർബുദം ബാധിച്ചവരെ നേരത്തെ കണ്ടെത്തി ചികിത്സ ഉറപ്പാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ കാൻസർ സെന്ററുകൾക്കും പ്രധാന മെഡിക്കൽ കോളേജുകൾക്കും പുറമേ ജില്ലാ, താലൂക്ക് തല ആശുപത്രികളിൽ കൂടി മാമോഗ്രാം മെഷീനുകൾ സ്ഥാപിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്.
കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായവരുടെ പ്രൊഫഷണൽ കോഴ്‌സിനു പഠിക്കുന്ന കുട്ടികൾക്കുള്ള സൗജന്യ ലാപ്‌ടോപ്പ്, സ്‌കോളർഷിപ്പ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം പൊതു വിദ്യാഭ്യാസ തൊഴിൽ മന്ത്രി വി.ശിവൻകുട്ടി നിർവഹിച്ചു.
ഭക്ഷണം തയ്യാറാക്കിയ സമയം ഉൾപ്പെടെ പ്രദർശിപ്പിക്കുന്ന ലേബലുകൾ പാർസൽ ഭക്ഷണ കവറിന് പുറത്ത് നിർബന്ധമായും പതിക്കണമെന്ന് സംസ്ഥാന ഭക്ഷ്യ സുരക്ഷാ കമ്മീഷണർ നിർദേശം പുറപ്പെടുവിച്ചു.
സംസ്ഥാനത്തെ സ്റ്റാറ്റിസ്റ്റിക്കൽ സംവിധാനത്തെക്കുറിച്ച് പഠിക്കുന്നതിനായി നാഗാലാൻഡ് ഇക്കണോമിക്‌സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പിൽ നിന്നുള്ള പതിനൊന്നംഗ ഉന്നതതല സംഘം മൂന്ന് ദിവസത്തെ സന്ദർശനത്തിനായി ജനുവരി 14 ന് കേരളത്തിൽ എത്തി.
തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ സ്ഥാപിച്ച റോബോട്ടിക് സർജറി യൂണിറ്റ് ക്യാൻസർ ചികിത്സാ രംഗത്തു കേരളത്തിന്റെ ആരോഗ്യ മേഖലയുടെ സുപ്രധാന ചുവടുവയ്പ്പാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ.
ആധുനിക സമൂഹത്തിൽ ജയിലുകൾ കസ്റ്റഡി കേന്ദ്രങ്ങൾ മാത്രമല്ല, തെറ്റുതിരുത്തൽ പുനരധിവാസ കേന്ദ്രങ്ങൾ കൂടിയാണെന്ന്‌ പൊതുവിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.
വന്യജീവി സംഘർഷം മൂലം പ്രയാസമനുഭവിക്കുന്ന ജനങ്ങളോട് അനുഭാവപൂർവ്വമായ സമീപനമാണ് വനംവകുപ്പ് പുലർത്തുന്നതെന്ന് മന്ത്രി എ കെ ശശീന്ദ്രൻ.
നിരവധി പുതിയ പദ്ധതികൾ ആരംഭിക്കുന്നതോടെ ഇന്ത്യയിലെ പ്രധാന ഐടി ഹബ്ബായി തിരുവനന്തപുരം ടെക്നോപാർക്ക് മാറുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
കേരളത്തിൻറെ പുതിയ കായികനയവും കായിക സമ്പദ്ഘടനാ വികസന പ്രക്രിയയും നാടിന് മുന്നിൽ അവതരിപ്പിക്കാനുള്ള ഇന്റർനാഷണൽ സ്‌പോർട്‌സ് സമിറ്റ് കേരള 2024 (ഐ.എസ്.എസ്.കെ-2024) ജനുവരി 23 മുതൽ 26 വരെ തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്‌പോർട്‌സ് ഹബ്ബിൽ നടക്കും.
സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ട്വന്റി 20 സമ്മാനഘടനയുള്ള 2023-24 ലെ ക്രിസ്തുമസ്- ന്യൂ ഇയർ ബമ്പർ വിൽപ്പന റെക്കോർഡിലേയ്ക്ക്.