സ്വിറ്റ്സർലാൻഡ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐക്യു എയർ ഓർഗനൈസേഷന്റെ കണക്കുകളുടെ അടിസ്ഥാനത്തിലാണ് 2023ലെ ലോകത്തിലെ ഏറ്റവും മലിനമായ സിറ്റിയായി ബിഹാറിലെ ബേഗുസരായെത്തിയത്. ലോകത്തിലെ ഏറ്റവും മലിനമായ രാജ്യങ്ങളിൽ മൂന്നാം സ്ഥാനത്ത് ഇന്ത്യയും ഒന്നാം സ്ഥാനത്ത് ബംഗ്ലാദേശും രണ്ടാം സ്ഥാനത്ത് പാകിസ്ഥാനുമാണ് പട്ടികയിൽ തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. കേരളത്തിൽ നിന്നുള്ള ആറ് നഗരങ്ങളെയാണ് പട്ടികയിലേക്ക് പരിഗണിച്ചതിൽ ഇതിൽ ഏറ്റവും മലിനമായത് തൃശൂർ നഗരമാണ്. 131 രാജ്യങ്ങളിൽ നിന്നുള്ള 7323 നഗരങ്ങളെയാണ് 2022ലെ റിപ്പോർട്ട് തയ്യാറാക്കാനായി പരിഗണിച്ചത്. വായു ഗുണനിലവാരം കുറയുന്നത് ആസ്തമ, ക്യാൻസർ, ശ്വാസകോശ രോഗങ്ങൾ എന്നിവയ്ക്ക് പുറമേ കുട്ടികളിൽ വളർച്ചാ തകരാറുകളും മാനസികാരോഗ്യ പ്രശ്നങ്ങളും ഉണ്ടാവുന്നതിന് കാരണമാകുന്നുവെന്നാണ് പഠനങ്ങൾ വിശദമാക്കുന്നത്.