May 11, 2024

Login to your account

Username *
Password *
Remember Me
Author

Author

കുട്ടികളെ കുടുംബാന്തരീക്ഷത്തിൽ വളർത്തുന്നതിന് പ്രാധാന്യം നൽകണമെന്നും ബന്ധപ്പെട്ട എല്ലാവരും ഒന്നിച്ച് പരിശ്രമിച്ചാൽ കുട്ടികളുടെ സാമൂഹ്യാധിഷ്ഠിത പുനരധിവാസം വിജയിപ്പിക്കാനാകുമെന്നും സംസ്ഥാന വനിതാ-ശിശു വികസന മന്ത്രി വീണാ ജോർജ് അഭിപ്രായപ്പെട്ടു.
കൗമാരപ്രായക്കാരായ കുട്ടികളുടെ ഓൺലൈ൯ പ്രവ൪ത്തനങ്ങളിൽ രക്ഷിതാക്കൾക്ക് കൂടുതൽ ഇടപെടലുകൾ നടത്താ൯ സഹായിക്കുന്ന പേരന്റൽ സൂപ്പ൪വിഷ൯ ടൂൾസ് ഇ൯സ്റ്റഗ്രാം പ്രഖ്യാപിച്ചു.
വിനോദസഞ്ചാര രംഗത്തെ പുരോഗതിക്ക് പരിപാലനം പ്രധാനമാണെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. ലോക വിനോദസഞ്ചാര ദിനത്തോടനുബന്ധിച്ച് വിനോദ സഞ്ചാരകേന്ദ്രങ്ങൾ ശുചീകരിക്കുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം ശംഖുഖത്ത് നിർവഹിക്കുകയായിരുന്നു മന്ത്രി.
മുതിര്‍ന്ന ബോളിവുഡ് നടി ആശാ പരേഖിന് ദാദാ സാഹിബ് ഫാല്‍ക്കെ പുരസ്‌കാരം. കേന്ദ്രമന്ത്രി അനുരാഗ് താക്കൂറാണ് പ്രഖ്യാപനം നടത്തിയത്.
എട്ടു സംസ്ഥാനങ്ങളിലെ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്ഐ) കേന്ദ്രങ്ങളിൽ നടത്തിയ റെയ്ഡിൽ 176 പേരെ കസ്റ്റഡിയിലെടുത്തു. മധ്യപ്രദേശ്, കർണാടക, അസം, ഡൽഹി, മഹാരാഷ്ട്ര, തെലങ്കാന, ഉത്തർപ്രദേശ്, രാജസ്ഥാൻ, എന്നീ സംസ്ഥാനങ്ങളിലാണ് എൻഐഎ റെയ്ഡ് നടത്തിയത്.
പോപ്പുലർ ഫ്രണ്ട് നടത്തിയ ഹർത്താലിൽ ബസുകള്‍ക്കും ജീവനക്കാര്‍ക്കും നേരെ നടന്ന അക്രമങ്ങളില്‍ നഷ്‌ടപരിഹാരം ആവശ്യപ്പെട്ട് കെഎസ്ആര്‍ടിസി ഹൈക്കോടതിയിൽ. ഹർത്താലിന് ആഹ്വാനം ചെയ്‌തവർ 5.06 കോടി രൂപ നഷ്‌ട‌പരിഹാരം നൽകണമെന്ന് കെഎസ്ആർടിസി ആവശ്യപ്പെട്ടു.
സംസ്ഥാനത്ത് എല്ലാ ജില്ലാ, ജനറല്‍ ആശുപത്രികളിലും മെഡിക്കല്‍ കോളേജുകളിലും മാതൃകാ ആന്റി റാബീസ് ക്ലിനിക്കുകള്‍ ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. നായകളില്‍ നിന്നും കടിയേറ്റ് വരുന്നവര്‍ക്കുള്ള ചികിത്സാ സംവിധാനങ്ങള്‍ ഒരൊറ്റ കുടക്കീഴില്‍ കൊണ്ടുവരാനാണ് മാതൃകാ ആന്റി റാബീസ് ക്ലിനിക്കുകള്‍ ആരംഭിക്കുന്നത്.
വരുന്ന ഐഎസ്എൽ സീസണിലേക്കുള്ള ഹോം ജഴ്സി പുറത്തിറക്കി കേരള ബ്ലാസ്റ്റേഴ്സ്. മൂന്നാം കിറ്റും എവേ കിറ്റും ഹിറ്റായിരുന്നെങ്കിലും ഹോം കിറ്റ് നിരാശപ്പെടുത്തിയെന്നാണ് ആരാധകർ പറയുന്നത്.
പശ്ചിമ ബംഗാളില്‍ ഡെങ്കിപ്പനി കേസുകള്‍ വര്‍ധിക്കുന്നു. ഇന്നലെ ഒരു ദിവസം മാത്രം സംസ്ഥാനത്ത് സ്ഥിരീകരിച്ചത് 840 ഡെങ്കി കേസുകളാണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. ഡെങ്കിപ്പനി തടയാന്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും ശുദ്ധജലം മാത്രം കുടിക്കാനുപയോഗിക്കണമെന്നും അധികൃതര്‍ നിര്‍ദേശം നല്‍കി.
മലയാളി താരം സഞ്ജു സാംസൺ ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയിൽ ഇന്ത്യൻ ടീമിൻ്റെ വൈസ് ക്യാപ്റ്റനാവുമെന്ന് റിപ്പോർട്ട്. ദക്ഷിണാഫ്രിക്കക്കെതിരെ രണ്ടാം നിര താരങ്ങളാണ് കളിക്കുക. ശിഖർ ധവാൻ ആവും ക്യാപ്റ്റൻ.