May 09, 2024

Login to your account

Username *
Password *
Remember Me
Author

Author

രാജസ്ഥാനിൽ കോൺഗ്രസ്‌ പ്രതിസന്ധി രൂക്ഷമാക്കി മുഖ്യമന്ത്രി അശോക്‌ ഗെലോട്ടിന്റെ പക്ഷക്കാരായ 92 എംഎൽഎമാർ രാജി നൽകി. ഞായർ രാത്രി വൈകി സ്പീക്കർ സി പി ജോഷിക്ക്‌ ഇവർ രാജിക്കത്ത്‌ നൽകിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്തു.
യുഎൻ രക്ഷാസമിതിയിൽ സ്ഥിരാംഗത്വത്തിന്‌ ഇന്ത്യക്ക്‌ അർഹതയുണ്ടെന്ന്‌ റഷ്യ. ഇന്ത്യയും ബ്രസീലും സ്ഥിരാംഗത്വത്തിന്‌ യോഗ്യരാണെന്ന്‌ റഷ്യൻ വിദേശമന്ത്രി സെർജി ലാവ്‌റോവ് യുഎൻ പൊതുസഭ സമ്മേളനത്തില്‍ പറഞ്ഞു. ഇന്ത്യൻ വിദേശമന്ത്രി എസ്‌ ജയ്‌ശങ്കറിന്റെ പ്രസംഗത്തിന്‌ തൊട്ടുമുമ്പാണ്‌ റഷ്യൻ വിദേശമന്ത്രി ഇന്ത്യയെ പിന്തുണച്ച്‌ സംസാരിച്ചത്‌.
പട്ടികവിഭാഗത്തിൽപ്പെട്ട മുഴുവൻ അഭ്യസ്‌തവിദ്യർക്കും 2024 ഓടെ ജോലി ഉറപ്പാക്കാനുള്ള പദ്ധതിക്ക്‌ സംസ്ഥാന സർക്കാർ രൂപം നൽകി. പ്രൊഫഷണൽ കോഴ്‌സുകൾ വിജയിച്ച എസ്‌സി, എസ്‌ടി വിഭാഗത്തിലെ മുഴുവൻ യുവതീയുവാക്കൾക്കും ട്രെയിനിങ്‌ ഫോർ കരിയർ എക്‌സ്‌ലൻസ്‌ (ട്രേസ്‌) പദ്ധതി മുഖേനയാണ്‌ ജോലി ഉറപ്പാക്കുക.
വഖഫ് അഴിമതിക്കേസില്‍ മുസ്ലീം ലീഗ് നേതാവിനെ പൊലീസ് ചോദ്യം ചെയ്യുന്നു. മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി അബ്‌ദുള്‍ റഹ്മാന്‍ കല്ലായിയെ ആണ് ചോദ്യം ചെയ്യുന്നത്.
ഹാര്‍ട്ട് കെയര്‍ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ ലോക ഹൃദയദിനാചരണവും ഹൃദയസംഗമവും നടന്നു. ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞ രോഗികളും അവരുടെ കുടുംബാംഗങ്ങളും പങ്കെടുത്ത ഹൃദയസംഗമം ലിസി ആശുപത്രിയുമായി സഹകരിച്ചാണ് സംഘടിപ്പിച്ചത്. ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് പരിപാടികളുടെ ഉദ്ഘാടനം നിര്‍വഹിച്ചു.
അറ്റോര്‍ണി ജനറല്‍ സ്ഥാനം ഏറ്റെടുക്കില്ലെന്ന് മുകുള്‍ റോഹ്തഗി. അടുത്ത മാസം ഒന്നിന് അറ്റോര്‍ണി ജനറല്‍ സ്ഥാനം ഏറ്റെടുക്കാനിരിക്കെയാണ് തീരുമാനം. വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് മുകുള്‍ റോഹ്തഗിയുടെ പിന്മാറ്റം.
ഐസിസി തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് സ്ഥിരീകരിച്ച് ശശി തരൂർ. പ്രവർത്തകരുടെ അഭ്യർത്ഥന കണക്കിലെടുത്താണ് മത്സരിക്കാൻ തയാറായതെന്ന് ശശി തരൂർ പറഞ്ഞു.
സിനിമ സംവിധായകനും ഐടി വ്യവസായ സംരംഭകനുമായ രാമൻ അശോക് കുമാർ (60) അന്തരിച്ചു. കൊച്ചി ലേക്ഷോർ ആശുപത്രിയിൽ രാത്രി 7:50നായിരുന്നു അന്ത്യം. അശോകൻ എന്ന പേരിൽ ചലച്ചിത്ര സംവിധാന രംഗത്ത് സജീവമായിരുന്നു.
രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയ്ക്കെതിരായ പൊതുതാൽപര്യ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഭാരത് ജോഡോയാത്ര മൂലം ഗതാഗതം സ്തംഭിപ്പിക്കുന്നുവെന്നും, റോഡ് മുഴുവൻ ജോഡോ യാത്രക്കാർക്കായി നൽകുന്നുവെന്നും ആരോപിച്ചാണ് ഹർജി.
ഇറാനിലെ ആന്റി ഹിജാബ് സമരത്തിനിടെ കൊല്ലപ്പെട്ട യുവാവിന്റെ സംസ്‌കാരത്തിനിടെ മുടി മുറിച്ച് പ്രതിഷേധിച്ച് സഹോദരി. ഇന്നലെയാണ് ജാവേദ് ഹൈദരി പ്രതിഷേധത്തിനിടെ കൊല്ലപ്പെട്ടത്. ജാവേദിന്റെ സംസ്‌കാര ചടങ്ങ് പുരോഗമിക്കുന്നതിനിടെയാണ് സഹോദരി കരഞ്ഞുകൊണ്ട് മുടി മുറിച്ച് ശവപ്പെട്ടിക്ക് മുകളിലേക്ക് ഇട്ടത്.