May 04, 2024

Login to your account

Username *
Password *
Remember Me
Pothujanam

Pothujanam

Pothujanam lead author
തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് മരണ പട്ടികയില്‍ ഏഴായിരത്തോളം മരണങ്ങള്‍ കൂടി ചേര്‍ക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ജൂണ്‍ മാസത്തിലാണ് മരണം ഓണ്‍ലൈനായി ആശുപത്രികള്‍ നേരിട്ട് അപ് ലോഡ് ചെയ്യാന്‍ തുടങ്ങിയത്.
കൊച്ചി: കൊച്ചി കേന്ദ്രീകരിച്ച് പ്രവർത്തിച്ചു വരുന്ന എക്സ്പീരിയൻസ് മാനേജ്മെന്റ് പ്ലാറ്റ്ഫോമായ സർവേസ്പാരോ, മികച്ച വിപുലീകരണ പദ്ധതികളുമായി പുതിയ ഓഫീസ് ചെന്നൈയിൽ പ്രവർത്തനം ആരംഭിക്കുന്നതായി പ്രഖ്യാപിച്ചു.
കൊച്ചി : ഡയറക്ടറേറ്റ് ജനറൽ ഓഫ് ട്രെയിനിംഗിന്റെയും (ഡിജിടി), നാഷണൽ സ്കിൽ ഡെവലപ്മെന്റ് കോർപ്പറേഷന്റെയും (എൻഎസ്ഡിസി) നേതൃത്വത്തിൽ ‘അപ്രന്റിസ്ഷിപ്പ് മേള’ സംഘടിപ്പിച്ചു.
കൊച്ചി : സീ എ സിക്സ്, ക്യാച്ച് എ ടാക്കോ കാംപയിനിലൂടെ ക്രിക്കറ്റ് ആവേശത്തിനു മാറ്റുകൂട്ടി ടാക്കോ ബെൽ. ഒക്ടോബർ 24 മുതൽ ഇന്ത്യൻ ക്രിക്കറ്റ് ടീം ഒരു സിക്‌സ് അടിക്കുമ്പോൾ, ടാക്കോ പ്രേമികൾക്കും ക്രിക്കറ്റ് ആരാധകർക്കും ടാക്കോ ബെല്ലിൽ നിന്ന് ഒരു സൗജന്യ ടാക്കോ ലഭിക്കും. ഇന്ത്യ ആദ്യ മത്സരം കളിക്കുന്ന ഒക്ടോബർ 24 ന് കാംപയിൻ ആരംഭിക്കും. ക്രിക്കറ്റ് പ്രേമികൾക്ക് ടാക്കോ ബെൽ നമ്പറിലേക്ക് ടാക്കോ എന്ന് വാട്ട്സ്ആപ്പ് ചെയ്ത് ഏത് ഓർഡറിനോടൊപ്പവും സൗജന്യ ടാക്കോ നേടാം. ഒരു വാട്ട്സ്ആപ്പ് ക്യുആർ കോഡിലൂടെ ഈ ഓഫർ പ്രയോജനപ്പെടുത്താനാകും. എല്ലാ ഇന്ത്യൻ മത്സരങ്ങളിലും സെമി ഫൈനലുകളിലും ഫൈനലിലും ഈ ഓഫർ ബാധകമായിരിക്കും. ഇന്ത്യ സിക്സ് അടിക്കുമ്പോൾ ക്രിക്കറ്റ് ആരാധകർക്ക് ടാക്കോ സമ്മാനമായി നൽകിക്കൊണ്ട് ഞങ്ങൾ ഇന്ത്യൻ ടീമിനെ പ്രോത്സാഹിപ്പിക്കും. ഇന്ത്യയുടെ ക്രിക്കറ്റ് വിജയങ്ങൾ ആഘോഷിക്കുമ്പോൾ എല്ലാവരും ടാക്കോകൾ രുചിക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു-യം ബ്രാൻഡ്‌സ് ഏഷ്യ പസഫിക് ആൻഡ് മിഡിൽ ഈസ്റ്റ് മാനേജിംഗ് ഡയറക്ടർ അങ്കുഷ് തുലി പറഞ്ഞു. ടാക്കോ ബെൽ ആരാധകർക്ക് പുതിയതും ആവേശകരവുമായ അനുഭവങ്ങൾ നൽകാനുള്ള പ്രതിബദ്ധത ഞങ്ങൾ തുടരുന്നു. ഇന്ത്യയിൽ ക്രിക്കറ്റ് ഒരു മതമാണ്. വരുന്ന ക്രിക്കറ്റ് സീസണിൽ ആരാധകർക്ക് സമ്മാനം നൽകണമെന്ന് ഞങ്ങൾ ആഗ്രഹിച്ചു. ഉപഭോക്താക്കളുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനും ആഴത്തിലുള്ളതാക്കുന്നതിനുമുള്ള നിരവധി മാർഗങ്ങളിലൊന്നാണ് ക്രിക്കറ്റിനെ ഞങ്ങളുടെ ടാക്കോസുമായി സംയോജിപ്പിക്കുന്നത് എന്ന് ഞങ്ങൾ ശക്തമായി വിശ്വസിക്കുന്നു-ടാക്കോ ബെല്ലിന്റെ ഇന്ത്യയിലെ ഫ്രാഞ്ചൈസി പങ്കാളിയായ ബർമൻ ഹോസ്പിറ്റാലിറ്റി പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടർ ഗൗരവ് ബർമൻ പറഞ്ഞു.
സംസ്ഥാനത്തെ കോവിഡ് 19 സിറോ പ്രിവിലന്‍സ് പഠനം പൂര്‍ത്തിയായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പഠനത്തില്‍ ലഭ്യമായ ഡേറ്റ ക്രോഡീകരിച്ചു വരികയാണ്. പ്രാഥമികമായ റിപ്പോര്‍ട്ട് പൂര്‍ത്തിയായിട്ടുണ്ട്.
കൊച്ചി: എംആര്എഫ് എംഎംഎസ്സി എഫ്എംഎസ്സിഐ ഇന്ത്യന് നാഷണല് മോട്ടോര്സൈക്കിള് റേസിങ് ചാമ്പ്യന്ഷിപ്പിന്റെ മൂന്നാം റൗണ്ടിനുള്ള തയാറെടുപ്പുകള് പൂര്ത്തിയാക്കി ഇഡിമിത്സു ഹോണ്ട എസ്കെ 69 റേസിങ് ടീം.
തിരുവനന്തപുരം: സംസ്ഥാനത്ത് വാക്‌സിനേടുക്കേണ്ട ജനസംഖ്യയുടെ 93.16 ശതമാനം പേര്‍ക്ക് (2,48,81,688) ആദ്യ ഡോസും 43.14 ശതമാനം പേര്‍ക്ക് (1,15,23,278) രണ്ടാം ഡോസും നല്‍കിയെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഒന്നും രണ്ടും ഡോസ് ചേര്‍ത്ത് ആകെ 3,64,04,946 ഡോസ് വാക്‌സിനാണ് ഇതുവരെ നല്‍കിയത്. കോവിഡ് ബാധിച്ചവരായ 10 ലക്ഷത്തോളം പേര്‍ക്ക് 3 മാസം കഴിഞ്ഞ് വാക്‌സിന്‍ എടുത്താല്‍ മതി. അതിനാല്‍ ഇനി എട്ട് ലക്ഷത്തോളം പേര്‍ മാത്രമാണ് ഒന്നാം ഡോസ് വാക്‌സിനെടുക്കാനുള്ളത്. ഇനിയും ആദ്യ ഡോസ് വാക്‌സിന്‍ എടുക്കാനുള്ളവര്‍ ഉടന്‍ തന്നെ കോവിന്‍ വെബ് സൈറ്റില്‍ രജിസ്റ്റര്‍ ചെയ്‌തോ തൊട്ടടുത്ത വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ നേരിട്ടെത്തിയോ വാക്‌സിന്‍ സ്വീകരിക്കേണ്ടതാണെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു. 45 വയസില്‍ കൂടുതല്‍ പ്രായമുള്ള 97 ശതമാനത്തിലധികം ആളുകള്‍ക്ക് ആദ്യ ഡോസും 61 ശതമാനം പേര്‍ക്ക് രണ്ടാം ഡോസ് വാക്‌സിനും നല്‍കിയിട്ടുണ്ട്. ആരോഗ്യ പ്രവര്‍ത്തകരും കോവിഡ് മുന്നണി പോരാളികളും 100 ശതമാനം ആദ്യ ഡോസ് വാക്‌സിന്‍ എടുത്തു. ആരോഗ്യ പ്രവര്‍ത്തകരില്‍ 88 ശതമാനം പേരും കോവിഡ് മുന്നണി പോരാളികളില്‍ 90 ശതമാനം പേരും രണ്ടാം ഡോസ് എടുത്തിട്ടുണ്ട്. 18നും 44നും ഇടയ്ക്ക് പ്രായമുള്ളവരില്‍ 80 ശതമാനം പേര്‍ ആദ്യ ഡോസും 18 ശതമാനം പേര്‍ രണ്ടാം ഡോസും എടുത്തിട്ടുണ്ട്. സ്ത്രീകളാണ് പുരുഷന്‍മാരേക്കാള്‍ കൂടുതല്‍ വാക്‌സിനെടുത്തത്. സ്ത്രീകള്‍ 1,88,71,205 ഡോസ് വാക്‌സിനും പുരുഷന്‍മാര്‍ 1,75,24,970 ഡോസ് വാക്‌സിനുമാണെടുത്തത്. ഇന്ന് 1698 വാക്‌സിനേഷന്‍ കേന്ദ്രങ്ങളാണ് പ്രവര്‍ത്തിച്ചത്. അതില്‍ 1408 സര്‍ക്കാര്‍ കേന്ദ്രങ്ങളും 290 സ്വകാര്യ കേന്ദ്രങ്ങളുമാണുണ്ടായിരുന്നത്. സംസ്ഥാനത്തിന് 5 ലക്ഷം ഡോസ് കോവിഷീല്‍ഡ് വാക്‌സിന്‍ കൂടി ലഭ്യമായി. തിരുവനന്തപുരം 1,69,300, എറണാകുളം 1,96,830, കോഴിക്കോട് 1,33,870 എന്നിങ്ങനെ ഡോസ് വാക്‌സിനാണ് ലഭ്യമായത്.
കൊച്ചി: മൊബൈല്‍ ആപ്പിലൂടെ ഇന്‍വെസ്റ്റ് ചെയ്യാനുള്ള ഡിജിറ്റല്‍ സംവിധാനം ഫെഡറല്‍ ബാങ്ക് അവതരിപ്പിച്ചു. ഇക്യുറസ് വെല്‍ത്തുമായി ചേര്‍ന്നാണ് ഫെഡറല്‍ ബാങ്ക് പുതിയ സംവിധാനം അവതരിപ്പിച്ചിരിക്കുന്നത്. ബാങ്കിന്‍റെ മൊബൈല്‍ ബാങ്കിങ് ആപ്പായ ഫെഡ്മൊബൈലിലാണ് സംവിധാനം സജ്ജമാക്കിയിരിക്കുന്നത്.
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 12,288 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1839, തൃശൂര്‍ 1698, തിരുവനന്തപുരം 1435, കോഴിക്കോട് 1033, കൊല്ലം 854, മലപ്പുറം 762, ആലപ്പുഴ 746
തിരുവനന്തപുരം; സംസ്ഥാനത്ത് നവംബർ 1 മുതൽ സ്കൂൾ തുറക്കുന്നതോടൊപ്പം ഓൺലൈൻവഴിയും വിക്ടേഴ്സ് ചാനൽ വഴിയുമുള്ള ക്ലാസുകളും തുടരുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി നിയമസഭയെ അറിയിച്ചു.