മുംബൈ: രാജ്യത്തെ പ്രമുഖ എക്‌സ്പ്രസ് ലോജിസ്റ്റിക്ക്‌സ് ദാതാവായ ബ്ലൂ ഡാര്‍ട്ട് വര്‍ഷാവസാന ആഘോഷങ്ങളുടെ ഭാഗമായി 'മെറി എക്‌സ്പ്രസ്, 'ഉറപ്പായ സമ്മാനം' എന്നിങ്ങനെ രണ്ട് ആവേശകരമായ മെഗാ ഓഫറുകള്‍ അവതരിപ്പിച്ചു.
ക്രിസ്മസ്, ന്യൂഇയര്‍ ആഘോഷങ്ങളില്‍ ഊന്നിയുള്ളതാണ് മെറി എക്‌സ്പ്രസ് ഓഫര്‍. ഡിസംബര്‍ 20 മുതല്‍ ജനുവരി 15വരെയാണ് ഈ ഓഫര്‍. ഗിഫ്റ്റുകളുടെ നീക്കത്തിനുള്ള നിരക്കില്‍ 40 ശതമാനം ഇളവു ലഭിക്കും. 10 കിലോഗ്രാം മുതല്‍ 20 കിലോഗ്രാംവരെയുള്ള, വസ്ത്രങ്ങള്‍ ഉള്‍പ്പടെയുള്ള, എല്ലാ സമ്മാനങ്ങള്‍ക്കും ഈ ഓഫര്‍ ലഭിക്കും. ആഭ്യന്തര, രാജ്യാന്തര നോണ്‍-ഡോക്ക് ഷിപ്‌മെന്റുകള്‍ക്കുള്‍പ്പടെ ഈ ഓഫറുണ്ട്.
ഇതു കൂടാതെയാണ് 'ഉറപ്പായ സമ്മാനം' ഓഫര്‍. ഈ ഓഫര്‍ 2022 മാര്‍ച്ച് 31വരെയുണ്ട്. സ്‌പൈക്കറുമായി സഹകരിച്ചാണ് ഈ ഓഫര്‍. രാജ്യത്ത് എവിടെയുമുള്ള ബ്ലൂഡാര്‍ട്ട് സ്റ്റോറുകളിലൂടെ ആഭ്യന്തര, രാജ്യാന്തര ഷിപ്പ്‌മെന്റുകള്‍ക്ക് ബുക്ക് ചെയ്യുന്ന എല്ലാ റീട്ടെയില്‍ ഉപഭോക്താക്കള്‍ക്കും ഈ ഓഫര്‍ ലഭിക്കും. ഓഫര്‍ തെരഞ്ഞെടുക്കുന്നവര്‍ക്ക് അവര്‍ക്ക് ഇഷഷ്ടപ്പെട്ട സ്‌പൈക്കര്‍ ഗിഫ്റ്റ് സൗജന്യമായി നേടാന്‍ അവസരം ലഭിക്കും. ഷിപ്പിങ്ങിനും കൈകാര്യം ചെയ്യുന്നതിനുമുള്ള ചാര്‍ജ് മാത്രം നല്‍കിയാല്‍ മതി. സ്റ്റൈലന്‍ വാച്ചുകള്‍, യാത്രകള്‍ സുഖകരമാക്കാന്‍ പറ്റിയ ട്രോളി,ഡഫിള്‍ ബാഗുകള്‍ തുടങ്ങിയവയെല്ലാം ഉള്‍പ്പെട്ടതാണ് സ്‌പൈക്കര്‍ സമ്മാനങ്ങള്‍.
ഉപഭോക്തൃ കേന്ദ്രീകൃത സേവനമാണ് ബ്ലൂഡാര്‍ട്ടിനെ വേറിട്ടു നിര്‍ത്തുന്നത്. അപാര പ്രീമിയം ശേഷിയും ഇതോടൊപ്പം ചേരുന്നു. ബോയിങ് 757-200 ചരക്ക് വിമാനങ്ങള്‍, സാങ്കേതികം അടിസ്ഥാനമാക്കിയുള്ള പരിഹാരങ്ങള്‍, ഇന്ത്യയൊട്ടാകെയായി 34,000 ലധികം വരുന്ന ലോക്കേഷനുകള്‍ കവര്‍ ചെയ്യുന്ന സമാനതകളില്ലാത്ത നെറ്റ്‌വര്‍ക്ക് സൗകര്യം തുടങ്ങിയവയെല്ലാം ഈ ശേഷിയുടെ ഭാഗമാണ്.
ബ്ലൂ ഡാര്‍ട്ട് എല്ലായ്‌പ്പോഴും ഉപഭോക്താക്കള്‍ക്ക് മൂല്യാധിഷ്ഠിത സേവനങ്ങള്‍ നല്‍കി പോരുന്നു, അത് അവരുടെ ലോജിസ്റ്റിക്ക്‌സ് ആവശ്യങ്ങള്‍ക്ക് അനുയോജ്യമായ രീതിയില്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നുവെന്നും ഈ ഉല്‍സവ കാലത്ത് സന്തോഷവും സമാധാനവും പരത്തുന്നതിനായാണ് ഓഫറുകള്‍ അവതരിപ്പിക്കുന്നതെന്നും ചുറ്റിയടിക്കാന്‍ എളുപ്പമായിരുന്ന ലോകത്തെ കോവിഡ്-19 വലിയ സ്ഥമാക്കി മാറ്റുകയും പ്രിയപ്പെട്ടവര്‍ തമ്മിലുള്ള അകലം വര്‍ധിപ്പിക്കുകയും ചെയ്തുവെന്നും ഇന്ത്യയെയും ലോകത്തെയും ഒരു കൊച്ചു സ്ഥലമാക്കി മാറ്റുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും മെറി എക്‌സ്പ്രസും ഗിഫ്റ്റ് ഓഫറും അതിലേക്കുള്ള ഒരു ചുവടുവയ്പ്പാണെന്നും ബ്ലൂ ഡാര്‍ട്ട് ചീഫ് കമേഴ്‌സ്യല്‍ ഓഫീസര്‍ കേതന്‍ കുല്‍ക്കര്‍ണി പറഞ്ഞു.